പാലക്കാട്: കോങ്ങാട് കുരിക്കൻ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടൻ (74) അന്തരിച്ചു. വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഒരുമാസം മുൻപാണ് അപ്പുക്കുട്ടന് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്.
എന്നാൽ ആ ഘട്ടത്തിൽ ആശുപത്രിയിൽ പോവുകയോ വാക്‌സീനെടുക്കുകയോ ചെയ്‌തിരുന്നില്ല. എന്നാൽ പിന്നീട് ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്. പേവിഷബാധയേറ്റാണോ മരണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.