കൊല്ലത്ത് മൂന്നാ തവണ സി.പി.എം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍, സമ്മേളന നഗരിയുടെ പരിസരത്തെങ്ങും നടനും എം.എല്‍.എയുമായ എം. മുകേഷിനെ കാണാനില്ല എന്നതാണ് ചര്‍ച്ച. എന്താണ് മുകേഷ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. കൊല്ലം എം.എല്‍.എ എന്ന നിലയില്‍ മുകേഷ്, സമ്മേളനത്തിന്റെ അവിഭാജ്യ ഘടകമാകേണ്ടതാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് രണ്ടു ടേം എം.എല്‍.എ ആയ മുകേഷിനെ എം.പിയായി മത്സരിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചത്, അദ്ദേഹത്തിന്റെ സ്വീകാര്യത കൊണ്ടാണ്.
അങ്ങനെയൊരു നേതാവിനെ സംസ്ഥാന സമ്മേളന നഗരിയില്‍ കാണാതിരുന്നാല്‍ സ്വാഭാവികമായും ചോദ്യമുയരും. നടന്‍ എന്ന നിലയിലോ, ജനപ്രതിനിധി എന്ന നിലയിലോ അദ്ദേഹത്തിന് സമ്മേളനത്തില്‍ ക്ഷമം കിട്ടിയിട്ടില്ല എന്നതാണ് മനസ്സിലാകുന്നത്. പാര്‍ട്ടി അംഗം എന്ന നിലയില്‍പ്പോലും പരിഗണിക്കാതിരുന്നത് എന്തു കൊണ്ടാകാം. എം.എല്‍.എ എന്ന നിലയില്‍ അദ്ദേഹം കൊല്ലം ജില്ലാക്കമ്മിറ്റിയില്‍ ഉള്‍പ്പടും. സംസ്ഥാന സമ്മേളനം മറ്റെവിടെയെങ്കിലും നടന്നിരുന്നുവെങ്കില്‍ മുകേഷ് പങ്കെടുത്താക്കത്, പ്രതനിധി അല്ലാത്തതു കൊണ്ടാകാമെന്ന് ചിന്തിക്കാം. പക്ഷെ, ഇത് കൊല്ലത്്താണ് നടക്കുന്നത്. അപ്പോള്‍ പാര്‍ട്ടിയുടെ കൊല്ലം എം.എല്‍.എ ആയിരിക്കുമല്ലോ മുഖ്യ കാര്‍മ്മികത്വം വഹിക്കേണ്ടത്.
എന്നാല്‍, കൊല്ലത്തു നിന്നുള്ള ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് കാര്‍മ്മികത്വം നിര്‍വഹിച്ചത്. ബാലഗോപാലിനൊപ്പം കാണേണ്ട മുകേഷിനെ കാണാനുമില്ല. എന്തായിരിക്കും അതിനു കാരണം. അതിനു കാരണം ഒന്നേയുള്ളൂ. ലൈംഗികാരോപണ കേസ്. ലൈംഗികാരോപണക്കേസില്‍ പോലീസ്‌കുറ്റപത്രം നല്‍കിയതോടെ എം മുകേഷ് എം.എല്‍.എയെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുകയാണ് സിപിഎം ചെയ്തിരിക്കുന്നത്. ഇതോടെ മുകേഷും സിപിഎമ്മും രണ്ടു വഴിക്ക് നീങ്ങുകയാണ് എന്ന സന്ദേശം വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.
സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ഇടതു മുന്നണിയുടെ ഭാഗമായവരില്‍ മുകേഷ് മാത്രമാണ് കൊല്ലത്ത് ഇല്ലാത്തത്. ജില്ലാ സമ്മേളനത്തിലും കൊല്ലം എംഎല്‍എയയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷ് നിലവില്‍ എറണാകുളത്ത് സിനിമാ ഷൂട്ടിംഗിലാണുള്ളത്. സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് അപ്രഖ്യാപിത വിലക്ക് പാര്‍ട്ടി ഏര്‍പ്പെടുത്തി എന്നാണ് ലഭിക്കുന്ന സൂചന. അല്ലെങ്കില്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ ഘടകത്തിന്റെ സമ്മേളത്തിലോ, സമ്മേളന വേദിയിലോ ഉണ്ടാകേണ്ട ആളാണ് മുകേഷ്.
ലൈംഗികാരോപണക്കേസില്‍ കുറ്റപത്രം കൊടുത്തതോടെയാണ് മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. അപ്രഖ്യാപിത വിലക്കിനോട് സി.പിഎമ്മിന്റെ പ്രതികരമണം ഉണ്ടായിട്ടില്ല. താന്‍ കൊച്ചിയില്‍ ഉണ്ടെന്ന് ഷൂട്ടിംഗിന്റെ തിരക്കിലാണെന്നും മുകേഷും പ്രതികരിച്ചു കഴിഞ്ഞു. സ്ഥലം എംഎല്‍എ എന്ന നിലയില്‍ സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട ആളായിരുന്നു എം മുകേഷ്. എന്നാല്‍ ഇന്നലെ മുതല്‍ പിബി അംഗങ്ങള്‍ വരെ എത്തിയിട്ടും മുകേഷിനെ അവിടെങ്ങും ആരും കണ്ടില്ല. സംസ്ഥാന സമ്മേളനം സംബന്ധിച്ച് ഒരു പോസ്റ്റുപോലും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് വിജയിച്ച മുകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല.
മുകേഷിനെതിരെ ലൈംഗികാരോപണം വന്നപ്പോള്‍ തന്നെ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം എന്നാണ് ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നത്. സമാനമായ ആരോപണം വന്നപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചില്ല എന്ന ന്യായീകരണം പറഞ്ഞ് മുകേഷിനെ സി.പി.എം നേതൃത്വം സംരക്ഷിക്കുകയായിരുന്നു. ഇതു കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു. എന്നാല്‍ മുകേഷ് കുറ്റക്കാരനാണെന്ന് പോലീസ് കുറ്റപത്രം നല്‍കിയതോടെ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സി.പി.എം തീരുമാനിക്കയായിരുന്നു. എം.എല്‍.എ എന്ന നിലയില്‍ പൊതുപരിപാടികളില്‍ മുകേഷിന് പങ്കെടുക്കാം എന്നാല്‍ പാര്‍ട്ടി വേദികളില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു തീരുമാനം.
ഇത് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി വേദികളില്‍ മുകേഷ് എത്താത്തത്. എന്നാല്‍ സി.പി.എം സമ്മേളന സമാപനത്തില്‍ മുകേഷ് പങ്കെടുത്തേക്കും. സി.പി.എം ഘടകങ്ങളില്‍ ഒന്നും ഇല്ലാത്തതു കൊണ്ട് മുകേഷ് സി.പി.എം സമ്മേളന പ്രതിനിധിയുമല്ല. സമ്മേളനത്തിന്റെ ഭാഗമായിയുള്ള പ്രചരണ പരിപാടികളിലും മുകേഷിനെ പങ്കെടുപ്പിച്ചില്ല. എന്നാല്‍ വ്യക്തിപരമായ കാരണത്താലാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് മുകേഷിനോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഈ വിശദീകരണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ വേണ്ടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്നു മുകേഷ്.
എന്‍.കെ പ്രേമചന്ദ്രനെ മുകേഷ് തോല്‍പ്പിക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. പക്ഷേ എന്‍.കെ.പിയുടേത് വന്‍ വിജയമായിരുന്നു. അങ്ങനെ ഒരു കൊല്ലം മുമ്പ് സി.പി.എമ്മിന് പ്രിയപ്പെട്ട വ്യക്തിയായിരുന്ന മുകേഷാണ് പെട്ടെന്ന് സി.പി.എമ്മില്‍ നിന്നും അകലത്തിലാകുന്നത്. സി.പി.എം സമ്മേളനത്തിലും ലൈംഗികാരോപണ വിഷയം പ്രതിനിധികള്‍ ചര്‍ച്ച ചെയ്‌തേക്കാനും സാധ്യതയുണ്ട്.
CONTENT HIGH LIGHTS; Where is actor and Kollam MLA Mukesh?: Mukesh has no role in state assembly; Party’s unannounced ban on sexual accusation case?