ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഇന്ന് ചെറിയ പെരുന്നാളാണ് ആഘോഷ ദിവസമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
സ്വാഭാവികമായും, യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവാരുകും അധികം പേരും. മാത്രമല്ല, പൊതു ഇടങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി കലാ പരിപാടികള്‍ സംഘടിപ്പിക്കാനും സാധ്യതയുണ്ട്. ആഘോഷങ്ങള്‍ക്ക് ഒരു മുടക്കവും വരുത്തരുത്. എങ്കിലും ജാഗ്രതയോടെ വേണം. മുന്‍ കരുതലുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും ഉണ്ടാകണമെന്നു മാത്രം.
CONTENT HIGH LIGHTS;High heat in the state: State Disaster Management Authority issues cautionary instructions for the public; Risk of sunstroke, heatstroke, and dehydration