Palakkad

കുളിക്കുന്നതിനിടെ ഷോക്കേറ്റു; വിദ്യാർഥിക്ക് ദാരുണാന്ത്യം – pattambi student dies

വീട്ടിലെ കുളിമുറിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ജാസിം റിയാസ് ആണ് മരിച്ചത്. കൊണ്ടുർക്കര മൗണ്ട് ഹിറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കുളിക്കുന്നതിനിടെ കുളിമുറിയിൽനിന്ന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.

ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നാളെ.

STORY HIGHLIGHT: pattambi student dies