Investigation

മൃഗശാലയിലേക്ക് “മഞ്ഞ അനാക്കോണ്ട” ഇഴഞ്ഞു വരുമോ…?: ബംഗളൂരുവില്‍ നിന്ന് എന്നുകൊണ്ടു വരും ?; മൃഗശാലയിലെ അനാക്കോണ്ടകള്‍ കൂട്ടത്തോടെ ചത്തു; ഇനി ഒരെണ്ണം മാത്രം ബാക്കി (എക്‌സ്‌ക്ലൂസീവ്)

മൃഗങ്ങളുടെ ശവപറമ്പായ തിരുവനന്തപുരം മൃഗശാലയിലേക്ക് മഞ്ഞ അനാക്കോണ്ടകള്‍ എന്നു വരും എന്നതാണ് ഇപ്പോഴത്തെ ആകാംഷ നിറഞ്ഞ ചോദ്യം. വര്‍ഷാവസാന പരീക്ഷയും കഴിഞ്ഞ് കുട്ടികളെല്ലാം വെക്കേഷന്‍ മൂഡിലേക്ക് എത്തുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനുമായി കുട്ടികള്‍ മ്യൂസിയം മൃഗശാലകള്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്നുറപ്പാണ്. അവര്‍ക്ക് കാണാനുള്ള എന്താണ് മൃഗശാലയില്‍ ഉള്ളതെന്ന് അധികൃതരോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി, ‘കണ്ടതൊക്കെ തന്നെ വീണ്ടും കാണാം’ എന്നാണ്.

എന്നാല്‍, അടുത്ത കാലത്തായി മൃഗശാലയില്‍ എത്തിയ ഏഴോളം അനാക്കോണ്ടകള്‍ സന്ദര്‍ശകര്‍ക്കു നല്‍കി ഉണര്‍വ്വ് കാണാതിരിക്കാനാവില്ല. സ്ഥിരം കാഴ്ച ബംഗ്ലാവ് എന്നതിനപ്പുറം അനാക്കോണ്ടകള്‍ വന്നതോടെ കാഴ്ച ബംഗ്ലാവിന്റെ കെട്ടിലും മട്ടിലും തന്നെ മാറ്റം വന്നു. അനാക്കോണ്ടയ്ക്ക് കിടക്കാനുള്ള വലിയ കൂടുകള്‍ പണിതതിനൊപ്പം പാമ്പിന്‍ കൂട് തന്നെ പുതുക്കി പണിതു.

വലിയ കൂടുകളില്‍ അനാക്കോണ്ടകള്‍ സഥേഷ്ടം വളര്‍ന്നതോടെ കാഴ്ചക്കാരും കൂടി. ഏഴ് അനാക്കോണ്ടകളാണ് മൃഗശാലയിലെ താരങ്ങളായി മാറിയത്. ഇതോടൊപ്പം മറ്റ് മൃഗങ്ങളെയും കാണാനുള്ള സാധ്യതകളെയും അധികൃതര്‍ ഉപയോഗിച്ചു. മറ്റെല്ലാ മൃഗങ്ങളെയും കണ്ട ശേഷം മാത്രമേ പാമ്പിന്‍ കൂടിലേക്ക് സന്ദര്‍ശകര്‍ക്ക് എത്താനാകൂ. അതുകൊണ്ട് അനാക്കോണ്ടകളെ കാണാന്‍ സന്ദര്‍ശകര്‍ മൃഗശാല മുഴുവന്‍ നടന്ന്, എല്ലാ മൃഗങ്ങളെയും കാണും. ഒടുവില്‍ അനാക്കോണ്ടയെ കണ്ട്, അതുവരെ നടന്ന ക്ഷീണമെല്ലാം മാറ്റും.

എന്നാല്‍, ഇപ്പോള്‍ മൃഗശാലയില്‍ പേരിന് ഒരു അനാക്കോണ്ട മാത്രമേയുള്ളൂ. പൂര്‍ണ്ണ വളര്‍ച്ച എത്തിയ അനാക്കോണ്ടയാണ് ഇപ്പോഴുള്ളത്. ഇതിന് എന്തെങ്കിലും അസുഖം ബാധിച്ചിട്ടുണ്ടോ എന്നറിയില്ല. എങ്കിലും മൃഗശാലയിലെ അനാക്കോണ്ട സാന്നിധ്യം നാമമാത്രമായിരിക്കുകയാണ്. കൂടുകള്‍ നിറയെ ഭൂമാകാരമായ അനാക്കോണ്ടകള്‍ കിടന്നിടത്താണ് ഇപ്പോള്‍ ഒന്നിലേക്കു ചുരുങ്ങിയിരിക്കുന്നത്. മറ്റെല്ലാം അനാക്കോണ്ടകളും അസുഖം ബാധിച്ചും ചികിത്സ കിട്ടാതെയുമൊക്കെ ചത്തു.

അവധിക്കാലം ആഘോഷിക്കാനെത്തുന്ന കുട്ടികള്‍ക്ക് പുതിയ അതിഥികളെ കാണാന്‍ കഴിയുന്ന തരത്തില്‍ ബംഗളൂരു മൃഗശാലയില്‍ നിന്നും മഞ്ഞ അനാക്കോണ്ടകളെ എത്തിക്കുന്നതിനുള്ള ശ്രമം മൃഗശാലാ അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍, ശ്രമമെല്ലാം ഫയലില്‍ ഒതുങ്ങി. മഞ്ഞ അനാക്കോണ്ടയെ ഫയലില്‍ ചുരുട്ടി വെയ്ച്ചിരിക്കുന്ന അധികൃതര്‍ എന്നാണോ, ഈ ഫല്‍ നിവര്‍ത്തി അനാക്കോണ്ടയെ എത്തിക്കുക എന്നാണ് അറിയേണ്ടത്.

നിലവില്‍ മൃഗശാലയില്‍ കിടക്കുന്ന അനാക്കോണ്ട പച്ചയും കറുപ്പും നിറത്തിലുള്ളതാണ്. ഇതിനെ 2014ല്‍ ശ്രീലങ്കയില്‍ നിന്നുമാണ് എത്തിച്ചത്. ഏഴ് അനാക്കോണ്ടയെ കൊണ്ടു വന്നതില്‍ അവശേഷിക്കുന്നത് ഒന്നു മാത്രം. പത്തു വര്‍ഷത്തോളമായി മൃഗശാലയുടെ താരങ്ങളായി മാറിയ അനാക്കോണ്ടകളില്‍ ആറാമത്തേത് ചത്തത് കഴിഞ്ഞ വര്‍ഷമാണ്. വയറ്റിലുണ്ടായ മുഴയാണ് ചാകാന്‍ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇപ്പോഴുള്ള അനാക്കോണ്ടയുടെ ഒറ്റയ്ക്കുള്ള ജീവിതവും ഏകദേശം മരണത്തോടടുത്തിട്ടുണ്ട്. ബംഗളൂരി മൃഗശാലയില്‍ നിന്നും മഞ്ഞ അനാക്കോണ്ടയെ എത്തിക്കാന്‍ വേഗത്തില്‍ നടപടി എടുത്തില്ലെങ്കില്‍ മൃഗശാലയെ സന്ദര്‍ശകരും ടൂറിസ്റ്റുകളും പൂര്‍ണ്ണമായി ഉപേക്ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

CONTENT HIGH LIGHTS; Will a “yellow anaconda” crawl into the zoo…?: Why is it coming from Bengaluru?; Anacondas in the zoo die en masse; Only one remains (Exclusive)

Latest News