നടന്‍ ഉണ്ണി മുകുന്ദന്‍ മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഉണ്ണിമുകുന്ദനെതിരെ ഉയരുന്ന മാധ്യമ വിചാരണയും സൈബര്‍ ആക്രമണവും അംഗീകരിക്കാനാവില്ല. നരിവേട്ട എന്ന ചിത്രത്തിനെ അനുകൂലിച്ചും ടൊവിനോ തോമസിനെ പുകഴ്ത്തിയും സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടു എന്ന കാരണം കൊണ്ടുമാത്രം ഉണ്ണിമുകുന്ദന്‍ മുന്‍ മാനേജരെ അതിക്രൂരമായി മര്‍ദ്ദിച്ചു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ചില ഓണ്‍ലൈന്‍ മീഡിയകളാണ് സംഭവം പുറത്തുവിടുകയും ഉണ്ണിമുകുന്ദനെതിരെ അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും.
ഈ വാര്‍ത്തകളില്‍ ഒന്നിലും തന്നെ ഉണ്ണി മുകുന്ദന്റെ ഭാഗം പരാമര്‍ശിച്ചു കണ്ടില്ല. മുന്‍ മാനേജര്‍ തന്നെ മര്‍ദ്ദിച്ചു എന്ന ആരോപണവും പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെയും അടിസ്ഥാനത്തില്‍ ഇത്രയും നീചമായ രീതിയില്‍ ഉണ്ണി മുകുന്ദനെതിരെ വാര്‍ത്തകള്‍ പുറത്തുവിടുന്നത് മാധ്യമ നീതിയും നൈതീകതയുമല്ല. ഉണ്ണിമുകുന്ദന്‍ അകാരണമായി ആരെ മര്‍ദ്ദിച്ചാലും അയാള്‍ക്കെതിരെ നിയമപരമായി കേസെടുക്കാനുള്ള പോലീസ് നിയമ സംവിധാനങ്ങള്‍ നമുക്കുണ്ട്.
അല്ലാതെ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനോട് എങ്ങനെ യോജിപ്പിക്കാനാകും. ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്കെതിരെ നടപടി എടുക്കണം ആര്‍ക്കും ആരെയും മര്‍ദ്ദിക്കാനൊന്നും നിയമപരമായി അവകാശമില്ല. പക്ഷേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി ഉണ്ണി മുകുന്ദനെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ല. മര്‍ദ്ദിക്കപ്പെട്ടു എന്ന് പറയുന്ന വിപിന്‍ സിനിമയിലെ പി.ആര്‍.ഒ എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
പക്ഷേ ഫെഫ്ക പി ആര്‍ ഒ യൂണിയനില്‍ അംഗമല്ല വിപിന്‍. ഈ സാഹചര്യത്തില്‍ പി.ആര്‍.ഒ എന്ന രീതിയില്‍ വാര്‍ത്ത വിടുന്നതും ശരിയല്ല. മലയാളസിനിമയില്‍ കുറച്ചു കാലങ്ങളായി പേഴ്‌സണല്‍ പി.ആര്‍ വര്‍ക്കുകളും സിനിമാ പ്രമോഷനും നടത്തുന്ന ഒത്തിരി പേരുണ്ട്. അവരൊക്കെ തന്നെ താരങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാനും ചെളി വാരിയെറിയാനുമാണ് ശ്രമിക്കുന്നത്. ഒരേ സമയത്ത് താരങ്ങള്‍ക്ക് അനുകൂലമായി ചീത്ത വിളിക്കാനും ഓശാന പാടാനുമൊക്കെ ഇവര്‍ റെഡിയാണ്.
മലയാളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ് പലപ്പോഴും ഇത്തരക്കാരെ വളര്‍ത്തിക്കൊണ്ടുവരുന്നതും പ്രോത്സാഹിപ്പിക്കുന്നതും. പി ആര്‍ വര്‍ക്കിന്റെ പേരില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത വിധം ഒരു മാഫിയാവല്‍ക്കരണം സിനിമയില്‍ വളര്‍ന്നുവരുന്നുണ്ട്. വരും കാലങ്ങളില്‍ അതീവ ഗുരുതരമായി തന്നെ ഈ പ്രശ്‌നം മാറാന്‍ സാധ്യതയുണ്ട്. ആര്‍ക്കെതിരെ ഏത് തരത്തിലുള്ള ആരോപണവും ഉയര്‍ന്നുവന്നേക്കാം. ഇപ്പോള്‍ വന്നിട്ടുള്ള ഈ സംഭവത്തെ സമചിത്തതയോടെ മാധ്യമങ്ങള്‍ സമീപിച്ചാല്‍ നന്നായിരിക്കും.
ഒരുപക്ഷേ ഇതൊരു പി ആര്‍ വര്‍ക്കാണോ എന്ന് കൂടി സംശയിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്. എന്തുതന്നെയായാലും തങ്ങള്‍ക്ക് വേണ്ടി കയ്യടിക്കാനായി താരങ്ങള്‍ വിളിച്ചുകൂട്ടുന്നവരുടെ മേല്‍ ചെറിയൊരു ജാഗ്രതയും ശ്രദ്ധയും ഇനിയെങ്കിലും ഉണ്ടായേ തീരൂവെന്നും മുതിര്‍ന്ന ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകനും ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ അംഗവും സിനിമാ പി.ആര്‍.ഒയുമായ പി.ആര്‍ സുമേരന്‍ പറയുന്നു.
CONTENT HIGH LIGHTS; Is the allegation that “Unni Mukundan beat me” a movie promotion game?; FEFKA PRO union member P.R. Sumeran responds