പാലക്കാട്: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ട് ഭർത്താവ്. പാലക്കാട് തൃത്താല ഒതളൂർ കൊങ്ങശ്ശേരി വളപ്പിൽ ഉഷ നന്ദിനി (57) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മുരളീധരനെ (62) തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. ഉഷ മാസങ്ങളായി തളർന്നു കിടപ്പിലായിരുന്നു. ഷൊർണ്ണൂർ ഡിവൈഎസ്പി മനോജ്കുമാർ, തൃത്താല എസ്ഐഎന്നിവർ സ്ഥലത്തെത്തി.