×

കോഴിക്കോടിന്റെ ഉൾനാടുകളിലേക്ക് പോയാലോ?

google news
wr

സ്നേഹത്തിന്റെ കാര്യത്തിലും, രുചിയുടെ കാര്യത്തിലും കോഴിക്കോട് മുൻപന്തിയിൽ ആണ്. കോഴിക്കോടേക്ക് ചെന്നാൽ എല്ലാവരും ആദ്യം പോകുന്നത് മാനാഞ്ചിറയിലേക്കും, മിട്ടായി തെരുവിലേക്കുമായിരിക്കും.

കോഴിക്കോട് നഗരത്തിൽ കൂടി നടക്കുമ്പോൾ തന്നെ കോഴിക്കോടിന്റെ വിവിധങ്ങളായ സൗന്ദര്യങ്ങൾ നമുക്കറിയാൻ സാധിക്കും. കോഴിക്കോടു ബീച്ചും, മിട്ടായി തെരുവിനുമപ്പുറം കുറെയേറെ സ്ഥലങ്ങൾ യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

കുറ്റ്യാടി

കോഴിക്കോട് ജില്ലയിലെ ഏറ്റവും മനോഹരമായ മലയോര പ്രദേശങ്ങളിൽ ഒന്നാണ് കുറ്റ്യാടി. കുറ്റ്യാടി പുഴയും വെള്ളച്ചാട്ടവും കോടമഞ്ഞും മലമേടും എല്ലാമായി ഒരു ശരാശരി മലബാർ നാട് തന്നെ.

സമ്പന്നമായ പച്ചപ്പും കൃഷിയും മറ്റേതു നാടിനെയും പോലെ ഇവിടെയുമുണ്ട്. മണ്ണിൽ പൊന്നുവിളയിച്ച കർഷകരേയും ഇവിടെ നിങ്ങൾക്കു കാണാം. കോഴിക്കോട് നിന്നും 51 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെയും, പച്ചപ്പിന്റെയും ഇടം കൂടിയാണ്.

d

ജാനകിക്കാട്

കുറ്റ്യാടി കാഴ്ചകളിൽ ഏറ്റവും വലിയ താരം ജാനകിക്കാട് തന്നെയാണ്. മനസ്സ് മാത്രമല്ല, ഫോണിലെ ഗാലറി വരെ നിറച്ചു തരുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കോഴിക്കോട് നിന്നും 54 കിലോമീറ്ററും കുറ്റ്യാടിയിൽ നിന്ന് ഏഴ് കിലോമീറ്ററും അകലെയാണ് ജാനകിക്കാടുള്ളത്.

മരുതോങ്കല എന്ന ഗ്രാമത്തിന്റെ പച്ചപ്പിന് മാറ്റേകി കുറ്റ്യടി പുഴയുടെ തീരത്ത് ചവറമ്മുഴി പാലത്തിനപ്പുറത്താണ് ജാനകിക്കാടുള്ളത്. 113 ഹെക്ടർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ കാട് ഇന്ന് ഇക്കോ ടൂറിസം പദ്ധതിയായണ് സംരക്ഷിക്കപ്പെടുന്നത്. കേരള വനം വകുപ്പും ജാനകികാട് വനം സംരക്ഷണസമിതിയും ചേർന്നാണ് ഇതിന്റെ നടത്തിപ്പ്.

d

പെരുവണ്ണാമൂഴി

കുറ്റ്യാടി കാത്തിവെച്ചിരിക്കുന്ന മറ്റൊരു അത്ഭുത കാഴ്ചയാണ് പെരുവണ്ണാമൂഴി. പശ്ചിമഘട്ടത്തോടു ചേർന്നു നിൽക്കുന്ന ഈ നാട് സഞ്ചാരികളെ ഒട്ടുമേ നിരാശരാക്കില്ല. കോഴിക്കോട് നിന്നും 55 കിലോമീറ്ററും കുറ്റ്യാടിയിൽ നിന്നു 14.7 കിലോമീറ്ററും ദൂരത്തിലാണ് പെരുവണ്ണാമൂഴി ഉള്ളത്.

പെരുവണ്ണാമൂഴി അണക്കെട്ട്, പെരുവണ്ണാമൂഴി റിയർവ്വോയർ, മുതല വളർത്തു കേന്ദ്രവും സ്മാരക തോട്ടവും ഒപ്പം മലബാർ വന്യജീവി സങ്കേതം തുടങ്ങിയ കാഴ്ചകളാണ് ഇവിടെയുള്ളത്. ഈ അണക്കെട്ടിലെ ഒരു തുരുത്തിലാണ് പക്ഷിത്തുരുത്തുള്ളത്.

d

ഉറിതൂക്കിമല

സ്ഥലം പണ്ടുമുതലേ ഉണ്ടെങ്കിലും നാട്ടിൽ കഴിഞ്ഞ കുറച്ച് കാലംകൊണ്ട് സ്റ്റാർ ആയി മാറിയ ഓഫ്ബീറ്റ് അഡ്വഞ്ചർ ഡെസ്റ്റിനേഷനാണ് ഉറിതൂക്കിമല. കോടമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഇവിടം പ്രദേശത്തെ യുവാക്കളുടെ സ്ഥലമാണ്! ഓഫ്റോഡ് യാത്രയ്ക്കും ട്രക്കിങ്ങിനും കുറ്റ്യാടിയിലെത്തിയാൽ ഇവിടേക്ക് പോരാം.

d

മഴക്കാലത്താണെങ്കിൽ ഒരു നാടിന്റെ മുഴുവൻ കാഴ്ചകളും അതും നല്ല പച്ചപ്പിൽ ആസ്വദിക്കാം. വേനലിലാണെങ്കിലും ഇവിടം നമ്മെ നിരാശരാക്കില്ല. മലയോരകാഴ്ചകളുടെ ഒരു സൂപ്പർ സ്പോട്ട് ആണിത്. കുറ്റ്യാടിയിൽ നിന്ന് 15.3 കിലോമീറ്റർ ദൂരത്തിൽ കരിങ്ങാട് എന്ന ഗ്രാമത്തിലാണ് ഉറിതൂക്കിമലയുള്ളത്.

പൂഴിത്തോട്

മലകളും കുന്നും മാത്രമേയുള്ളോ ? വെള്ളച്ചാട്ടങ്ങളൊന്നുമില്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരം നിറഞ്ഞുകിടക്കുന്ന പൂഴിത്തോട് നല്കും. കടന്തറ പുഴയുടെ ഭാഗമാണ് പൂഴിത്തോട്. വേനൽ കടുക്കുമ്പോൾ അല്പം ക്ഷീണമായാലും മഴയൊന്ന് പെയ്താൽ ആള് ഉഷാറാകും. പിന്നെ. ആളായി ബഹളമായി ആകെ രസമാണ്. എന്നാൽ വളരെ ശ്രദ്ധയോടെ മാത്രം വെള്ളത്തിലിറങ്ങേണ്ട സ്ഥലമാണ് കടന്തറ.

d

അപകട സാധ്യതയുള്ളതിനാൽ സുരക്ഷാ മുന്‍കരുതലുകൾ എടുക്കുകയും പ്രദേശവാസികളുടെ അഭിപ്രായം തേടുകയും വേണം. കുറ്റ്യാടിയിൽ നിന്നും 10.9 കിലോമീറ്റർ ദൂരമുണ്ട് പൂഴിത്തോട് എത്തിച്ചേരുവാൻ.

Read more

പ്രേത നഗരവും, കുഴപ്പിക്കുന്ന പുരാണങ്ങളും: ഒരു ട്രിപ്പ് പോയാലോ?

ഭക്ഷണം കഴിക്കാം കായലിന്റെ നടുക്കിരുന്നു: ഈ വീക്കെൻഡ് അവിടെ ചെലവഴിച്ചാലോ?

ഫെബ്രുവരിയിൽ പോകാം ഇന്ത്യയുടെ ഹൃദയഭാഗത്തേക്ക്

ഇടുക്കി നിങ്ങളെ അത്ഭുതപ്പെടുത്തും: ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

ചെലവ് ചുരുക്കി ഇന്ത്യ കറങ്ങിയാലോ?


 

Tags