×

ബ്ര​ഡ്, പ​ഴം പോ​ള ഉണ്ടാക്കിയാലോ

google news
dht
 

ആവശ്യമായ ചേ​രു​വ​ക​ൾ


ബ്ര​ഡ്: 8 - 10 സ്ലൈ​സ്

നേ​ന്ത്ര​പ്പ​ഴം: 2

തേ​ങ്ങ: ഒ​രു ക​പ്പ്

പ​ഞ്ച​സാ​ര: 1/4 - 1/2 ക​പ്പ്

അ​ണ്ടി​പ്പ​രി​പ്പ് & ഉ​ണ​ക്ക മു​ന്തി​രി: ആ​വ​ശ്യ​ത്തി​ന്

ഏ​ല​ക്ക​പ്പൊ​ടി: 1/2 ടീ​സ്പൂ​ൺനെ​യ്യ്‌: 2 ടേ​ബ്ൾ സ്പൂ​ൺ

മു​ട്ട: 4

പാ​ൽ അ​ല്ലെ​ങ്കി​ൽ തേ​ങ്ങാ​പ്പാ​ൽ: 1/2 ക​പ്പ്

ഉ​പ്പ്: ഒ​രു നു​ള്ള്

ത​യാ​റാ​ക്കു​ന്ന വി​ധം


     ഒ​രു പാ​നി​ലേ​ക്ക് നെ​യ്യ്‌ ചേ​ർ​ത്ത് പ​ഴം അ​രി​ഞ്ഞ​തും ചേ​ർ​ത്തു വ​ഴ​റ്റു​ക. ശേ​ഷം തേ​ങ്ങ, പ​ഞ്ച​സാ​ര, ഏ​ല​ക്ക​പ്പൊ​ടി, അ​ണ്ടി​പ്പ​രി​പ്പ്, മു​ന്തി​രി എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി എ​ടു​ക്കു​ക. മു​ട്ട, പാ​ൽ, ഉ​പ്പ്, ഏ​ല​ക്ക​പ്പൊ​ടി എ​ന്നി​വ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. 

    ഒ​രു നോ​ൺ സ്റ്റി​ക്ക് പാ​ൻ ചൂ​ടാ​ക്കി കു​റ​ച്ചു നെ​യ്യ്‌ ത​ട​വു​ക.

     ഇ​നി ഓ​രോ ബ്ര​ഡ് സ്ലൈ​സ് മു​ട്ട, പാ​ലി​ൽ മു​ക്കി എ​ടു​ത്ത് ഒ​രു ലെ​യ​ർ വെ​ക്കു​ക. സൈ​ഡി​ലും ബ്ര​ഡ് വെ​ച്ചു​കൊ​ടു​ക്ക​ണം. ശേ​ഷം ഫി​ല്ലി​ങ് വെ​ക്കു​ക. 

    ഇ​നി ഇ​തി​ന്റെ മേ​ലെ വീ​ണ്ടും ബ്ര​ഡ് സ്ലൈ​സ് പാ​ലി​ൽ മു​ക്കി ലെ​യ​ർ ആ​ക്കി വെ​ച്ചു​കൊ​ടു​ക്കു​ക.

    ബാ​ക്കി പാ​ൽ സൈ​ഡി​ലും മു​ക​ളി​ലു​മാ​യി ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക. 

    ഒ​രു ത​വ ചൂ​ടാ​ക്കി അ​തി​ന്റെ മേ​ൽ പോ​ള സെ​റ്റ് ചെ​യ്ത പാ​ൻ വെ​ച്ചു മീ​ഡി​യം തീ​യി​ൽ 20 - 25 മി​നി​റ്റ് വേ​വി​ക്കു​ക. 

      ശേ​ഷം ഒ​രു പാ​നി​ൽ കു​റ​ച്ചു നെ​യ്യ്‌ ത​ട​വി പോ​ള അ​തി​ന് മേ​ൽ ക​മി​ഴ്ത്തി ഇ​ട്ട് മു​ക​ൾ​ഭാ​ഗം കൂ​ടി ഒ​ന്ന് മൊ​രി​ച്ചെ​ടു​ക്കു​ക. 

    ഒ​ന്ന് ത​ണു​ത്ത​ശേ​ഷം മു​റി​ച്ചെ​ടു​ക്കാം.

Read also: BUN | സോഫ്റ്റായ ബ​ൺ ഉണ്ടാക്കാം വീട്ടിൽ തന്നെ

പുട്ട് കല്ലു പോലെയാകില്ല, ഡ്രൈ ആകില്ല : ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ ടിപ്പ് പരീക്ഷിച്ചു നോക്കു

ചപ്പാത്തി കട്ടയുള്ളതായി തോന്നില്ല:ഉണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കു

Snack ചായ തിളയ്ക്കുന്ന നേരം കൊണ്ട് പലഹാരം റെഡി ഇത് പരീക്ഷിച്ചു നോക്കു