പാലക്കാട് ∙ മംഗലം ഡാം അയ്യപ്പൻപാടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അതിഥി തൊഴിലാളികളെയാണ് കാട്ടാന ആക്രമിച്ചത്.
മൊനു (38), പിങ്കി (29) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കാട്ടാന പതിവായി ഇറങ്ങുന്ന മേഖലയാണ് അയ്യപ്പൻപാടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
content highlight : two-injured-in-wild-elephant-attack-in-ayappanpadi