Investigation

ഫിലിം ചേമ്പര്‍ എന്നെ കബളിപ്പിച്ചു ?: സജി നന്ത്യാട്ടിനെ വിശ്യാസമില്ല ?; പരാതി പിന്‍വലിക്കാന്‍ തയ്യാറെന്നും വിന്‍സി അലോഷ്യസ്; ബോധമില്ലാത്തവരുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോള്‍

താന്‍ പരാതി കൊടുത്തപ്പോള്‍ സംഘടനകളോടും വ്യക്തികളോടും പറഞ്ഞിരുന്ന കാര്യം കേള്‍ക്കാതിരുന്നത് ഫിലിംചേമ്പര്‍ മാത്രമാണ്. അതിന്റെ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനെ വിശ്വാസമില്ല. ഫിലിം ചേമ്പറിന്റെ ഐ.സിക്കു നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നുമുള്ള നടി വിന്‍സി അലോഷ്യസിന്റെ പ്രതികരണം സിനിമാ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴി വെച്ചിരിക്കകുയാണ്. ഒരു നൂറു വട്ടം എന്നോടു സംസാരിത്തവരോടും സംഘടനകളോടും ഈ വ്യക്തിയുടെ പേര് പുറത്തു വരരുതെന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവര്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ എന്താണ് അവരുടെ ബോധം. ആ ബോധമില്ലായ്മയുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോഴുള്ളത്.

അതുകൊണ്ടു തന്നെ പരാതി പിന്‍വലിക്കാന്‍ തയ്യാറാണ്. പ്രത്യേകിച്ച് ഫിലിം ചേമ്പറിന് സമര്‍പ്പിച്ച പരാതി. ബാക്കി രണ്ടു സംഘടനകള്‍ക്കും പരാതി അയച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സിനും അമ്മയ്ക്കും. ആ രണ്ടു സംഘടനകളെയും റെസ്‌പെക്ട് ചെയ്യുന്നു. ഈ പേര് പുറത്തു വന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കണം. ഫിലിം ചേമ്പറില്‍ നിന്നുമാണ് ആ പേര് പുറത്തു വന്നരിക്കുന്നത്. ഇവരാണ് എന്നെ ആദ്യം കോണ്‍ടാക്ട് ചെയ്ത് ഈ സിനിമയുടെയോ വ്യക്തിയുടെയോ പേരോ പുറത്തു പറയില്ല എന്ന വ്യക്തമായ നിലപാടില്‍ ഉറച്ചു നിന്നത്. കൊടുത്ത പരാതികളില്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് വ്യക്തമാക്കിയിട്ടുണ്ട്.

അത് സംഘടനകളോ എന്നോട് സംസാരിച്ചവരോ പൊതു സമൂഹത്തിലോ മാധ്യമങ്ങള്‍ക്കോ മുമ്പില്‍ പറയില്ലെന്ന് ഉറപ്പു പറഞ്ഞതു കൊണ്ടു മാത്രമാണ്. ആ വിശ്വാസമാണ് നഷ്ടപ്പെടുത്തിയത്. എല്ലാവര്‍ക്കും ഒരേ സമയത്താണ് പരാതി നല്‍കിയത്. അത് ചെയ്യേണ്ടതില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് വിളിച്ചപ്പോള്‍ ഉറപ്പു തന്നതാണ് ‘പേര് പുറത്തു പറയുമോ…ഞാനങ്ങനെ പുറത്തു പറയുമോ’ എന്നാണ് പറഞ്ഞത്. പക്ഷെ അദ്ദേഹമാണ് അത് പുറത്തു പറഞ്ഞതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വളരെ മോശമായിപ്പോയി. കബളിപ്പിക്കലാണ് ചെയ്തത്. പുറത്തു പറയില്ല എന്ന് വാക്കു തന്നിട്ട്, പറഞ്ഞത് മോശമായിപ്പോയി. എന്നോടെങ്കിലും പറയണമായിരുന്നു എന്നാണ് വിന്‍സിയുടെ നിലപാട്.

ഇതോടെ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ വിന്‍സി നല്‍കിയ പരാതിയുടെ ഭാവി എന്താകുമെന്നാണ് ചോദ്യം. പരാതിക്കാരിക്ക് പരാതി നല്‍കിയതില്‍ കടുത്ത പരിഭവം ഉടലെടുത്ത സ്ഥിതിക്ക് പരാതിക്കാരിക്ക് പിന്തുണ നല്‍കിയവരുടെ പിന്‍മാറ്റം ഉടനുണ്ടാകും. സിനിമാ മേളഖലയെ ആകെ ബാധിക്കുന്ന വിഷയമായതിനാല്‍ പ്രത്യക്ഷമായി ആരും മുന്നോട്ടു വരില്ല. വിന്‍സിക്ക് പിമ്തുണ നല്‍കിയിരിക്കുന്നവര്‍ ഷൈന്‍ ടോം ചാക്കോയുടെ ഹൈപ്പര്‍ ആക്ടിവിറ്റിയെ വെറുക്കുന്നവരാണ്. അച്ചടക്കമില്ലാത്ത രീതികളും ഇതില്‍പ്പെടും. കൂടാതെ, നിയന്ത്രണമില്ലാത്ത വാചകമടിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

CONTENT HIGH LIOGHTS;Was the Film Chamber deceived?: Saji Nanthiyat is not trustworthy, and Vinci Aloysius is ready to withdraw the complaint; Now he feels guilty that the complaint was filed in the hands of ignorant people

Latest News