കേരള പോലീസിന്റെ ലഹരിക്കെതിരേ നടക്കുന്ന ഓപ്പറേഷന്‍ ഡി-ഹണ്ട് വലിയ രീതിയില്‍ ലഹരിക്കടത്തിനെയും ലഹരി ഉപയോഗത്തിനെയും തടയുന്നുണ്ട്. പക്ഷെ, അതിനേക്കാള്‍ ഇരട്ടിയായി ലഹരി എത്തുന്നുണ്ടെന്നും, കട്ടവടം നടക്കുന്നുണ്ടെന്നും, ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും കാണിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ആലപ്പുഴയില്‍ പിടിക്കപ്പെട്ട വനിതയുടെ കൈയ്യില്‍ നിന്നും കോടികള്‍ വിലവരുന്ന ഹൈബ്രിഡ് ലഹരി വസ്തുക്കളാണ് കണ്ടെടുത്തിരിക്കുന്നത്. ഇവയെല്ലാം കേരളത്തില്‍ വില്‍ക്കാന്‍ എത്തിച്ചതുമാണ്. ഇവരുടെ കസ്റ്റമേഴ്‌സ് സിനിമാ മേഖലയില്‍ വരെയുള്ളവരാണെന്ന സത്യം കേട്ട് കേരളം ഞെട്ടിയിരിക്കുന്നു.
അതെ, സത്യമാണ് കേരളത്തിലെ ലഹരി മാഫിയയുടെ പ്രധാന കണ്ണികളെല്ലാം വളയിട്ട കൈകളാണെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാ ലഹരി വഴികളിലും സ്ത്രീ സാന്നിധ്യമുണ്ട്. കച്ചവടക്കാരായിട്ടും, ഉപയോഗിക്കുന്നവരായിട്ടും, ഫിനാന്‍സറായിട്ടും, ഇടനിലസക്കാരായിട്ടുമൊക്കെ സ്ത്രീകളുണ്ട്. എന്നാല്‍, ഓപ്പറേഷന്‍ ഡി-ഹണ്ടിലൂടെ പിടിക്കപ്പെടുന്നവരില്‍ സ്ത്രീകളുണ്ടോ എന്ന് വ്യക്തമല്ല. പിടിക്കപ്പെട്ടവില്‍ എത്ര സ്ത്രീകളുണ്ട് എന്ന വിവരം അറിയാന്‍ കഴിയുന്നില്ല. അതൊരു പോരായ്മയാണ്. പൊതു സമൂഹം അറിയേണ്ട കാര്യമാണിത്. ഓരോ ജില്ലയിലും, അല്ലെങ്കില്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലും എത്ര സ്ത്രീകളാണ് ലഹരിക്കേസില്‍ പിടക്കപ്പെടുന്നതെന്ന് സമൂഹം അറിയേണ്ടതുണ്ട്. പോലീസിന്റെ ഭാഗത്തു നിന്നുള്ള ഈ നടപടികള്‍ കുറേക്കൂടി ജാഗ്രതയോടെ ഉണ്ടായാല്‍ സമൂഹത്തിന് അത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, പെട്ടെന്നു പണമുണ്ടാക്കാനും, സംശയം ഉണ്ടാകാതെ ലഹരികടത്തു നടത്താനും സ്ത്രീകള്‍ക്കു സാധിക്കും. പോലീസിനോ, എക്‌സൈസിനോ ഈ സംശയം ഉണ്ടാകാന്‍ സാധ്യത കുറവാണ്. ഇത് മാക്‌സിമം മുതലെടുത്താണ് സ്ത്രീകള്‍ ഈ മേഖലയില്‍ ഇറങ്ങിയിരിക്കുന്നത്. ക്യാരിയര്‍മാരായി ബംഗലൂരുവിലും, കൊച്ചിയിലുമൊക്കെ വരുന്നതും പോകുന്നതും സ്ത്രീകളാണ്. ലഹരിക്കടത്തിനായി സ്ത്രീകളെ മുന്‍നിരയിലാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ വരെയുണ്ട്. നിരീക്ഷണം കടുപ്പിച്ച സാഹചര്യത്തില്‍, വനിതാ പൊലീസുകാരുടെ കുറവ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നുണ്ട് എന്ന പരാതിയുമുണ്ട്.
കാരണം, രാത്രികാല റെയ്ഡുകളില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ പോലീസ് ഉണ്ടാകണണെന്നാണ്. അതുകൊണ്ടു തന്നെ പരിശോധിക്കാനാകാത്ത സ്ഥിതിയുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ കൈവശമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുകയോ, നശിപ്പിക്കുകയോ ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 21നും 31നും ഇടയിലുള്ള 40 ലധികം യുവതികളാണ് ലഹരിക്കടത്തിന് പിടിയിലായത്. കൊച്ചിയിലാണ് ഇത്തരത്തിലുള്ള കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാഹന പരിശോധനാ സംഘങ്ങളിലും വിമാനത്താവളങ്ങളിലും വനിതാ പൊലീസ് കുറവായതിനാല്‍ വനിതകളെ സംശയമില്ലാത്തവരായി കണക്കാക്കുകയും അങ്ങനെയൊരു മുന്‍കൂര്‍ പരിഗണന അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.
കുടുംബത്തിലെ സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ പരിശോധന കര്‍ശനമല്ല എന്നതിനാല്‍ അതിനുള്ളില്‍ ലഹരിക്കടത്തക്കാരും തന്ത്രപരമായി ഇവരെ ഉപയോഗിക്കുകയാണ്. കൊച്ചി നഗരത്തില്‍ 2,689 പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ വനിതാ പൊലീസുകാരുടെ എണ്ണം വെറും 276 മാത്രമാണ്. തിരുവനന്തപുരത്ത് ഈ അവസ്ഥ അല്പം ഭേദമാണെങ്കിലും സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ ശതമാനം കുറവായതു കൊണ്ടു തന്നെ പരിശോധനാ പ്രവര്‍ത്തനങ്ങളില്‍ പരിമിതിയുണ്ട്. രണ്ടാം ഘട്ട ലഹരിക്കടത്തത്തിനായി രാജ്യാന്തര യുവതികളെ ഉപയോഗിക്കുന്നതിന്റെ എണ്ണം കൂടി വരികയാണ്. കസ്റ്റംസ് പരിശോധനാ നടപടികളില്‍ വസ്ത്രത്തിനുള്ളിലും, മുടിയുടെ ഇടയിലും, മറ്റ് അസാധാരണയിടങ്ങളിലും ലഹരി ഒളിപ്പിച്ച് കടത്തുന്നത് കണ്ടുവരുന്നു.
നൈജീരിയ, നേപ്പാള്‍, നാഗാലാന്‍ഡ്, മേഘാലയ, അസം എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് ഇത്തരം ഗൂഢസൂത്രപ്രയോഗങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. വിമാനത്താവളങ്ങള്‍, ട്രെയിനുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വഴി ലഹരി കടത്തുന്നത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം ലഹരിക്കടത്തില്‍ വര്‍ദ്ധിച്ചതോടെ വനിതാ പൊലീസിന്റെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പരിശോധനകളില്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത് അനിവാര്യമാണെന്നും അധികൃതര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ ഇതിനായി എത്രത്തോളം പുതിയ നടപടികള്‍ സ്വീകരിക്കും എന്നതും ആകാംക്ഷയോടെയാണ് സാമൂഹിക വൃത്തങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നത്.
കൊച്ചിയില്‍ തന്നെ കഴിഞ്ഞ വര്‍ഷം ബാഗില്‍ ലഹരിയുമായി പിടിക്കപ്പെട്ടതും ഒരു സ്ത്രീയാണ്. ഇവര്‍ ട്രെയിന്‍ മാര്‍ഗമാണ് വന്നത്. രഹസ്യ. വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. എന്നാല്‍, പിന്നീട് ആ കേസിനോ, ആ സ്ത്രീക്കോ എന്തു സംഭവിച്ചു എന്നത് ആര്‍ക്കുമറിയില്ല. കേസും, കോടതിയ വ്യവസാഹരവുമെല്ലാം നടത്താന്‍ മുന്‍കൂറായി പണം നല്‍കിയാണ് ലഹരിക്കടത്തുകാരുടെ ഓട്ടം. അബദ്ധത്തില്‍ പിടികൂടുമെന്നതും, കൂട്ടത്തിലുള്ളവര്‍ ഒറ്റുകയും ചെയ്യുമ്പോേഴാണ് പിടി വീഴുന്നത്. അല്ലാത്ത പക്ഷം, നിര്‍ബാധം കോടികളുടെ ലഹരിക്കടത്തും ഉപയോഗവും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
CONTENT HIGH LIGHTS; Drug addicts stretch out their bound hands: Strong female presence in drug trafficking in the state; Are there any women among those caught in the police’s Operation D-Hunt?; Only the figures of drug addicts will be released