×

'ഭ്രമയുഗത്തിൽ മമ്മൂട്ടി സർ സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി അക്ഷമയോടെ കാത്തിരിക്കുന്നു': സംവിധായകൻ ലിങ്കുസ്വാമി

google news
,

'ഭ്രമയുഗം' സിനിമയുടെ ട്രെയ്‌ലർ കണ്ടശേഷം സംവിധായകൻ ലിങ്കുസ്വാമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്തത കൊണ്ടുവരാൻ മമ്മൂട്ടിക്കു മാത്രം എങ്ങനെ സാധിക്കുന്നുവെന്ന് ലിങ്കുസ്വാമി ചോദിക്കുന്നു.

ഭ്രമയുഗം കാണാൻ താൻ അക്ഷമയോടെ കാത്തിരിക്കുയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ കുറിച്ചു.


‘‘ഇത്രയധികം സിനിമകൾ ചെയ്തിട്ടും വരുന്ന ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്ത കൊണ്ടുവരാൻ മമ്മൂട്ടി സാറിന് എങ്ങനെ കഴിയുന്നു. അത് ഓർക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നു.

ഈ സിനിമയിലൂടെയും അദ്ദേഹം സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ‘ഭ്രമയുഗം’ മികച്ചതായി തോന്നുന്നു സർ.’’

‘ആനന്ദം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തമിഴിൽ കരിയറിനു തുടക്കമിട്ട സംവിധായകനാണ് എൻ. ലിങ്കുസ്വാമി. റൺ, സണ്ടക്കോഴി, പയ്യാ, വേട്ടൈ തുടങ്ങി ഹിറ്റുകളുടെ നിരതന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

Read more.....

ജോണി സിൻസിനൊപ്പം രൺവീർ സിങ്: സമൂഹമാധ്യമങ്ങളിൽ വൈറലായി പരസ്യം

അനുശ്രീയുടെ പേര് ചേർത്തു വ്യാജ വാർത്ത: കടുത്ത പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

ആരാധകരെ അമ്പരിപ്പിച്ചു ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ: വൈറലായി ചിത്രങ്ങൾ

'മോഹൻലാലും അച്ഛനും തമ്മിൽ ഇപ്പോഴും സംസാരിക്കാറുപോലുവില്ല': ധ്യാൻ ശ്രീനിവാസൻ

സസ്പെൻസ് ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തെ പ്രശംസിച്ചു നടി മഞ്ജു വാര്യർ

തിരുപ്പതി ബ്രദേഴ്സ് എന്ന ബാനറിൽ ഗോലി സോഡ, ചതുരംഗവേട്ടൈ പോലുള്ള മികച്ച ചിത്രങ്ങൾ നിർമിച്ച് ഒട്ടേറെ തുമുഖ സംവിധായകർക്കും വഴിയൊരുക്കി.

അതേസമയം ‘ഭൂതകാല’ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകും.

300ൽപരം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് വിവരം. ഫെബ്രുവരി 15 ആണ് റിലീസ് തിയതി.