Features

ലോകം അവസാനിച്ചാലും തകരാത്ത കെട്ടിടങ്ങൾ!!

ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴായി ഉയരുന്നതാണ്.പ്രകൃതി ദൂരന്തങ്ങൽ വഴി. ജീവവീലങ്ങൾ ഭൂമിയിൽ ഇല്ലാതാകും എന്നും പറയപ്പെടുന്നു. എന്നാൽ ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾക്കും ബോംബ് സ്ഫോടനം പോലുള്ള മനുഷ്യനിർമിത ഭീഷണികൾക്കും പോലും നശിപ്പിക്കാൻ കഴിയാത്ത മൂന്ന് നിഗൂഢമായ കെട്ടിടങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കെട്ടിടങ്ങൾ..കോട്ടകൾ പോലെ അതീവ ദൃഢതയോടെയാണ് ഈ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു ദുരന്തം വന്നാൽ നശിക്കാൻ മാത്രം ഉള്ളതേയുള്ളു നമ്മുടെ ലോകമെന്ന സത്യം മനസിലാക്കി ഭൂമിയിൽ ഉള്ള എല്ലാതരം വിത്തുകളും സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു നിലവറ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ലോകാവസാനത്തിന്റെ ബങ്കർ എന്നും നോഹയുടെ വിത്തുകളുടെ പെട്ടകം എന്നും വിളിക്കപ്പെടുന്ന ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത് സ്വാൾബാർഡ് ഗ്ലോബൽ സീഡ് വോൾട്ട് എന്നാണ്. നോർവീജിയൻ ദ്വീപായ സ്പിറ്റ്സ്ബെർഗനിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഭൂകമ്പത്തിനും ബോംബ് ആക്രമണങ്ങൾക്കുംപോലും ഒരു പർവതത്തിനുള്ളിൽ നിർമ്മിച്ച ഈ കെട്ടിടത്തെ നശിപ്പിക്കാൻ കഴിയില്ല. കോൺക്രീറ്റ് ഭിത്തികൾ, സ്റ്റീൽ വാതിലുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന കെട്ടിടമാണ് ഇത്. 2008ൽ ആരംഭിച്ച ഈ ഭൂഗർഭകേന്ദ്രത്തിൽ ലോകത്ത് എല്ലായിടത്തുമുള്ള ഏകദേശം 4.5 ദശലക്ഷം വിള സസ്യങ്ങളുടെ വിത്തുകൾ സംരക്ഷിക്കുന്നുണ്ട്. ഒരു ഭൂഗർഭ വെയർഹൗസ് ആണിത്.

യുഎസ്എയിലെ ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിന്റെ സ്വർണ്ണ നിലവറ. 6,331 മെട്രിക് ടൺ ഭാരമുള്ള ഏകദേശം 507,000 സ്വർണക്കട്ടികളാണ് ഗോൾഡ് വോൾട്ടിൽ സംഭരിച്ചിരിക്കുന്നത്. ഭൂമിനിരപ്പിൽ നിന്ന് 80 അടി താഴെയും സമുദ്രനിരപ്പിൽ നിന്ന് 50 അടി താഴെയുമായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം പരമാവധി സുരക്ഷയാണ് ഉറപ്പാക്കുന്നത്. ഒരേയൊരു പ്രവേശന കവാടം മാത്രമേ ഇവിടെയുള്ളു. അത് 90 ടൺ സ്റ്റീൽ സിലിണ്ടർ ഉപയോഗിച്ചുള്ള, ഒരു മൾട്ടി-ലേയേർഡ് സുരക്ഷാ സംവിധാനത്താൽ സംരക്ഷിക്കപ്പെടുന്നു.
ന്യൂയോർക്ക് ഫെഡറൽ അഡ്വാൻസ്ഡ് സെക്യൂരിറ്റി സിസ്റ്റവും സായുധ ഫെഡറൽ റിസർവ് പോലീസ് സേനയും ചേർന്ന് ഇതിന്റെ സുരക്ഷ ഉറപ്പാക്കുന്നു.

വത്തിക്കാൻ സിറ്റിയിലെ വത്തിക്കാൻ സീക്രട്ട് ആർക്കൈവ്സ് ഇത്തരത്തിലുള്ള ഒരു കെട്ടിടമാണ്. ചരിത്രരേഖകൾ സൂക്ഷിക്കുന്ന ഇവിടെ മധ്യകാല കൈയെഴുത്തുപ്രതികളും ചരിത്ര രേഖകളും ഉണ്ട്. ചിലത് എട്ടാം നൂറ്റാണ്ടിൽ നിന്നുള്ളവയാണ്. എന്നിരുന്നാലും, പഴയ പ്രമാണങ്ങൾ വിരളവും പലപ്പോഴും അപൂർണ്ണവുമാണ്. ഒരു ബങ്കറിൽ നിന്ന് വ്യത്യസ്തമായി ഏത് കഠിനമായ കാലാവസ്ഥയെയും നേരിടാൻ പ്രാപ്തമായ ഒരു നിലവാരയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

ഇവിടേക്കുള്ള പ്രവേശനത്തിന് ഒരു അഭിമുഖത്തോടൊപ്പം അറിയപ്പെടുന്ന ഒരു അക്കാദമിക് വിദഗ്ധനിൽ നിന്നുള്ള ഒരു റഫറൻസ് കത്തും ആവശ്യമാണ്. സന്ദർശകർക്ക് ഫോണുകൾ, ക്യാമറകൾ, ലാപ്‌ടോപ്പുകൾ, എഴുത്ത് ഉപകരണങ്ങൾ എന്നിവ അകത്ത് കൊണ്ടു വരാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല. പ്രവേശനം ലഭിച്ചു കഴിഞ്ഞാൽ, അതിഥികളെ മറ്റൊരു അഭിമുഖ പരമ്പരയ്ക്ക് വിധേയരാക്കുകയും സ്വിസ് ഗാർഡുകളുടെ മേൽനോട്ടത്തിൽ മാത്രം ഇരുന്ന് പഠിക്കാൻ അനുവദിക്കുകയും ചെയ്യും. മാത്രമല്ല, പരിസരത്തിനുള്ളിലെ ഏത് ചലനവും കർശനമായി നിയന്ത്രിച്ചിരിക്കുന്നു.