Pathanamthitta

പത്തനംതിട്ടയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. കലഞ്ഞൂർ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്. യുവാവ് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി എട്ടരയോട് കൂടിയാണ് ആക്രമണം നടന്നത്. കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി.