×

100 ബില്യൺ ഡോളർ ക്ലബിലേക്ക് തിരിച്ചെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി; അതിസമ്പന്നരുടെ പട്ടികയിൽ 12ാം സ്ഥാനത്തേക്ക് ഉയർന്നു

google news
gautham adani

ന്യൂഡൽഹി: 100 ബില്യൺ ഡോളർ ക്ലബിലേക്ക് തിരിച്ചെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് വലിയ തിരിച്ചടി നേരിട്ടുവെങ്കിലും പിന്നീട് അദാനി സമ്പത്തിന്റെ കാര്യത്തിൽ തിരികെ കയറുകയായിരുന്നു.

ബ്ലുംബെർഗിന്റെ റിപ്പോർട്ട് പ്രകാരം അദാനിയുടെ ആസ്തി 100.7 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി 12ാം സ്ഥാനത്തേക്ക് ഉയർന്നു. ഈ വർഷം സമ്പത്തിൽ 16.4 ബില്യൺ ഡോളറിന്റെ ഉയർച്ചയാണ് അദാനിക്കുണ്ടായത്.

ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് അദാനിയുടെ സമ്പത്തിൽ 80 ബില്യൺ ഡോളറി​ന്റെ ഇടിവുണ്ടായിരുന്നു. അദാനി ഗ്രൂപ്പിന് 150 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാവുകയും ചെയ്തു. എന്നാൽ, പിന്നീട് കമ്പനി തിരികെ വരുകയായിരുന്നു.

READ MORE....

നേരത്തെ ഹിൻഡൻബർഗ് ആരോപണങ്ങളിൽ സെബിയോട് അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സെബിക്ക് സുപ്രീംകോടതി നൽകിയ നിർദേശം. ആരോപണങ്ങളിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക