Features

ട്രോളുകള്‍ സര്‍ക്കാര്‍ തലത്തിലേക്കോ?: ‘ശശി’, ‘കുമ്മനടി’, ‘രാജീവടി’ ഇപ്പോള്‍ ‘രാഗേഷടി’വരെയെത്തി; നേതാക്കളുടെ പുതിയ അബദ്ധങ്ങള്‍ക്കായുള്ള സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ കാത്തിരിപ്പ് നീളുമോ ?

ക്ഷണിക്കാത്തിടത്ത് പോകുന്നവര്‍, എത്തിനോക്കുന്നവര്‍ അങ്ങനെയുള്ളവരെ കളിയാക്കി വിളിക്കുന്ന പേരുകള്‍ സോഷ്യല്‍ മീഡിയയുടെ കടന്നു വരവിനെ തുടര്‍ന്ന് ട്രോളുകളായി മലയാളത്തില്‍ നിരവധി ഇറങ്ങിയിട്ടുണ്ട്. സ്‌പോട്ടീവായി കളിയാക്കാനും, അബദ്ധങ്ങള്‍, ട്രോളുകളായി ഇറങ്ങിയിട്ടുണ്ട്. ‘ശശി’ ആവുക എന്നാല്‍ അബദ്ധം പറ്റുന്നവരെ വിളിക്കുന്നതാണ്. സമാനമായി ‘കുമ്മനടി’ എന്നും സമീപകാലത്തായി ട്രോളുകള്‍ ഇറക്കിയിരുന്നു. ഇപ്പോഴിതാ അതിന് പുതിയ പേര് സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ നല്‍കിയിരിക്കുകയാണ്.

‘രാജീവടി’ എന്നാണാ പേര്. പക്ഷെ, പുതിയ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വരുന്നതോടെ ട്രോളുകളുടെ പേരുകള്‍ ട്രോളിക്കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ ‘രാഗേഷടി’ എന്ന പേരിലേക്ക് ട്രോള്‍ നീങ്ങിക്കഴിഞ്ഞു. ഇതിനു കാരണക്കാരന്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. ഓരോ വ്യക്തികളുടെ പേരുകള്‍ ട്രോളിനായി ഉപയോഗിക്കുന്നത്, അവര്‍ ചെയ്യുന്ന ക്രിയയുടെ ഫലംകൊണ്ടാണ്. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയും, സി.പി.എം നേതാവ് പി.കെ. ശശിയുമൊക്കെ നിരവധി

വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ഇവരെ ട്രോളാനായിരുന്നു ശശി എന്ന വാക്ക് ട്രോളായി ഉപയോഗിച്ചത്. കൊച്ചിമെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നപ്പോള്‍, അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മെട്രോയ്ക്കുള്ളില്‍ ഇരുന്നതാണ് ‘കുമ്മനടി’ എന്ന ട്രോളിലേക്കു നയിച്ചത്. വിഴിഞ്ഞം പോര്‍ട്ടിന്റെ ഉദ്ഘാടനത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മണിക്കൂറുകള്‍ക്കു മുമ്പ് വേദിയില്‍ കയറി ഇരുന്നതും, മുദ്രാവാക്യം വിളിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു.

ഇതിനു പിന്നാലെയാണ് രാജീവടി എന്ന ട്രോള്‍ ഇറങ്ങിയത്. കണ്ണൂരിലെ സര്‍ക്കാര്‍ പരിപാടിയില്‍ സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി മുഖ്യമനമ്ത്രിയ്‌ക്കൊപ്പം വേദിയില്‍ കയറിയിരുന്നതാണ് ഇപ്പോഴത്തെ വിവാദം. വിളിക്കാത്ത സര്‍ക്കാര്‍ പരിപാടിയിടുെ വേദിയില്‍ രാഗേഷിനെന്തു കാര്യം എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇതോടെ ‘രാഗേഷടി’ എന്ന ട്രോളിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. കെ.കെ. രാഗേഷിനെ വിളിച്ചു വരുത്തിയാണ് പണി കൊടുത്തിരിക്കുന്നത്. അതും രാജീവ് ചന്ദ്രശേഖറെ നരേന്ദ്രമോദി വിളിച്ചു പണികൊടുത്തതു പോലെ.

പക്ഷെ, അവിടെയൊരു പ്രത്യേകത പ്രോട്ടോക്കോള്‍ പ്രകാരണായിരുന്നു വിഴിഞ്ഞം ഉദ്ഘാടനത്തിന് വേദിയില്‍ ഇരിക്കേണ്ടവരെ നിശ്ചയിച്ചത്. അതുകൊണ്ടാണ് പി.എ മുഹമ്മദ് റിയാസ്് അടക്കമുള്ള മന്ത്രിമാര്‍ താഴെ ഇരിക്കേണ്ടി വന്നതും. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓപീസില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രി എന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ ഇരിക്കാനുള്ള അവസരം കിട്ടിയത്. എന്തു തന്നെ ആയാലും ട്രോളര്‍മാര്‍ക്ക് എപ്പോഴും പുതിയപുതിയ ആളുകലും പുതിയ വിഷയങ്ങളും കിട്ടുന്നുണ്ട് എന്നതാണ് കൗതുകം.

ഇതെല്ലാം ജനങ്ങളും ആസ്വദിക്കുന്നുണ്ട്. എന്നാല്‍, ഒരു അബദ്ധത്തിന് വിധേയമാകുന്ന നേതാവിന്റെ പേര് ലോക അബദ്ധങ്ങള്‍ക്കെല്ലാമായി ഉപയോഗിച്ചു തുടങ്ങുന്നതോടെ അതടുത്ത നേതാവിന്റെ പേരു കിട്ടുന്നതു വരെ കഷ്ടകാലമാണ്. അതുകൊണ്ടു തന്നെ നേതാക്കളെല്ലാം സൂക്ഷിച്ചും കണ്ടുമൊക്കെയാണ് വാ തുറക്കുന്നതും, പരിപാടികളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതും. പുതകിയൊൊരു അബദ്ധവും, പുതിയൊരാളെയും കിട്ടുന്നതും കാത്തുള്ള ഇരിപ്പാണ് ട്രോളര്‍മാരും.

CONTENT HIGH LIGHTS; Are trolls reaching the government level?: ‘Shashi’, ‘Kummanadi’, ‘Rajivadi’ have now reached ‘Ragesadi’; Will the wait for social media trolls to see new mistakes by leaders be long?