Investigation

അട്ടിമറിക്കപ്പെട്ട KSRTC റഫറണ്ടം: നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കഴിയാതെ സംഘടനകള്‍ പെട്ടു; ബദലി ജീവനക്കാരുടെ വോട്ടര്‍പട്ടിക KSRTCക്ക് നല്‍കാനായില്ല; പതിനെട്ടടവും പയറ്റിയിട്ടും ഇടതു സംഘടനയുടെ അടവ് പാളി (എക്‌സ്‌ക്ലൂസിവ്)

കാലങ്ങളായി KSRTC ജീവനക്കാരെ അടിമകളെപ്പോലെ അടിച്ചമര്‍ത്തി വെച്ചിരിക്കുന്ന ഇടതുപക്ഷ സംഘടനയുടെ നെറുകം തലയ്ക്ക് അടിച്ച് മാനേജ്‌മെന്റ്. കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്ക് കുടപിടിക്കാന്‍ വേണ്ടി മാത്രം ജീവനക്കാരെ നിരന്തരം പറ്റിച്ചിരുന്ന കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) മാനേജ്‌മെന്റിനെ വെട്ടിലാക്കിയതിനു ബദലായാണ് റഫറണ്ടത്തിന് നോമിനേഷന്‍ നല്‍കാനുള്ള ദിവസത്തില്‍ അടി കൊടുത്തിരിക്കുന്നത്. ബദലി ജീവനക്കാര്‍ക്കും റഫറണ്ടത്തില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്ന സി.ഐ.ടി.യുവിന്റെ ആവശ്യത്തോട് നിയമപരമായി യോജിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാനേജ്‌മെന്റ് പെട്ടത്. റഫറണ്ടത്തില്‍ സ്ഥിരം ജീവനക്കാരും എം. പാനല്‍ ജീവനക്കാര്‍ക്കും മാത്രമാണ് വോട്ടു ചെയ്യാന്‍ അവകാശം. അതായത്, 120 ദിവസം ജോലി ചെയ്തിട്ടുള്ള ജീവനക്കാര്‍ക്കാണ് വോട്ടവകാശം.

എന്നാല്‍, ബദലി ജീവനക്കാര്‍ക്കും വോട്ടവകാശം വേണമെന്നായിരുന്നു KSRTEA ആവശ്യപ്പെട്ടിരുന്നത്. ഇതിനായുള്ള തന്ത്രങ്ങളും ഇവര്‍ മെനഞ്ഞിരുന്നു. ഇതിനു കൂട്ടു നില്‍ക്കാന്‍ KSRTCയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍മാരും തയ്യാറായി. ബദലി ജീവനക്കാര്‍ക്ക് 120 ഡ്യൂട്ടി തികച്ച് വോട്ടവകാശം ഉറപ്പിക്കാനുള്ള കുറുക്കു വഴികള്‍ തയ്യാറാക്കിയത്, സ്ഥിരം ജീവനക്കാരുടെ ഡ്യൂട്ടികള്‍ വെട്ടിക്കുറച്ചും ലീവ് സറണ്ടര്‍ ഇല്ലാതാക്കിയുമൊക്കെയാണ്. ഇതെല്ലാം ചെയ്തത്, 4800 ഓളം വരുന്ന ബദലി ജീവനക്കാരെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് റഫണ്ടത്തില്‍ അംഗീകാരം നേടാമെന്ന കണക്കു കൂട്ടലിലും. എന്നാല്‍, ദിവസ വേതനത്തിനു ജോലിക്കെടുക്കുന്ന ബദലി ജീവനക്കാര്‍ക്ക് 100 ദിവസത്തെ ജോലി മാത്രമേ നല്‍കാവൂ എന്ന മാനദണ്ഡപ്രകാരമാണ് ജോലിക്കെടുക്കുന്നത്.

ഈ മാനദണ്ഡം മറികടന്ന് ബദലിക്കാര്‍ക്ക് 120 ഡ്യൂട്ടി നല്‍കിക്കൊണ്ട് നിയമ വിരുദ്ധമായുള്ള നീക്കത്തിന് KSRTEA മുതര്‍ന്നതു തന്നെ റഫറണ്ടത്തില്‍ തോല്‍വി ഭന്നാണ്. ഇപ്പോള്‍ നടക്കുന്ന റഫറണ്ടം KSRTEA(CITU) യുടെ അന്ത്യത്തിനു വേണ്ടിയുള്ളതാണെന്ന് ജീവനക്കാര്‍ തന്നെ എഴുതിവെച്ചു കഴിഞ്ഞു. അപ്പോള്‍ സ്ഥിരം ജീവനക്കാരും എം പാനല്‍ ജീവനക്കാരും കൂട്ടത്തോടെ എതിരായ സാഹചര്യത്തില്‍, ബദലിക്കാര്‍ക്ക് വോട്ടവകാശം നേടിക്കൊടുത്ത് ആ വോട്ടു മാത്രം വെച്ച് അംഗീകാരം നേടുകയെന്നതായിരുന്നു ബുദ്ധി. ഇടതുപക്ഷ സംഘടനയുടെ ഈ വളഞ്ഞ ബുദ്ധിക്കാണ് അടിയേറ്റിരിക്കുന്നത്. ശമ്പളം താമസിക്കുന്നതിനു കാരണം ജീവനക്കാരുടെ പിടിപ്പുകേടാണെന്നും, ശമ്പളം നല്‍കുന്നത് സര്‍ക്കാരിന്റെ കഴിവുമാണെന്ന് പ്രചരിപ്പിക്കുന്ന KSRTEA നിലവില്‍ ജീവനക്കാരുടെ ശത്രു സംഘടനയായി മാറിക്കഴിഞ്ഞു.

ഈ റഫറണ്ടം നടന്നാല്‍, KSRTEA ക്ക് അംഗീകാരം കിട്ടില്ലെന്നുറപ്പുമാണ്. സ്വതന്ത്ര സംഘടനകള്‍ക്കു പോലും അംഗീകാരം കിട്ടുമെന്ന സ്ഥിതിയാണ് KSRTCയില്‍ ഇപ്പോഴുള്ളത്. വകുപ്പു മന്ത്രിയും മാനേജ്‌മെന്റും തൊഴില്‍ വകുപ്പും ചേര്‍ന്നു പരിശ്രമിച്ചാലും KSRTEAയുടെ അംഗീകാരം തുലാസില്‍ തന്നെയാണ്. ഇതാണ് നേതാക്കളെയെല്ലാം വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇന്ന് മറ്റു സംഘടനകള്‍ നോമിനേഷന്‍ നല്‍കാന്‍ തൊഴില്‍ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണറുടെ മുന്‍പാകെ എത്തിയപ്പോഴാണ് റഫറണ്ടം മാറ്റിവെച്ചുവെന്ന വാര്‍ത്ത കേള്‍ക്കുന്നത്.കാരണം, KSRTC ബദലി ജീവനക്കാരുടെ വോട്ടര്‍ പട്ടിക സ,മര്‍പ്പിച്ചില്ല എന്നതാണ്.

ഇത് ഇടതുപക്ഷ സംഘടനയ്ക്കു വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇന്ന് മൂന്നു മണി വരെയായിരുന്നു റഫറണ്ടത്തിന് നോമിനേഷന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന സമയം. എന്നാല്‍, ഇനി എപ്പോള്‍ നടത്താനാകുമെന്നത് അനിശ്ചിതാവസ്ഥയിില്‍ ആയിരിക്കുകയാണ്. ലേബര്‍ കമ്മിഷണര്‍ റഫറണ്ടം മാറ്റിവെച്ചു എന്നതിന് സംഘടനാ നേതാക്കള്‍ക്ക് ഔദ്യോഗികമായി കത്തു നല്‍കുകയും ചെയ്തിരിക്കുകയാണ്. റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലാത്ത ബദലി ജീവനക്കാരെ മുന്നില്‍ നിര്‍ത്തി CITU കളിക്കുന്ന നാലാംകിട റഫറണ്ട നാടകവും പൊളിഞ്ഞിരിക്കുകയാണ്. അടുത്ത റഫറണ്ട തീയതി നിശ്ചയിക്കുന്നതു വരെ ഇടതുപക്ഷത്തിന് സമയമുണ്ട്. അടുത്ത നാടകം തട്ടില്‍ കയറ്റാന്‍.

എന്നാല്‍, ഒരു നാടകവും ഇനി പഴയതു പോലെ ഫലം കാണില്ലെന്നുറപ്പായിക്കഴിഞ്ഞു. റഫറണ്ടത്തില്‍ തോല്‍ക്കാന്‍ മാത്രമായിരിക്കും KSRTEA നില്‍ക്കുന്നതെന്നാണ് ജീവനക്കാര്‍ ഒന്നടങ്കം പറയുന്നത്. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ സംഘടനകളുടെ KSRTC സംഘടനകള്‍ക്കെല്ലാം റഫറണ്ടത്തില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. കാരണം, അവര്‍ ജീവനക്കാരെ പറ്റിക്കുന്നില്ല എന്നതു കൊണ്ടു തന്നെയാണീ വിശ്വാസം. എന്തായാലും ബദലി ജീവനക്കാരോട്് പ്രത്യേക സ്‌നേഹം കൊണ്ടൊന്നുമല്ല, അവര്‍ക്ക് വോട്ടു വേണമെന്ന് KSRTEA ആവശ്യപ്പെടുന്നത്. അവരെ സ്ഥിരപ്പെടുത്താനുമാവില്ല. രാഷ്ട്രീയ ലാഭത്തിനപ്പുറം അവരോടെ ഒരു ആത്മാര്‍ത്ഥയും ഇല്ലെന്നു തന്നെയാണ് ബദലി ജീവനക്കാരും പറയുന്നത്. വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പറയുന്നത് ഇങ്ങനെ

ബദലികള്‍ ബാഹുബലികളാകുക

ഓര്‍ക്കുക നിങ്ങളെ ഈ അവസ്ഥയിലെത്തിച്ചവരെയും നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം സൃഷ്ടിച്ചവരെയും നിങ്ങള്‍ അടിമകളാണോ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത് Ksrtc staff എന്ന് സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന നിങ്ങളുടെ ഭയവും വിധേയത്വവും ചൂഷണം ചെയ്ത പരാന്നഭോജികള്‍ (ഇത്തില്‍ക്കണ്ണികള്‍) നിങ്ങളെ ഇന്ന് ബദലി എന്നോമനപ്പേരിട്ട് ശമ്പളം പോലും നല്‍കാതെ അടിമപ്പണി ചെയ്യിക്കുന്നു തെരുവില്‍ കിടക്കുന്നവന് പോലും ഇലക്ഷന്‍ നടക്കുന്ന സമയം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ത്ത് വോട്ടു ചെയ്യിക്കുന്ന പാര്‍ട്ടിയുടെ തൊഴിലാളി മേലാളന്‍മാര്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടങ്കില്‍ നിങ്ങളെ അവര്‍ ഭയന്നുതുടങ്ങി എന്നാണര്‍ത്ഥം ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ ഞങ്ങള്‍ അവസരം സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ ചോദിക്കണം ഇതിലും ഭേദം ശവക്കുഴിയില്‍ പോയി മാന്തി ത്തിന്നൂടേ എന്ന് അത്ര അറപ്പാണ് അവരുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് ഈ അവസരം വിനിയോഗിക്കുക ചേര്‍ന്നുനില്‍ക്കുക ആക്ഷേപിച്ചവരോട് അപമാനിച്ചവരോട് ഇനിയും മാപ്പില്ല എന്നുറക്കെ പറയുക നമ്മുടെ അഭിമാനവും തൊഴിലും സംരക്ഷിക്കാനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ ഒപ്പവും നമ്മുടെ സംഘടനയായ വര്‍ക്കേഴ്‌സ് ഫെഡറേഷന് ഓരോ വിലപ്പെട്ട വോട്ടും നല്‍കി ചരിത്രം തിരുത്തുക. അസോസിയേഷന്‍ നല്‍കിയ ബദലി ലിസ്റ്റില്‍ ബംഗാളികളും, അസ്സാമികളും, അംഗീകരിക്കാനാവില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍. റഫറണ്ടം മാറ്റിവെച്ച് ലേബര്‍ കമ്മീഷണര്‍.

CONTENT HIGH LIGHTS;KSRTC referendum sabotaged: Organizations unable to submit nominations; KSRTC unable to provide approved voter list of replacement employees; Left organization’s strategy fails despite 18 attempts (Exclusive)

Latest News