Palakkad

സ്കൂളിൻ്റെ മതിലിന് സമീപത്തുനിന്ന് 26 അണലി കുഞ്ഞുങ്ങളെ പിടികൂടി; മതിൽ പൊളിക്കാൻ തീരുമാനം

മതിലിനടിയിൽ ഇനിയും അണലികൾ ഉണ്ടെന്നാണ് വിവരം.

പാലക്കാട്: സ്കൂളിൻ്റെ മതിലിന് സമീപം അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം. പാലക്കാട് വാണിയംകുളം ടി ആർ കെ സ്കൂളിനു സമീപത്തെ മതിലിൻ്റെ അടിയിൽ നിന്നാണ് 26 അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മതിലിനടിയിൽ ഇനിയും അണലികൾ ഉണ്ടെന്നാണ് വിവരം. ഇവയെ പിടികൂടുന്നതിനായി ശ്രമം പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മതിൽ പൊളിച്ച് അണലികളെ പിടികൂടാനാണ് തീരുമാനം.

content highlight : 26-snakelets-found-near-school-wall-at-palakkad