Palakkad

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇന്ന് രാത്രിയാണ് മരിച്ചത്

പാലക്കാട്: പാലക്കാട്‌ -കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴയിൽ വെച്ച് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോട്ടോപ്പാടം മേലെ അരിയൂരിൽ കൊടുന്നോട്ടിൽ റഫീഖ് -സലീന ദമ്പതികളുടെ മകൻ ബിൻഷാദ് (21) ആണ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് അപകടം ഉണ്ടായത്. തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയാണ് മരിച്ചത്. ഒന്നര വ൪ഷം മുമ്പ് പാലക്കാട്‌ -കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴയിൽ വെച്ചായിരുന്നു അപകടം. ബിൻഷാദ് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകിലിടിക്കുകയായിരുന്നു.

content highlight : young-man-undergoing-treatment-died-in-palakkad