×

ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു, പ്രതിയെ അറസ്റ്റ് ചെയ്യും

google news
idukki

ഇ​ടു​ക്കി: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. വ​ല്ല​റ​ക്ക​ൻ പാ​റ​ക്ക​ൽ ഷീ​ല​​യാ​ണ് (31) മരിച്ചത്. ഷീലയെ തീകൊളുത്തിയ അയൽവാസി ശശികുമാറും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ശശി കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 3.30ഓ​ടെ​യാ​ണ് സം​ഭ​വം. ചെ​ല്ല​ക്ക​ണ്ടം പാ​റ​ക്ക​ൽ ഭാ​ഗ​ത്തെ സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഷീ​ല ഏ​ലം ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​വി​ടെ വ​ന്ന ശ​ശി​കു​മാ​ർ ഷീ​ല​യോ​ട് സം​സാ​രി​ക്കു​ക​യും കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച് എ​സ്​​റ്റേ​റ്റ്​ ല​യ​ത്തി​ലേ​ക്ക് വ​ലി​ച്ച് കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Read more....

തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ ഇ​യാ​ൾ ഷീ​ല​യെ മു​റി​ക്ക​ക​ത്ത് ക​യ​റ്റി ക​ത​ക​ട​ച്ചു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഉ​ടു​മ്പ​ൻ​ചോ​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​പ്പോ​ഴേ​ക്കും ശ​ശി, ഷീ​ല​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ ​കൊ​ളു​ത്തി.ത​ല​യി​ലും മു​ഖ​ത്തും ശ​രീ​ര​ത്തു​മാ​യി ഷീലക്ക് 60 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റി​രുന്നു. ഇ​രു​വ​രും ത​മി​ഴ് വം​ശ​ജ​രാ​ണ്. ര​ണ്ടു​പേ​രും വി​വാ​ഹി​ത​രും ര​ണ്ട്​ കു​ട്ടി​ക​ൾ വീ​ത​മു​ള്ള​വ​രു​മാ​ണ്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക