പാലക്കാട്: അഞ്ചുമൂർത്തിമംഗലത്ത് വയോധിക ഷോക്കേറ്റ് മരിച്ചു. തെക്കേത്തറ മാണിക്കപ്പാടം കല്യാണി (75) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്തെ വൈദ്യുതി തൂണിനോട് ചേർന്നുള്ള സ്റ്റേ കമ്പിയിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
content highlight : elderly-woman-dies-of-electric-shock-at-palakkad