Investigation

എന്താണ് ഫറൂഖ് പാലത്തില്‍ സംഭവിച്ചത് ?: ഇതാണാ കേരളാ പോലീസിന്റെ ഹൃദയം നിറയ്ക്കുന്ന രക്ഷാപ്രവര്‍ത്തന കഥ ?; ഒരു ജീവന്‍ പൊലിയുമെന്നുറപ്പുള്ള നേരത്തെ കരുതലും സ്‌നേഹവും നിറച്ചുള്ള തിരിച്ചുവിളിയുടെ കഥ ? (എക്‌സ്‌ക്ലൂസിവ്)

മണിക്കൂറുകള്‍ക്കു മുന്‍പ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു വീഡിയോ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അത് കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും കണ്ടു. ഷെയര്‍ ചെയ്തു. പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുടെ പെരുമഴ പെയ്യിച്ചു. സന്തോഷം കൊണ്ട് കരഞ്ഞു. ഒരു വിങ്ങലോടെയല്ലാതെ ആ വീഡിയോ കാണാനാകില്ല. കാക്കിയിട്ടവരുടെ ക്രൂരതകളും, കാണുന്നവരെയെല്ലാം പ്രതികളുടെ കണ്ണില്‍ കാണുന്നവരും, പരുക്കന്‍ നിലപാടുകളുമുള്ള പോലീസാണോ ഇതെന്നു തോന്നിപ്പോകും. അതെ, അതേ കാക്കിയിട്ട കാവല്‍ക്കാര്‍ തന്നെയാണ് ഇതും.

പോലീസിന്റെ ഫേസ്ബുക്കിലിട്ടിരിക്കുന്ന വീഡിയോ മണിക്കൂറുകള്‍ കൊണ്ടുതന്നെ കണ്ടവരുടെ എണ്ണവും ഷെയര്‍ ചെയ്തവരുടെ എണ്ണവും നോക്കിയാല്‍ മനസ്സിലാകും ആ വീഡിയോയുടെ ജീവന്‍. കായലിലേക്ക് ചാടാന്‍ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ താഴെയിറക്കാന്‍ പണിപ്പെടുന്ന പോലീസുകാര്‍. നയത്തിലും സ്‌നേഹത്തോടെയും വിശ്വാസം കൊടുത്തുമൊക്കെ അയാളെ ജീവിതത്തിലേക്ക് തിരിച്ചിറക്കുന്ന മനോഹരമായ ദൃശ്യം. ഇങ്ങനെയാണ് കേരളത്തിലെ പോലീസുകാരുടെ മനസ്സെന്ന് തിരിച്ചറിയാന്‍ കൂടി ഈ വീഡിയോ ഉപകരിക്കണം.

എല്ലാ പോലീസുകാരും കരുണയില്ലാത്തതും, കാക്കി ശരീരത്തില്‍ കയറിയാല്‍ പരുക്കനാകുന്നവരുമല്ല. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരമെത്രയാണെന്ന് കൃത്യമായും വ്യക്തമായും മനസ്സിലാക്കാനും അതേ ഗൗരവത്തോടെ അതിനെ സമീപിക്കാനും കഴിവുള്ള മനുഷ്യത്വമുള്ളവരും അക്കൂട്ടത്തിലുണ്ട്. സല്യൂട്ട് മറാട് പോലീസിനും സംഘത്തിനും.

ഇതാണ് ഫറൂഖ് പാലത്തില്‍ സംഭവിച്ചത് ?

ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഹെല്‍പ്പ് നമ്പറായ 112ലേക്ക് ഒരു കോള്‍ വരുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്നാണ് ആ കോളില്‍ വ്യക്തമാക്കുന്നത്. പിന്നാലെ ഫോണ്‍ കട്ടായി. വിവരം കണ്‍ട്രോള്‍ റൂമിലേക്കും അവിടെ നിന്നും ഫറൂഖ് പോലീസ്‌റ്റേഷനിലേക്കും പാഞ്ഞു. ഫോണ്‍കോള്‍ വന്ന സ്ഥലം ലൊക്കേറ്റ് ചെയ്തു. പോലീസ് വയര്‍ലെസ്സുകള്‍ നിലയ്ക്കാതെ വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. എ.സി.പിയുടെ കീഴിലുള്ള സബ്ഡിവിഷനിലെ കണ്‍ട്രോള്‍ റൂം, ഫറൂഖ് പോലീസ്, മാറാട് സി.ഐ ബെന്നി ലാലു എന്നിവരുടെ സംയുക്ത സംഘം ആത്മഹത്യ ചെയ്യാനിറങ്ങിത്തിരച്ച ആളെ തെരഞ്ഞ് ഇറങ്ങി.

ആത്മഹത്യാ ശ്രമം ഫറൂഖ് പാലത്തിനടുത്താണെന്ന് മനസ്സിലാക്കിയതോടെ നീക്കങ്ങളെല്ലാം വേഗത്തിലാക്കി. പാലത്തിന്റെ കൈവരിയില്‍ കയറി നില്‍ക്കുകയാണ് ഒരു ചടെരുപ്പക്കാരന്‍. റോഡില്‍ ഒരു ബൈക്ക് സ്റ്റാന്റില്‍ വെച്ചിട്ടുണ്ട്. ആ നിമിഷം, യുവാവിനെ തിരിച്ചിറക്കാന്‍ ഒരു വഴിയും കൈയ്യിലില്ല. പക്ഷെ, ആത്മധൈര്യവും സ്‌നേഹവും കരുതലുമെല്ലാം നിറച്ച് പോലീസുകാര്‍ അവനോട് സംസാരിച്ചു തുടങ്ങി. പ്രസ്‌നങ്ങലില്ലാത്ത മനുഷ്യരുണ്ടോ. എന്തു പ്രശ്‌നവും സംസാരിച്ചു തീര്‍ക്കാന്‍ പറ്റും. നിന്നെക്കാള്‍ പ്രശ്‌നങ്ങള്‍ എനിക്കുണ്ട് എന്നൊക്കെ പറഞ്ഞ് പോലീസുകാര്‍ അവനോട് സംവദിക്കുന്നുണ്ട്. നിനക്കെത്ര വയസ്സുണ്ട്…നിന്റെ പേരെന്താണ് എന്നൊക്കെ ചോദിക്കുമ്പോള്‍ അവന്‍ മരുപടിയും പറയുന്നുണ്ട്.

ഇനിയും എത്രയോ കാലം ജീവിക്കാനുള്ളതാണ് നീ… എന്നെ വിശ്വാസമില്ലേ…എന്തു പ്രശ്‌നവും പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞ്, കൈവരിില്‍ നില്‍ക്കുന്ന യുവാവിന്റെ അടുത്തേക്ക് സി.ഐ നടന്നടുത്തു. അവന്റെ കൈയ്യില്‍ പിടിച്ച് താഴേയ്ക്കിറക്കി. അവനെ തോലില്‍ പിടിച്ച് ഫുട്പാത്തില്‍ ഇരുത്തി. കരയുന്നയുവാവിനോട് സമാധാനിക്കാന്‍ പറഞ്ഞ്, കാക്കിക്കുള്ളിലെ സ്‌നേഹമത്രയും അവര്‍ അവിടെ പങ്കുവെച്ചു. 24 വയസ്സുള്ള ഫയാസ് എന്ന യുവാവാണ് ആത്മഹത്യ ചെയ്യാന്‍ ഫറൂഖ് പാലത്തിനു മുകളില്‍ കയറിയതെന്ന് മാറാട് സി.ഐ ബെന്നി ലാലു അന്വേഷണത്തോടു പറഞ്ഞു. വീട്ടില്‍ ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം.

ഭാര്യയുടെ മൊബൈലില്‍ മെസേജുകള്‍ വരുന്നതു സംബന്ധിച്ച പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയുടെ ഫോണില്‍ നിന്നു തന്നെയാണ് ഫയാസ് പോലീസ് ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചതും. തുടര്‍ന്നാണ് ഫറൂഖ് പാലത്തിലേക്ക് പോലീസ് സംഘം പോയത്. ആത്മഹത്യാ ശ്രമം ഉപേക്ഷിച്ച് പോലീസിനൊപ്പം പോയ ഫയാസിന് പരിശോധിച്ചിരുന്നു. അയാളുടെ കൈയ്യില്‍ നിന്നും ഒരു ചെറിയ കത്തിയും കിട്ടി. ഇത് ഭര്യാ വീട്ടുകാരെ കൊല്ലാന്‍ കൊണ്ടു നടക്കുന്നതാണെന്നാണ് ഫയാസ് പോലീസിനോട് പറഞ്ഞത്. നാലുവര്‍ഷമായതേയുള്ള ഫയാസിന്റെ വിവാഹം കഴിഞ്ഞിട്ട്, മൂന്നര വയസ്സുള്ള ഒരു കുട്ടിയുമണ്ട്. വാടക വീട്ടിലാണ് താമസം. രണ്ടു മാസമായി ഫയാസ് ജോലിക്കു പോയിട്ട്. ഭാര്യ വാട്ടുകാരുമായി പാണങ്ങി നില്‍ക്കുകയാണ് നിലവിലെന്നും ഫയാസ് പോലീസിനോട് ജീപ്പിലിരുന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഒരു ഹോട്ടലില്‍ കയറ്റി.

കൈകഴുകാന്‍ പോയ ഫയാസ് അസ്വാഭാവികമായി വിറയ്ക്കുന്നതു കണ്ട്, ഭക്ഷണം ഉപേക്ഷിച്ച് അടുത്തുള്ള ആശുപത്രിയിലേക്കു പോവുകയായിരുന്നു. ബ്ലഡ് പ്രഷര്‍ വല്ലാതെ കൂടിയതാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോയി. അവിടെയെത്തിച്ച ശേഷം ഫയാസിന്റെ ബന്ധുക്കളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ഭാര്യയും ഫോണെടുത്തില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോള്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഫയാസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. അവിടെ എത്തിച്ച ശേഷമാണ് പോലീസ് സംഘം തിരിച്ചു പോന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി, വീട്ടിലേക്ക് പറഞ്ഞു വിട്ടാല്‍ തീര്‍ക്കേണ്ടിയിരുന്ന ഒരു കാര്യമാണ് പോലീസിനെ സംബന്ധിച്ചിടത്തോളം.

എന്നാല്‍, അതല്ല അവിടെ സംഭവിച്ചത്. എടുത്തു പറയേണ്ട കാര്യം പോലീസിന്റെ കരുതലാണ്. കേരളാ പോലീസിന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത് വെറും മിനിട്ടുകള്‍ മാത്രമുള്ള വീഡിയോയാണ്. എന്നാല്‍, ആ രാത്രി മുഴുവന്‍ ഒരാള്‍ക്കു വേണ്ടി മാറാട് സിഐയും മറ്റു പോലീസ് സംഘവും എടുത്ത മാനസികവും ശാരീരികവുമായ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എങ്കിലും ആ ഫേസ്ബുക്ക് വീഡിയോ ആയിരക്കണക്കിനു പേരാണ് കണ്ടത്. അവര്‍ക്കെല്ലാം ഒരേ അഭിപ്രായവുമാണ്.

വീഡിയോയ്ക്കു താഴെ വന്ന കമന്റുകളില്‍ ചിലത്

  • ആ കൈ നീട്ടിയ സാറില്‍ നല്ല ഒരു അച്ഛനെ കണ്ടു ??

ഇത് കേവലം ഒരു ചുമതലാ നിര്‍വഹണത്തിന്റെ പരിധിയില്‍ പെടുത്തി ചുരുക്കി കാണാന്‍ കഴിയില്ല. മറിച്ചു മനുഷ്യസ്‌നേഹത്തില്‍ അധിഷ്ടിതമായ മഹനീയമായ ഒരു സേവനം.. വാക്കുകള്‍ ഇല്ല ഈ മഹത്തായ സേവനത്തിനു നന്ദി പറയാന്‍.. Salute to the great kerala police ????

  • അനിയന്‍…ബാ….കണ്ണില്‍…നനവ് പടര്‍ന്നുവോ..??

സ്‌നേഹത്തോടെയുള്ള അനിയാ എന്നുള്ള വിളി മതി, ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍, #keralapolice

  • ഇങ്ങിനെ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ ആരെങ്കിലും വന്നാല്‍ തീരുന്നതേ ഉള്ളൂ അധിക പ്രശ്‌നവും

എടാ നിന്നെകാട്ടിലും വലിയ പ്രശ്‌നം ഞങ്ങള്‍ക്കുണ്ട്… കൊള്ളാം…. പിന്നെ ആ അനിയാ എന്നുള്ള വിളി…..നല്ല സന്ദേശം…. ??

  • ഈ പോലീസുകാരില്‍ ഒരുപാട് പേര്‍ നല്ല മനസ്സ് ഉള്ളവര്‍ ഉണ്ട് അതില്‍ കുറച്ച് പേര്‍ ജനങ്ങളോട് കാണിക്കുന്ന രീതി കണ്ടാല്‍ നമുക്ക് എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും ഒരുതരം വെറുപ്പ് തോന്നിപ്പോകും . ആ കുറച്ചുപേര്‍ ആണ് ഈ ഉദ്യോഗസ്ഥരെ അപമാനിക്കുന്നത്

എടാ നിന്നെക്കാട്ടിം വലിയപ്രശ്‌നം ഞങ്ങള്‍കുണ്ട്…..കിടുവേ… ????

  • ചിലര്‍ ഇങ്ങനെയാണ് ഒന്ന് ആശ്വസിപ്പിക്കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു തലോടല്‍ മതി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവാന്‍ ഒരു ജീവന്‍ സംരക്ഷിച്ചതിന് ബിഗ് സല്യൂട്ട്

കൈവിട്ട് പോകുന്ന നിമിഷത്തില്‍ ചേര്‍ത്ത് പിടിക്കാന്‍ ഒരു കൈ കിട്ടാനും ഭാഗ്യം വേണം

  • അനിയാ എന്നുള്ള ആ വിളി… അതൊരു കൂടപ്പിറപ്പിന്റെ സ്‌നേഹവിളി തന്നെ ആയിരുന്നു.. മനസിനെ മരണത്തെ പോലും തോല്പിക്കാന്‍ ആ വിളിക്ക് സാധിച്ചു

പണ്ടൊക്കെ പോലീസിനെ ആരെങ്കിലും ആക്രമിച്ചാല്‍ ജനങ്ങള്‍ അവരുടെ കൂടെ കൂടി കയ്യടിക്കും ഇപ്പോ നേര്‍വിപരീതം ആണ് പോലീസ്‌കാരെ ഏതെങ്കിലും ക്രിമിനല്‍ കൈവച്ചാല്‍ ജനങ്ങള്‍ നേരിടുന്ന സ്ഥിതിയാണ് പഴയ പോലീസില്‍ നിന്നും ഒരുപാട് മാറി എന്നും ഇങ്ങനെ ആവട്ടെ ജനങ്ങള്‍ക് ഒപ്പം നിന്ന് അവരില്‍ ഒരാളായി ക്രിമിനല്‍സിനെ അടിച്ചമര്‍ത്തി നല്ല ഫോഴ്‌സ് ആവട്ടെ നമ്മുടെ കേരള പോലീസ്

  • കണ്ണുനിറഞ്ഞു..നന്ദി kerala police

ആ കയ്യ് കൊടുത്ത സര്‍ അവനു രണ്ടാം ജന്മം കൊടുത്തു, അവന്‍ ഒരിക്കലും മറക്കില്ല ??ഇ കരങ്ങള്‍

  • പ്രതിസന്ധിസമയത്ത് ജീവിതത്തിലെക്ക് കൈപിടിച്ച് കരകയറ്റുവാന്‍ ആളുണ്ടങ്കില്‍ നമ്മുടെ ജീവിതവും കളറാകും.

ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് ആ വ്യക്തിക്ക് ഇഷ്ടപ്പെടാത്ത ഒരു വാക്ക് പോലീസില്‍ ഉള്ള ആരുടെ എടുത്തെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ അവര്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ നമ്മള്‍ പലപ്പോഴും കുറ്റം മാത്രം പറയുന്ന പോലീസ്‌കാര്‍ കാണിച്ച ആ വാക്കുകളും പ്രവര്‍ത്… See
കേസ് എടുക്കരുത് സര്‍. സാഹചര്യം അതായിരിക്കും.

  • ആത്മഹത്യ ഒരു മനുഷ്യന്റെ അവസാന ആശ്രയമാണ്. അവിടെ അവനെ കൈപിടിക്കാന്‍ ഒരു നിമിഷം ഒരാളുണ്ടായാല്‍ മതീ…………… ????????
    കേരള പോലീസ് ??

കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി
ഒന്ന് ചേര്‍ത്തിരുത്തി സംസാരിച്ചാല്‍ ഇത് പോലെ ഒരു പാട് പേരുടെ പ്രശ്‌നങ്ങള്‍ക് പരിഹാരം ആകും

  • ക്യാമറ ഉള്ളത് കൊണ്ട് ഈ sir മാര്‍ ഭയങ്കര മാന്യന്മാര്‍ ആയിരിക്കും അലെല്‍ ഉണ്ടലോ പെറ്റ അമ്മ സഹികൂല ????

CONTENT HIGH LIGHTS; What happened at Farooq Bridge?: This is the heart-warming story of the Kerala Police’s rescue operation?; A story of a call filled with care and love before a life was sure to be lost?; Salute to Marad Police (Exclusive)

Latest News