കഴിഞ്ഞ വര്‍ഷമാണ് യുവനടന്‍ ഫഹദ് ഫാസില്‍ തനിക്കുണ്ടായിരിക്കുന്ന രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതോടെ ആ രോഗത്തെ കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു കേരളത്തിലെ മാതാപിതാക്കള്‍. കാരണം, ഫഹദ് ഫാസിലിന് പിടിപെട്ട രോഗം കുട്ടികള്‍ക്കാണ് കൂടുതലും വരുന്നതെന്നതു കൊണ്ടാണ് മാതാപിതാക്കള്‍ ഈ രോഗത്തെ കുറിച്ചും, അതിന്റെ ചികിത്സയെ കുറിച്ചുമൊക്കെ അന്വേഷിക്കാന്‍ തുടങ്ങിയത്. ഫഹദ് ഫാസിലിന് പിടപെട്ടിരിക്കുന്ന രോഗം ADHD എന്ന രോഗമാണ്. അതായത്, അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നു പറയാം. ഫഹദ് ഒരു വേദിയില്‍ വെച്ചാണ് ഇത് വെളിപ്പെടുത്തിയത്. ‘ ഞാന്‍ ക്ലിനിക്കലി ADHD ഡയഗ്‌നോസ്ഡ് ആണ്. 41-ാം വയസ്സില്‍ ആണ് അത് ഡയഗ്‌നോസ് ചെയ്യുന്നത്.’
ഫഹദിന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ആരാധകരും സനിമാ ലോകവും, കേരളവും കേട്ടത്. രോഗത്തിന്റെ പേരു പറ#്ഞിട്ടൊന്നും പെട്ടെന്നു പിടികിട്ടാത്തവര്‍ക്ക് കൗതുകമായിരുന്നു ആദ്യം. മറ്റൊന്ന്, സിനിമാ നടന്‍മാര്‍ക്ക് രോഗമുണ്ടെങ്കില്‍ അതൊന്നും പൊതു ഇടങ്ങളില്‍ വിളിച്ചു പറയില്ലല്ലോ. അപ്പോള്‍ ഫഹദ് ഫാസിലിന് രോഗമുണ്ടെന്നു പറഞ്ഞത്, ഹീറോയിസമായും കണ്ടിരുന്നവരുണ്ട്. എന്നാല്‍, പിന്നീട് എല്ലായിടത്തും ADHDയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രം. ഇത് എന്തെങ്കിലും മാരകമായ അസുഖമാണൊ ?. സുഖപ്പെടുത്താന്‍ കഴിയില്ലേ ?. എന്ന് തുടങ്ങുന്ന വാദങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് നടന്നു.
ഫഹദ് ചികിത്സിക്കുന്നില്ലേ. രോഗം ഇപ്പോള്‍ മാറിയോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഇപ്പോവും നടക്കുന്നുണ്ട്. വാസ്തവത്തില്‍ എന്താണ് ഫഹദ് ഫാസില്‍ പറഞ്ഞ ഈ ADHD?. അത് കേരളത്തിലെ കുട്ടികള്‍ക്ക് പിടിപെടുന്നുണ്ടോ. ഇതെല്ലാമാണ് ചര്‍ച്ചകള്‍. ന്യൂറോ ഡെവലപ്മെന്റ് ഡിസോര്‍ഡറുകളില്‍ ഒന്നാണ് (ADHD) അഥവാ ,അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍. കുട്ടികളുമായി ബന്ധപ്പെട്ടാണ് ADHD പൊതുവെ ചര്‍ച്ച ചെയ്യാറുള്ളത് എന്നാല്‍ ചെറുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ പോകുകയും പിന്നീട് മുതിര്‍ന്ന അവസ്ഥയില്‍ ADHD ഉണ്ടെന്ന് ക്ലിനിക്കലി ഡയഗ്നോസ് ചെയ്യുന്നതുമായ കേസുകള്‍ നിരവധിയുണ്ട്. അതില്‍പ്പെടുന്നതാണ് ഫഹദ് ഫാസിലിനുണ്ടായിരിക്കുന്നത്.
ADHD ഉള്ള ആളുകളുടെ രോഗലക്ഷണങ്ങള്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളായ സ്‌കൂള്‍, ജോലി, മറ്റ് കുട്ടികളുമായോ സഹപ്രവര്‍ത്തകരുമായോ ഉള്ള ബന്ധം എന്നിവയെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ADHD ബാധിച്ചവരില്‍ 67 ശതമാനത്തിലധികം ആളുകളും ഉത്കണ്ഠാ , പഠനവൈകല്യങ്ങള്‍, ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങള്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്. സാധാരണയായി ADHDയുടെ സവിശേഷതകള്‍ ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി, ആവേശകരമായ പെരുമാറ്റം അഥവാ impulsivity എന്നിവയാണ്. ADHD ലക്ഷണങ്ങള്‍ പലപ്പോഴും 12 വയസ്സിന് മുമ്പായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ചില കുട്ടികളില്‍, 3 വയസ്സ് ആകുമ്പോഴേക്കും രോഗലക്ഷണങ്ങള്‍ പ്രകടമാണ്.
കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രോഗ ലക്ഷണം ശ്രദ്ധ കുറവാണ്. ക്ലാസുകളില്‍ ശ്രദ്ധിക്കുന്നതില്‍ അവര്‍ പൊതുവെ പിന്നിലാണ്. ഹോം വര്‍ക്കുകളില്‍ അശ്രദ്ധ മൂലമുള്ള തെറ്റുകള്‍ വരുത്തുന്നു. ഉദാഹരണത്തിന് ഒരു കണക്ക് ചെയ്യുമ്പോള്‍ കണ്ടെത്തിയ ഉത്തരം ശരിയാണെങ്കിലും അത് എടുത്ത് എഴുതുമ്പോള്‍ തെറ്റുപറ്റുന്നു. അവരെ ഏല്‍പിക്കുന്ന ടാസ്‌ക്കുകളിലും ഗെയിമുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ പല ടാസ്‌കുകളും കമ്പ്‌ലീറ്റ് ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ബുദ്ധിമുട്ട്, വളരെയധികം ക്ഷമയും സമയവും ആവശ്യമുള്ള വര്‍ക്കുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് തുടങ്ങിയ അനുഭവപ്പെടുന്നു.
മറ്റു പ്രധാന ലക്ഷണങ്ങള്‍ ആണ് ഹൈപ്പര്‍ ആക്ടിവിറ്റിയും ഇമ്പള്‍സിവിറ്റിയും. എടിഎച്ച്ഡി ബാധിതരായ കുട്ടികള്‍ കൈകാലുകള്‍ കൊണ്ടുള്ള അനാവശ്യ movements കാണിക്കാന്‍ ഇടയുണ്ട്. ക്ലാസ്‌റൂമില്‍ സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ബുദ്ധിമുട്ട്, ചെയ്യുന്നത് ശരിയല്ലാത്തപ്പോള്‍ ഓടുക, ഒരു പ്രവര്‍ത്തനം തന്നെ കൂടുതല്‍ സമയം ചെയ്യാന്‍ കഴിയാതെ വരിക, വളരെയധികമായി സംസാരിക്കുക, ചോദ്യങ്ങള്‍ ചോദിക്കുന്ന വ്യക്തിയെ തടസ്സപ്പെടുത്തുക, അവരുടെ ഊഴത്തിനായി കാത്തിരിക്കുന്നതില്‍ ബുദ്ധിമുട്ട്, മറ്റുള്ളവരുടെ സംഭാഷണങ്ങള്‍, ഗെയിമുകള്‍ അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ സ്വഭാവങ്ങള്‍ അവരില്‍ പ്രകടമാണ്.
മുതിര്‍ന്നവരില്‍ പ്രധാനമായും കണ്ടുവരുന്ന ADHD ലക്ഷണങ്ങള്‍ കുട്ടികളുടെതില്‍ നിന്ന് കുറച്ചുകൂടി വ്യത്യസ്തമാണ്. Impulsive behaviour, മോശമായ time മാനേജ്‌മെന്റ്, ഒരു ടാസ്‌ക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, മള്‍ട്ടിടാസ്‌ക് ചെയ്യാനുള്ള കഴിവില്ലായ്മ, വിശ്രമമില്ലായ്മ അല്ലെങ്കില്‍ അമിതമായ അധ്വാനം, ഒരു കാര്യം ആസൂത്രണം ചെയ്യാനുള്ള കഴിവില്ലായ്മ,നിരാശ, കുറഞ്ഞ tolerance ലെവല്‍ , ഇടയ്ക്കിടെയുള്ള mood change, ജോലികള്‍ പിന്തുടരുന്നതിലും പൂര്‍ത്തിയാക്കുന്നതിലുമുള്ള പ്രശ്‌നങ്ങള്‍, മുന്‍കോപം, stress management ല്‍ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ADHD ബാധിച്ച ഒരു മുതിര്‍ന്ന മനുഷ്യനില്‍ കാണാനാകും.
ADHD യുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജനിതകശാസ്ത്രം, പരിസ്ഥിതി, കൂടാതെ Central nerve സിസ്റ്റവുമായി ബന്ധപ്പെട്ട developmental problems തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. അതിലെ പ്രധാന ഘടകങ്ങള്‍ രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് രക്ത ബന്ധമുള്ളവര്‍ക്ക് ADHD അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാനസിക രോഗാവസ്ഥയുള്ളവര്‍ ഉണ്ടെങ്കില്‍ അത് അടുത്ത തലമുറയിലേക്കും genetically വരാന്‍ സാധ്യതയുണ്ട് എന്നതാണ്. അതുപോലെതന്നെ പഴയ കെട്ടിടങ്ങളിലെ പെയിന്റുകളിലും പൈപ്പുകളിലുമൊക്കെയുള്ള ലെഡ് പോലുള്ള വിഷവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്, ഗര്‍ഭകാലത്തുള്ള പുകവലി, മയക്കുമരുന്ന് , മദ്യത്തിന്റെ ഉപയോഗം, മാസം തികയാതെയുള്ള ജനനം തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ കാരണങ്ങളായി കണക്കാക്കുന്നു.
ADHD കണ്ടുപിടിക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. അതുകൊണ്ടുതന്നെ സ്വയം ഡയഗ്‌നോസ് ചെയ്യുക എന്നുള്ളത് പോസിബിള്‍ അല്ല. മാനസികാരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുകയും രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ADHD രോഗനിര്‍ണയം നടത്തുകയും രോഗബാധിതനായ വ്യക്തിക്ക് അവ എത്ര നാളായി ഉണ്ടെന്നും കണ്ടെത്തുകയും ചെയ്യുന്നു. 6 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക്, CBT അഥവാ cognitive behaviour therapy , മരുന്നുകള്‍ എന്നിവയിലൂടെയുള്ള ചികിത്സാ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
‘അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (എഎപി) അനുസരിച്ച്, മരുന്നുകള്‍ ഉപയോഗിക്കുന്ന 80 ശതമാനം കുട്ടികളും ഒറ്റയ്ക്കോ ബിഹേവിയര്‍ തെറാപ്പിയോടൊപ്പമോ അവരുടെ attention വര്‍ധിപ്പിക്കുകയും impulsivity കുറയ്ക്കുകയും ചെയ്യുന്നു . ഈ കോമ്പിനേഷന്‍ ഉപയോഗിച്ചുള്ള ചികിത്സ കുട്ടികളുടെ self confidence വര്‍ദ്ധിപ്പിക്കുകയും കുടുംബം, സുഹൃത്തുക്കള്‍, അധ്യാപകര്‍ എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു. ADHD ബാധിതര്‍ക്ക് behavioural therapy ചികിത്സകള്‍ ഫലപ്രദമാണ്. നേരിയ ലക്ഷണങ്ങളുള്ളവരിലോ പ്രീസ്‌കൂള്‍ പ്രായമുള്ളവരിലോശുപാര്‍ശ ചെയ്യുന്ന ആദ്യ ചികിത്സ യാണ് ഇത്. സൈക്കോ എഡ്യൂക്കേഷണല്‍, ബിഹേവിയര്‍ തെറാപ്പി, കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, ഇന്റര്‍പേഴ്സണല്‍ സൈക്കോതെറാപ്പി, ഫാമിലി തെറാപ്പി, school based interventions , life skill training, parental training എന്നിവ ഇവയില്‍ പ്രധാനപ്പെട്ടതാണ്.
ADHD ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാകില്ലെങ്കിലും സമയബന്ധിതമായ ഇടപെടല്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു. സാധാരണഗതിയില്‍, ചികിത്സയില്‍ മരുന്നുകളും തെറാപ്പികളും ഉള്‍പ്പെടുന്നു. കൃത്യമായ മെഡിറ്റേഷനും തെറാപ്പിയും കൊണ്ട് രോഗലക്ഷണങ്ങളെ ഒരു പരിധിവരെ കണ്ട്രോള്‍ ചെയ്യുവാനും ജീവിതം സാധാരണഗതിയില്‍ മുന്‍പോട്ടു കൊണ്ടുപോകുവാനും സാധിക്കും. പൊതു പരിപാടിയില്‍ ഫഹദ് ഫാസില്‍ ADHD യെ കുറിച്ച് പറഞ്ഞതിന് പിന്നാലെ എഡിഎച്ച്ഡിയെക്കുറിച്ചുള്ള ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിരവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇതിന് പിന്നാലെ സ്വയം ഈ രോഗാവസ്ഥ ഡയഗനോസ് ചെയ്യുന്നവരുടെ കമന്റുകളും ഇതില്‍ ശ്രദ്ധേയമാണ്. വളരെ കോമണായി കാണപ്പെടുന്ന എന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള ഈ അവസ്ഥയെ സ്വയം ഡയഗനോസ് ചെയ്യാന്‍ സാധിക്കില്ല, അശ്രദ്ധ കാണിക്കുന്നതും ഹൈപ്പറായി ബിഹേവ് ചെയ്യുന്നതും കുട്ടികളിലും മുതിര്‍ന്നവരിലും സാധാരണമാണെന്നിരിക്കേ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കമന്റുകളും ഇന്‍ഫര്‍മേഷന്‍ എന്നതിനപ്പുറത്തേക്ക് രോഗാവസ്ഥ ഡയഗനോസ് ചെയ്യാനുള്ള ഗൈഡ് ലൈന്‍ അല്ലെന്നും മനസ്സിലാക്കുക. എഡിഎച്ചിഡി അടക്കമുള്ള അവസ്ഥകളെക്കുറിച്ചുള്ള ആശങ്കകള്‍ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദനുമായി സംസാരിച്ച് മാത്രം ഉറപ്പിക്കുക.
നോക്കൂ, ഫഹദ് ഫാസിലിന് കിട്ടിയിരിക്കുന്ന മിക്ക സിനിമകളും ഈ രോഗവുമായി അഭേഗ്യമായി ബന്ധപ്പെട്ടിരിക്കുന്ന റോളുകളാണ്. ട്രാന്‍സ് അതിന് ഏറ്റവും നല്ല ഉദാഹരണവും. മിക്ക സിനിമകളും സംശയം, സമയക്രമം തെറ്റല്‍, മാനസിക വിഭ്രാന്തി, പൊസസീവ്‌നെസ് തുടങ്ങിയ വേഷങ്ങളിലാണ് ഫഹദ് അഭിനയിച്ചിരിക്കുന്നതെന്നു കാണാം. തനിക്കുള്ള രോഗവും സിനിമകളിലെ വേഷവും ഒരുപോലെ കിട്ടുന്നു എന്നതാണ് ഫഹദിനുള്ള ഗുണം.
CONTENT HIGH LIGHTS; Has Fahadh Faasil’s illness changed?: What are the symptoms in children?; What is ADHD?; Parents, be careful?