രാജ്യം ഭരിക്കുന്ന ആര്‍.എസ്.എസ്/ബി.ജെ.പി ‘എമ്പുരാന്‍’ എന്ന സിനിമക്കെതിരെ ഉയര്‍ത്തിയ ഭീഷണിയും അക്രമവും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം അങ്ങേയറ്റം ആശങ്കപ്പെടുത്തിയതാണെന്ന് കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍. അക്രമിച്ചും ഭീഷണിപ്പെടുത്തിയും കലാപ്രവര്‍ത്തകരെ പിന്മാറ്റുന്ന പ്രവര്‍ത്തനം ഇവിടെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവ ഫാസിസത്തിന്റെ ശരിയായ ലക്ഷണമാണ്. ഇപ്പോള്‍ അവിടെന്നും കടന്ന് സിനിമാപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളെ അഴിച്ചു വിട്ടിരിക്കുകയാണ്. എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ പ്രധാനിയായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരിക്കുന്നു.
സിനിമയുടെ സംവിധായകനും നടനുമായ പൃഥിരാജിന് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഭീഷണി നോട്ടീസ് കിട്ടി. മറ്റൊരു നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും ഭീഷണിയിലാണ്. സിനിമ എന്ന മഹത്തായ ജനകീയ കലയെ വരുതിയിലാക്കാനുള്ള ശ്രമമാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടക്കുന്നത്. സിനിമക്കെതിരായ അക്രമത്തെ പാര്‍ലിമെന്റില്‍ അപലപിച്ചതിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എം.പി.ക്കു നേരെ പരിവാര്‍ വളണ്ടിയര്‍മാര്‍ വധഭീഷണി മുഴക്കുന്നു. എമ്പുരാന്‍ സിനിമ, രാജ്യത്തെ ദളിത് /പിന്നാക്ക / ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കു നേരെ സംഘപരിവാര്‍ നടത്തുന്ന വംശീയാക്രമണങ്ങള്‍ക്കെതിരായ ഒരു താക്കീതായാണ് ഭവിച്ചത്.
ഇത്തരം അക്രമണങ്ങള്‍ അതതു സമൂഹങ്ങളിലെ സ്ത്രീകളയും കുഞ്ഞുങ്ങളേയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചതെന്നും ആ സിനിമ സൂചിപ്പിക്കുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനപ്പെടുത്തിയ സംഭവമായിരുന്നു 2002 ലെ ഗുജറാത്ത് വംശഹത്യ. ഒരു മതത്തില്‍ വിശ്വസിച്ചു ജീവിക്കുന്നു എന്ന കുറ്റത്തിന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു ജനങ്ങളാണ് അക്രമണത്തിനിരയായി കൊല്ലപ്പെടത്. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അന്ന് അവിടെ അഴിഞ്ഞാടി.
വിഭജനകാലത്തെ വര്‍ഗ്ഗീയകലാപങ്ങള്‍ പോലെ ഗാന്ധിവധം പോലെ ഗുജറാത്തിലെ മുസ്ലീം വംശഹത്യ വേദനാജനകമായ ഒരു ഇന്ത്യന്‍ അനുഭവമാണ്. ഒരു ജനതയുടെ അനുഭവത്തെ മറന്നുകൊണ്ട് കലക്കും സാഹിത്യത്തിനും മുന്നോട്ടു പോകാനാവില്ല. തങ്ങളുടെ സാംസ്‌കാരിക അധിനിവേശത്തിന് തടസ്സമുണ്ടാക്കുന്ന മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ചാല്‍ തകര്‍ത്തുകളയും എന്ന ഭീഷണിയാണ് കലാകാരന്മാര്‍ക്കു നേരെ ആര്‍.എസ്.എസും അവരുടെ കേന്ദ്രസര്‍ക്കാരും നടത്തുന്നത്. സിനിമക്കും മറ്റു കലാരൂപങ്ങള്‍ക്കും നേരെ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിന്‍ നടക്കുന്ന ഭീഷണിക്കും അക്രമത്തിനുമെതിരെ കേരളത്തിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. പ്രതിഷേധത്തില്‍ 132 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉണ്ടെന്നും അവരുടെ പേരുകളും പ്രസിദ്ധീകരിച്ചു.
ആ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇവര്‍
CONTENT HIGH LIGHTS; Trying to destroy art and culture is a sign of neo-fascism: Central investigative agencies are being misused; 132 cultural activists protest