കണ്ടാൽ പുല്ല് പോലെയിരിക്കുന്ന നന്നാറി വളരെ ഔഷധ ഗുണമുള്ള സസ്യമാണ്. ഇതിന് ശരീരത്തെ തണുപ്പിക്കാനും വിഷാംശം നീക്കാനും ഉള്ള കഴിവുണ്ട്. വേനൽ കാലത്ത് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ് ഈ നന്നാറി സർബത്ത്.
ഗുണങ്ങൾ
നന്നാറി വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും ജലാംശം നഷ്ടപ്പെടുന്നത് പരിഹരിക്കാനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. ദഹനക്കേട്, അസിഡിറ്റി എന്നിവയ്ക്ക് പരിഹാരമായി നന്നാറി സർബത്ത് ഉപയോഗിക്കാം. വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നറുനീണ്ടിയിലുണ്ട്.
മൂത്രാശയ സംബന്ധമായ അണുബാധകൾ തടയാനും നന്നാറി നല്ലതാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. എന്നാൽ, ഏതൊരു ഔഷധ സസ്യവും പോലെ, നറുനീണ്ടിയും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.