പാലക്കാട്: ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന പ്രവർത്തകന് കുത്തേറ്റു. ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. പരിക്കേറ്റ ശിവ സേന പ്രവർത്തകനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസൽ എന്ന വ്യക്തിയാണ് കുത്തി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല.
CONTENT HIGHLIGHT : shiv-sena-worker-stabbed-hospitalized-east-ottappalm