ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിച്ച സംഭവത്തിൽ സിഡബ്ല്യുസിക്ക് മുന്നിലും പ്രാഥമിക കൗൺസിലിങ്ങിലും പ്രാങ്ക് വീഡിയോ എന്ന് ആവർത്തിച്ച് മൂത്ത കുട്ടി. എന്നാൽ ഇളയ കുട്ടിക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല. അച്ഛനൊപ്പവും അമ്മയ്ക്കൊപ്പവും പോകാൻ രണ്ട് കുട്ടികൾക്കും താല്പര്യമില്ലെന്ന് കൗൺസിലിംഗിനിടെ അറിയിച്ചു. സംഭവത്തിൽ പ്രതിയായ ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. നിലവിൽ കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസിയിൽ തന്നെ തുടരാൻ തീരുമാനിച്ചു.
STORY HIGHLIGHT 8yearold girl brutally beaten up by father in cherupuzha
















