ഇനി രണ്ടു മാസം അവധിയുടെ പെരുക്കമാണ്. കുട്ടികളുമായ.ി മാതാപിതാക്കള്‍ എങ്ങോട്ടെക്കൊക്കെ പോകണമെന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തു വെച്ചിട്ടുണ്ടാകും. അതില്‍ പോകാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പ്രധാന ഇടമാണ് മൃഗശാലാ മ്യൂസിയം വകുപ്പ്. വിജ്ഞാനവും വിനോദവും ഒരുപോലെ കിട്ടുന്ന ഇഠമെന്നതു കൊണ്ടു തന്നെ ഈ സ്ഥലത്തെ അവധിക്കാലത്ത് മാതാപിതാക്കലും കുട്ടികളും ഉപേക്ഷിക്കില്ല. വന്യ മൃഗങ്ങളെ അടുത്തു കാണാനും, അവയെ കുറിച്ച് പഠിക്കാനുമൊക്കെ കുട്ടികള്‍ക്ക് എന്നും കൗതുകയും ജിജ്ഞാസയുമാണ്.
സിഹത്തെയും കടുവയെയും പുലിയെയും പാമ്പിനെയും മാനുകളെയും കാട്ടിലും ടിവിയിലുമൊക്കെ കണ്ടിട്ടുള്ള കുട്ടികള്‍ക്ക് തൊട്ടടുത്ത് കൂട്ടില്‍ കിടക്കുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും കൗതുകയും തന്നെയാണ് മൃഗശാലാ അധികൃതരുടെ പണപ്പെട്ടി നിറയ്ക്കുന്നതും. അതെ, മൃഗശാലാ അധികൃതര്‍ക്ക് വരുമാനം എത്തിക്കുന്ന പ്രധാന സ്രോതസ്സാണ് കാഴ്ചക്കാര്‍. ടിക്കറ്റ് വരുമാനം വരുന്ന രണ്ടുമാസം കൊണ്ട് കോടികള്‍ എത്തിക്കാനാകും. രാവിലെ മുതല്‍ ആരംഭിക്കുന്ന സന്ദര്‍ശത്തിന് വൈകിട്ട് ആറ് മണിക്കാണ് അവസാനം.
അതുവരെയും ടിക്കറ്റിന്റെ വരുമാനം നിര്‍ബാധം ഉണ്ടാകും. കാട്ടില്‍ രാജാക്കന്‍മാരെപ്പോലെ കഴിയേണ്ട മൃഗങ്ങളാണ് നാട്ടിലെ മൃഗശാലയ്ക്കുള്ളിലെ കൂട്ടില്‍ കിടക്കുന്നതെന്ന് മറക്കരുത്. ഇവടെ പ്രദര്‍ശന വസ്തുവാക്കുമ്പോള്‍ അഴയുടെ സുരക്ഷിതത്വവും, ചികിക്തയുമെല്ലാം കൃത്യമായി നടത്തണണെന്നത് വ്യവസ്ഥായണ്. സെന്‍ട്രല്‍ സൂ അതോറിട്ടിയുടെ നിയമാവലിയും നിഷ്‌ക്കര്‍ഷയും ഇതിനുണ്ട്.
കേരളത്തില്‍ രണ്ടിടത്താണ് സര്‍ക്കാര്‍ നിയന്ത്രിത മൃഗശാലകള്‍ ഉള്ളത്. ഒന്ന് തിരുവനന്തപരത്തും. മറ്റൊന്ന് തൃശൂരില്‍ പൂത്തൂരും. രണ്ടു മൃഗശാലകളും ലോകോത്തര മാതൃകയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നതും. എന്നാല്‍, തിരുവനന്തപുരം മൃഗശാലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാജ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട മൃഗശാലയാണ് ഇവിടുത്തേത്. കൂടാതെ, നേപ്പിയര്‍ മ്യൂസിയം, രാജാരവിവര്‍മ്മ വരച്ച ഒര്‍ജിനല്‍ ചിത്രങ്ങള്‍ സൂക്ഷിക്കുന്ന
ആര്‍ട്ട് ഗ്യാലറി, മൃഗങ്ങളുടെയും പക്ഷികളുടെയും അസ്ഥി കൂടങ്ങള്‍ സൂക്ഷിക്കുന്ന നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം, രാജഭരണകാലത്തെ രഥം സൂക്ഷിക്കുന്ന ഗ്യാലറി എന്നിവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഇതു കൂടാതെ വിശാലമായ കോമ്പൗണ്ടിനുള്ളില്‍ മനോഹരമായി സൂക്ഷിക്കുന്ന ഗാര്‍ഡനുകളുണ്ട്. കുട്ടികള്‍ക്ക് കളിസ്ഥലമുണ്ട്. വാന നിരീക്ഷണത്തിന് സംവിധാനമുണ്ട്. ബാന്റ് സ്റ്റാന്റില്‍ നിന്നുള്ള നിലയ്ക്കാത്ത രേഡിയോ പ്രക്ഷേപണമുണ്ട്. ഫൗണ്ടന്‍സ്, ഭക്ഷണശാലകള്‍ അങ്ങനെ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.
ഇതെല്ലാം സന്ദര്‍ശകര്‍ക്ക് കാണാനും, കേള്‍ക്കാനും ഉപയോഗിക്കാനുമാകും. ഇങ്ങനെ എല്ലാത്തരത്തിലും സജ്ജമായിരിക്കുന്ന മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ഇന്നത്തെ അവസ്ഥയാണ് പരിതാപകരമായിരിക്കുന്നത്. മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ഇപ്പോള്‍ പേവിഷബാധ പടരുകയാണ്. ഒട്ടുമിക്ക മൃഗങ്ങളും രോഗാവസ്ഥയില്‍ ആയിക്കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. പുറത്തറിയാതെ സൂക്ഷിക്കുന്ന മറ്റൊരു കാര്യമുണ്ട്.
മൃഗശാലയിലെ മിക്ക മൃഗങ്ങള്‍ക്കും ക്ഷയരോഗം (TB)പിടിപെട്ടിരിക്കുന്ന സംഭവം. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ് മൃഗശാലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. രണ്ടു മാസം മുമ്പ് ചത്ത കാട്ടുപോത്തും, നാലു മാസം മുമ്പ് ചത്ത മൂര്‍ഖന്‍ പാമ്പും ടി.ബി ബാധിച്ചാണ് ചത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. കൃഷ്ണ മൃഗവും, പാമ്പിന്‍ കൂട്ടിലെ ചേരകളും കൂട്ടത്തോടെ ചാകാനിടയായതും ടി.ബി ബാധയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പുറം ലോകവുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ കഴിയുന്ന മൃഗങ്ങള്‍ക്ക് ക്ഷയരോഗം നല്‍കിയതാരാണ് ?.
എങ്ങനെയാണ് രോഗം വാഹകര്‍ മൃഗശാലയില്‍ എത്തിയത് ?. സാധാരണ ജനങ്ങള്‍ സന്ദര്‍ശകരായി എത്തുന്ന ഇടമാണ് മൃഗശാലയും മ്യൂസിയവും. സ്‌കൂള്‍ കുട്ടികളും, വിദേശികളും എത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്. മിണ്ടാപ്രാണികളെ എങ്ങനെ പീഡിപ്പിച്ചു കൊന്നാലും എല്ലാവരും സുരക്ഷിതരാണ്. ഒരു കോണില്‍ നിന്നു പോലും അവര്‍ക്കു വേണ്ടി ചോദ്യങ്ങളോ, സമരങ്ങളോ, പ്രതിഷേധങ്ങളോ ഉയരില്ല എന്ന വിശ്വാസമാണ് ഉള്ളത്. അതുകൊണ്ടാണ് കാഴ്ച ബംഗ്ലാവിലെ മൃഗങ്ങള്‍ക്ക് ഈ പീഡനം അനുഭവിക്കേണ്ടി വരുന്നത്.
ഇത് ഒരുവശമാണെങ്കില്‍ മറുവശത്ത് സന്ദര്‍ശകരുടെ സുരക്ഷിതത്വമാണ് പ്രധാനമായി ഉയരുന്ന ആശങ്ക. ടിക്കറ്റെടുത്ത് മൃഗശാല കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് രോഗം പിടിപെടില്ലെന്ന് എന്തുറപ്പാണുള്ളത്. എല്ലാ കൂടുകളിലും കാണാനെത്തുന്ന സന്ദര്‍ശകരെ വിലക്കാനും കഴിയില്ല. ഈ സാഹചടര്യത്തില്‍ കൂടുതല്‍ സുരക്ഷ ഇല്ലെങ്കില്‍ രോഗം പുറത്തേക്കും വ്യാപിക്കാന്‍ ഇടയുണ്ടെന്ന വിലയിരുന്നതുണ്ട്. കളക്ഷന്‍ കൂടുതല്‍ കിട്ടാനുള്ള ഈ രണ്ടു മാസത്തിലും കൂടുതല്‍ ശുചിയാക്കാനും, രോഗം നിയന്ത്രിക്കാനും മൃഗശാല അടച്ചിട്ടാല്‍, വലിയ നഷ്ടമായിരിക്കും സംഭവിക്കുക.
CONTENT HIGH LIGHTS; When a zoo museum becomes sick: It withers away without entertainment or knowledge; Will the scary atmosphere change?; Can children spend their holidays here?