×

വീട്ടിലുള്ള ചേരുവകൾ കൊണ്ടൊരു ചിക്കൻ കൊണ്ടാട്ടം

google news
yhj

ആവശ്യമായ ചേരുവകൾ


ചിക്കൻ - 1 കിലോ (ചെറിയ കഷണങ്ങളായി നുറുക്കിയത്)

മഞ്ഞൾ പൊടി -1 ടീസ്പൂൺ

കാശ്മീരി ചില്ലി പൌഡർ - രണ്ടര ടേബ്​ൾ സ്പൂൺ

ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി - എല്ലാം കൂടെ ചതച്ചത് രണ്ടര ടേബ്​ൾ സ്പൂൺ

ഉപ്പ് -ആവശ്യത്തിന്

കറി വേപ്പില -ആവശ്യത്തിന്​

നാരങ്ങാ നീര് - ഒരു നാരങ്ങ

ഗരം മസാല പൊടി -ഒരു ടീസ്പൂൺ

മല്ലി പൊടി -ഒരു ടീസ്പൂൺ

വറ്റൽ മുളക് -നാലെണ്ണം

ചതച്ച വറ്റൽ മുളക് -രണ്ട്​ ടീ സ്പൂൺ

ചെറിയ ഉള്ളി - 30 എണ്ണം

വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്

ടൊമാറ്റോ സോസ് - അര കപ്പ്​


തയ്യാറാക്കുന്ന വിധം


    ഒരു ബൗളിലേക് മഞ്ഞൾ പൊടി, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചതും കറി വേപ്പിലയും കൂടെ യോജിപ്പിച്ചെടുത്ത്​ അതിലേക്ക്​ കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർത്ത് കൊടുത്തു ഒരു മണിക്കൂർ എങ്കിലും മസാല തേച്ചു പിടിപ്പിച്ചു വെക്കുക. 

     ശേഷം വേറൊരു പാൻ എടുത്ത് അതിലേക്ക്​ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല ഇട്ട ചിക്കൻ പൊരിച്ചെടുക്കുക.

    അതേ എണ്ണയിൽ നിന്ന് രണ്ട്​ ടേബ്​ൾ സ്പൂൺ എണ്ണ എടുത്തു വേറൊരു പാത്രം ചൂടാക്കി അതിലെക്ക് ഒഴിച്ച് കൊടുത്തു വറ്റൽ മുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഇട്ടു കൊടുത്തു വഴറ്റി എടുക്കുക.

ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇട്ട് കൊടുത്ത്​ ഒന്നുടെ വഴറ്റി എടുക്കുക. 

    കറി വേപ്പില ചേർത്ത് കൊടുക്കുക. ശേഷം ടൊമാറ്റോ സോസ് കൂടെ ഇട്ട്​ ഒന്നുടെ വഴറ്റി എടുത്ത് കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ഗരം മസാലയും മല്ലിപ്പൊടിയും ചേർത്ത ശേഷം ചതച്ച വറ്റൽ മുളക് കൂടെ ചേർത്ത് കൊടുക്കുക. 

    ഉപ്പ്‌ ആവശ്യമുണ്ടെങ്കിൽ ചേർത്ത് വറുത്തു വെച്ച ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്​ടമായ ചിക്കൻ കൊണ്ടാട്ടം റെഡി.

Read also: Cashew Katli | അല്പം മധുരം ഉണ്ടാക്കിയാലോ? കാജു കാട്ട്ലി വീട്ടിൽ തയ്യാറാക്കാം

Crab roast | നാടൻ ഞ​ണ്ടു റോ​സ്‌​റ്റ്‌ ത​യാറാ​ക്കാം

Chicken cheese roll | ഒരടിപൊളി ചി​ക്ക​ൻ ചീ​സ് റോ​ൾ തയ്യാറാക്കിയാലോ

ബ്ര​ഡ്, പ​ഴം പോ​ള ഉണ്ടാക്കിയാലോ

BUN | സോഫ്റ്റായ ബ​ൺ ഉണ്ടാക്കാം വീട്ടിൽ തന്നെ