Features

കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതകം: മകന്റെ ദുരൂഹ മരണം തെളിയിക്കാനുള്ള പോരാട്ടത്തിനിടയിലാണ് ദമ്പതികളുടെ മരണം; ഒരു കുടംബം പൂര്‍ണ്ണമായി ഇല്ലാതാക്കിയതാണോ ?; പോലീസിന് സത്യം തെളിയിക്കാനാവുമോ ?

പ്രഥമദൃഷ്ട്യാല്‍ തന്നെ കൊലപാതകമെന്നു സംശയിക്കാവുന്ന രീതിയില്‍ മരണപ്പെട്ട മകന്റെ മരണത്തിനു പിന്നിലെ ദുരൂഹത അഴിക്കാനുള്ള നിയമ പോരാട്ടത്തിലായിരുന്നു കോട്ടയം തിരുവാതുക്കലില്‍ കൊലചെയ്യപ്പെട്ട വിജയകുമാറും ഭാര്യ മീരയും. ഒരു കുടംബത്തിലെ എല്ലാവരും നിഷ്‌ക്കരുണം കൊൊലചെയ്യപ്പെട്ടിരിക്കുകയാണ്. എട്ടു വര്‍ഷം മുമ്പ് മകനും, ഇപ്പോള്‍ ദമ്പതികളും. ഈ കുടുംബത്തോട് ഇത്രയും വൈരാഗ്യമുള്ളവര്‍ ആരായിരുന്നു. മകന്റെ മരണത്തിനു പിന്നാലെ വര്‍ഷങ്ങളോളം നിയമ വഴിയിലൂടെ സഞ്ചരിച്ചാണ് വിജയകുമാര്‍ സി.ബി.ഐ അന്വേഷണം നേടിയെടുത്തത്.

എന്നാല്‍, മകന്റെ കൊലപാതകികളെ കണ്ടെത്തുന്നതിനു മുമ്പ് വിജയകുമാരും ഭാര്യ മീരയും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. കൊലപാതകി ആരാണെന്നുള്ളതിന്റെ വ്യക്തമായ തെലിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് കോട്ടയം എസ്.പി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, മകന്റെ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘവും കൊല നടന്ന വീട്ടില്‍ എത്തി തെളിവെടുത്തിട്ടുണ്ട്. മകന്റെ കൊലപാതകവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

ദമ്പതികളെ കൊന്ന കൊലയാളി വലിയ ഗേറ്റ് ചാടി കടന്ന് വീടിനകത്തെ ജനലിലെ ഗ്ലാസ് ഇട്ടിരിക്കുന്ന ഭാഗത്ത് ദ്വാരമുണ്ടാക്കി വാതില്‍ തുറന്നാണ് അകത്തു കടന്നതെന്നാണ് പോലീസ് പറയുന്നത്. അതോടപ്പം തന്നെ അടുത്തുള്ള വാതിലും തുറന്നുവെന്നുള്ള സംശയമാണ് പ്രാഥമികമായ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രൊഫെഷനലുകളായിട്ടുള്ള ആളുകളാണോ എന്ന സംശയം പോലീസിനുണ്ട്. വിശദമായിട്ടുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇവിടെ നേരത്തെ ജോലിചെയ്തിരുന്ന ആസാം സ്വദേശി ആയ വ്യക്തിയെയാണ് പൊതുവേ സംശിക്കുന്നത്.

അദ്ദേഹത്തിന് ചില വൈരാഗ്യങ്ങള്‍ ഉണ്ടാരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഒരു മൊബൈല്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് നല്‍കി അറസ്റ്റിലാവുകയും റിമാന്റില്‍ പോവുകയും ചെയ്തിരുന്നു. അതിന് ശേഷം കഴിഞ്ഞദിവസം ഇവിടെയെത്തി പ്രശ്‌നങ്ങളുണ്ടായി എന്നുള്ള വിവരം കൂടി ലഭിക്കുന്നുണ്ട്. ഈ വിവരം വെച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. എന്നാല്‍, ദമ്പതികളുടെ കൊലപാതകിയയെ കണ്ടെത്താന്‍ കഴിയുമോ എന്ന സംശയം കുടുംബ വക്കീലായ ആസിഫിനും ബന്ധുക്കള്‍ക്കുമുണ്ടെന്നാണ് സൂചന. കാരണം, മകന്റെ മരണം ആത്മഹത്യയാണെന്ന് സമര്‍ദ്ധിച്ച പോലീസിന്റെ നടപടി അന്നേ ദമ്പതികള്‍ എതിര്‍ത്തിരുന്നു.

ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. എന്നിട്ടും, അതൊരു ആത്മഹത്യയായിട്ടാണ് കണ്ടെത്തിയത്. ഇത് കോടതിയില്‍ ചലഞ്ച് ചെയ്താണ് വിജയകുമാര്‍ സി.ബി.ഐ അന്വേഷണം നേടിയെടുത്തത്. വിജയകുമാറിന്റെ കേസ് വാദിച്ചത് കുടുംബ വക്കീലായ ആസിഫാണ്. 2017ലാണ് മകന്‍ ഏറ്റുമാനൂരിനവടുത്തുള്ള റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ കേസില്‍ ഒരു മാസം മുന്‍പ് ആണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതും. മകന്റെ മരണത്തിലെ ഗദുരൂഹത നീക്കാന്‍ കേരള പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ്,

അന്വേഷണം തൃപ്തികരമല്ല എന്നു കാട്ടി വിജയകുമാര്‍ കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. കേരള പോലീസിന്റെ അന്വേഷണത്തില്‍ അത് ആത്മഹത്യയാണെന്നു തെളിയുകയും ചെയ്തിരുന്നു. എന്നാല്‍, മകന്റെ മരണത്തിനു കാരണമായ സംഭവങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് ആത്മഹത്യയുടെ സാധ്യത വളരെ കുറവാണ്. ഹൈക്കോടതി തന്നെ ഒരു ഘട്ടത്തില്‍ ഐജി യെ സ്വമേധയാ കക്ഷി ചേര്‍ത്തു. കേസ് അന്വേഷണത്തിന് നിര്‍ദ്ദേശം കൊടുക്കാന്‍ പറഞ്ഞു. ഐ.ജി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് നിര്‍ദ്ദേശം കൊടുത്തു. ആ നിര്‍ദ്ദേശങ്ങള്‍ ഒന്നും വേണ്ട രീതിയില്‍ പാലിക്കപ്പെട്ടില്ല.

അങ്ങനെ നിര്‍ദ്ദേശം കൊടുത്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ആത്മഹത്യ ആണെന്നും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതാണ് എന്ന ഫൈന്‍ിഡംഗ്‌സാണ് ഉണ്ടായത്. തുടര്‍ അന്വേഷണം നടത്തണം എന്ന പറഞ്ഞിട്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിജയകുമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. പോലീസിന്റ വാദമെന്ന് പറയുന്നത്, സ്വയം കഴുത്തിന് കത്തി കൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യ ചെയ്തു എന്നാണ്. കാറില്‍ നിന്നും 204 മീറ്റര്‍ മാറിയാണ് റെയില്‍വേ ട്രാക്ക്. റെയില്‍വേ ട്രാക്കിന്റെ സൈഡിലാണ് ബോഡി കണ്ടെത്തിയത്. ഈ കാറില്‍ നിറയെ രക്തമായിരുന്നു. കാറില്‍ വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടിരിക്കുന്നത്.

അപ്പൊ അത്രയും ഗുരുതരമായി പരിക്കേറ്റ ഗൗതം അത്രയും ദൂരം സഞ്ചരിച്ച് ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് ഒരിക്കലും സൂയിസൈഡ് അല്ല ഹോമിസൈഡ് ആണെന്ന കണ്ടത്തെലില്‍ ഹൈക്കോടതി ഇത് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് ഇറക്കിയത്. രണ്ടുമാസം ആയിട്ടേയുള്ളൂ അന്വേഷണം ആരംഭിച്ചിട്ട്. അതിനിടയിലാണ് അതി ദാരുണമായ ഈ സംഭവം ഉണ്ടായിരിക്കുന്നതെന്നും വക്കീല്‍ ആസിഫ് പറയുന്നു. വിജയ കുമാറിന്റെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചതാണ്.

അത് കുറെക്കൂടെ, അവരുടെ ആരോപണങ്ങളും സംശയങ്ങളും ബലപ്പെടുന്ന പോലെയാണ് ഇപ്പഴത്തെ സംഭവം ഉണ്ടായിരിക്കുന്നതും. കാറിനുള്ളില്‍ വെച്ച് പരിക്കേറ്റിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് 204 മീറ്റര്‍ ദൂരം നടന്ന് ആത്മഹത്യ ചെയ്യാന്‍ പറ്റില്ല. ട്രെയിനിനു മുന്നില്‍ ചാടിയിട്ടില്ല. റയില്‍വെ ട്രാക്കിന്റെ സൈഡില്‍ അദ്ദേഹത്തെ കൊണ്ട് പോയി കിടത്തിയതായിട്ടാണ് കാണുന്നത്. സ്വാഭാവികമായിട്ടും ഇതൊരു കൊലപാതകമാണെന്ന് ഏതൊരു കുഞ്ഞു കുട്ടിക്കു നോക്കിയാല്‍ മനസ്സിലാകുമെന്നും വക്കീല്‍ പറയുന്നു.

കോടതി തെളിവുകളും കേസ് ഡയറിയും സൂഷ്മമായി പരിശോധിച്ചിട്ടുള്ള കണ്ടെത്തലാണത്. എന്ത് കൊണ്ടാണ് പോലീസ് ഇതിനെ ഒരു ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് എത്താനുള്ള കാരണം. അതാണ് ഫോള്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍. അത് കൊണ്ടാണ് കോടതി സി.ബി.ഐ അന്വേഷണ ഉത്തരവിറക്കിയത്. ആ അന്വേഷണം ശരിയല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലാണ് സി.ബി.ഐ അന്വേഷണത്തിലേക്കെത്തിച്ചത്.’
ദുരൂഹത കൂടുതല്‍ വര്‍ദ്ധിക്കുകയാണ്. കാരണം ആദ്യം മകന്‍ മരിക്കുന്നു,

ആ മകന്റെ മരണം ആത്മഹത്യ ആണെന്ന് ആദ്യം പോലീസ് കണ്ടെത്തുന്നു. കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് പിതാവ് ഹൈക്കോടതിയെ സമീപിക്കുന്നു. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നു. ആ അന്വേഷണം പ്രഖ്യാപിച്ചു വെറും ഒന്നോ രണ്ടോ മാസത്തിനിപ്പുറം ആ അച്ഛനും അമ്മയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. സ്വാഭാവികമായും ഈ കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുകയാണെങ്കില്‍ അതില്‍ തെറ്റുണ്ടാകില്ല.

നേരത്തെ പിതാവുന്നയിച്ച ആരോപണങ്ങള്‍ ശക്തിപ്പെടുത്തുന്നതാണിപ്പോള്‍ നിലവില്‍ നടന്നിട്ടുള്ള ഈ കൊലപാതകം. അതേസമയം, ഇപ്പോഴത്തെ മരണവും അതും തമ്മില്‍ ബന്ധമുണ്ടോയെന്ന് തനിക്കറിയില്ലെന്നും പക്ഷെ ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നും വക്കീല്‍ ആസിഫലി പറയുന്നു. അതേസമയം തന്നെ കുടുംബം ചില ആശങ്കകള്‍ തന്നോട് പങ്കുവെച്ചിരുന്നു. വലിയ ദുരൂഹതകള്‍ ഈ കാര്യത്തിലുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറയുന്നു.

CONTENT HIGH LIGHTS;Kottayam Thiruvathukkal double murder: The couple’s death comes amid a struggle to prove their son’s mysterious death; Was a family completely wiped out?; Can the police prove the truth?