വിശ്വാസമില്ലായ്മയാണ് ആ നടന്റെ പേര് വെളിപ്പെടുത്തിയതിലൂടെ കാണിച്ചിരിക്കുന്നത്. എരി ചട്ടിയില്‍ നിന്ന് വറചട്ടിയിലേക്കെന്ന പോലെ ആയിപ്പോയി. ഞാന്‍ എന്റെ നിലപാട് പറഞ്ഞുകൊണ്ട് മുന്നോട്ടു പോയതാണ്. കാരണം, ഒരു പരാതി പറഞ്ഞാല്‍ അതില്‍ ഉള്‍പ്പെടുന്ന വ്യക്തിയെ മാധ്യമങ്ങള്‍ ശരിയാക്കി എടുക്കും. അതിനപ്പുറം സിനിമയുടെ ഒരു ഭാവിയുണ്ട്. അദ്ദേഹത്തെ വെച്ച് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന സനിമകള്‍ക്ക് പ്രശ്‌നമുണ്ടാകും. പ്രൊഡ്യൂസര്‍ക്ക് പ്രശ്‌നമുണ്ടാകും. ഇഴരെയൊക്കെ ബാധിക്കുമെന്നതിനാലാണ് പരാതിയില്‍ പറഞ്ഞിട്ടുള്ള
വ്യക്തിയുടെയോ സിനിമയുടെയോ പേര് പുറത്തു വരരുതെന്ന് പരാതിയില്‍ വ്യക്തമായി പറഞ്ഞിരുന്നത്. മാധ്യമങ്ങള്‍ക്ക് ഊഹിക്കാവുന്നെങ്കില്‍ ഊഹിച്ചോളൂ. എന്നാല്‍, പരാതിയില്‍ വ്യക്തമായി പേര് പറഞ്ഞെന്ന് പുറത്തറിഞ്ഞാല്‍ നിഷ്‌ക്കളങ്കരായ നിസ്സഹായരായ സിനിമാക്കാരെ ബാധിക്കും എന്ന് അറിയുന്നതു കൊണ്ടാണ് അത് പുറത്തു വിടരുതെന്ന് പറഞ്ഞിരുന്നത്. ആ പേര് പുറത്തു വിടുന്നത്, ഇതിനു ചുക്കാന്‍ പിടിക്കുവര്‍ എത്രത്തോളമാണ് സിനിമയെ മനസ്സിലാക്കിയിട്ടുള്ളതെന്ന് ആലോചിച്ചു പോകുന്നു. സിനിമയില്‍ അഞ്ചു വര്‍ഷമായി നില്‍ക്കുന്ന എന്റെ അത്ര ബോധംപോലും ഇല്ലേ എന്നാണ് ചോദിക്കാനുള്ളത്.
പരാതി ലീക്ക് ആക്കിയവര്‍ക്ക് അത്രയും ബോധമില്ലേ. ശരിയാണ് ഇത്തരമൊരു വ്യക്തിയെ പൊതു സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കേണ്ടതാണ്. പക്ഷെ, ആര്‍ക്കും അറിയാത്ത നിരവധി പേര്‍ ഇദ്ദേഹം അഭിനയിച്ച സിനിമയിലുണ്ട്. അവരെ പരിഗണിക്കേണ്ടതുണ്ടായിരുന്നു. അത് പരിഗണിക്കാതെ ചെയ്ത മോശം നിലപാടായിപ്പോയി. ആരാണ് ലീക്കാക്കിയത്, അതിനു പിന്നാലെയൊന്നും പോകാനില്ല. പക്ഷെ, അത് ചെയ്തവരെ പച്ചയ്ക്ക് ഒരു വാക്കു പറയും. മാധ്യമങ്ങളോട് ആ വാക്ക് പറയുന്നില്ല. അത്രയും മോശമായിപ്പോയി അവര്‍ കാണിച്ച പ്രവൃത്തി. പരാതി ലീക്ക് ചെയ്ത നടപടി.
ഞാന്‍ നല്‍കിയ പരാതി ആ സിനിമകളെയെല്ലാം ബാധിക്കില്ലേ. ഈ സിനമകളെയൊക്കെ മോശമായി ബാധിക്കും. ഞാന്‍ ചിന്തിക്കുന്ന അത്രയും ബോധം ഇവര്‍ക്കൊന്നും ഇല്ലേ എന്നാണ് ചോദിക്കാനുള്ളത്. എല്ലാ സംഘടനകളെയും അടച്ചാക്ഷേപിക്കുന്നില്ല. അവര്‍ തന്നെ പേര് പുറത്തു വിടല്ലേ, പുറത്തു വിടല്ലേ എന്ന് പറഞ്ഞവര്‍ തന്നെയാണ് പേര് പുറത്തു വിട്ടത്. വളരെ മോശമായിപ്പോയി. ഒരാളെയും സമീപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. നടപടികള്‍ എടുക്കാനുള്ളവര്‍ എടുക്കട്ടെ. ഇനി എന്തു സംഭവിച്ചാലും എനിക്ക് മോശം സംഭവം അനുഭവിച്ചാല്‍ പോലും, ഞാന്‍ അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനല്ലാതെ, ഒരു പരാതിക്കോ എംപവര്‍മെന്റിനോ ഞാനില്ല. ഞനതു ചെയ്തു കഴിഞ്ഞു.
ആര്‍ക്കാണോ മോശം അനുഭവങ്ങള്‍ ഉണ്ടായത് അവര്‍ മനസ്സിലാക്കി തിരുത്തട്ടെ എന്നു മാത്രമേയുള്ളൂ. പരാതി പുറത്തു വന്നത് എങ്ങനെയെന്ന് അറിയില്ല. പരാതിയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ആ നടന്റെ പേരോ ആ സിനിമയുടെ പേരോ പൊതു സമൂഹത്തിലോ, മാധ്യമങ്ങളിലോ വരാന്‍ പാടില്ലെന്ന്. കാരണം, തെറ്റ് ഒരാളാണ് ചെയ്തത്. അതിന്റെ പേരില്‍ ആ സിനമ മുഴുവന്‍ അതിനു വേണ്ടി ആ സിനമി ഇറങ്ങാതിരിക്കുമ്പോഴോ, അദ്ദേഹം അഭിനയിച്ച സിനിമകളുടെയോ, അഭിനയിച്ച് കൊണ്ടിരിക്കുന്ന ഇനിയും പുറത്തിറങ്ങാനുള്ള സിനിമകള്‍ക്കോ ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ല.
അതുകൊണ്ടു തന്നെ രിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍, അദ്ദേഹത്തിന്റെ പേര് മോശമായാല്‍ ആ സിനിമകള്‍ക്ക് പ്രശ്‌നമാകും. ബിസിനസിനെ ബാധിക്കും. അതുകൊണ്ടാണ് ഞാന്‍ കൊടുത്തിരിക്കുന്ന എല്ലാ പരാതിയിലും അദ്ദേഹത്തിന്റെയോ സിനിമയുടെയോ പേര് പുറത്തു വരാന്‍ പാടില്ലെന്ന് പറയുന്നത്. എന്തായാലും പരാതി പുറത്തു വന്നു. ഇനി പറയാനുള്ളത്, ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോള്‍ത്തന്നെ ആദ്യമേ ഒറ്റയ്ക്കാണ്. പിന്നീടങ്ങോട്ട് സിനിമാ രംഗത്തുള്ള സംഘടനകള്‍ ബന്ധപ്പെടുകയും അതിന്റെ നിയമ നടപടികള്‍ പറഞ്ഞു തരികയും ചെയ്തിരുന്നു. സിനിമ അവസാനിച്ചാലും പരാതി കൊടുത്താല്‍ വീണ്ടും സിനമയ്ക്ക് പ്രശ്‌നമുണ്ടാകും. എന്നു തോന്നിയിട്ടാണ് ഞാന്‍ സ്വയം തീരുമാനിച്ചതും, ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടതുമെന്നും വിന്‍സി.
CONTENT HIGH LIGHTS;Aren’t those who leaked the actor’s name really that conscious?: Whoever leaked it, I feel like I should say a word to the green light?; Vince Aloysius says it’s a bad attitude to lose the privacy of the complaint