ആവശ്യമായ ചേരുവകൾ
ഇളം ചൂട് പാൽ/വെള്ളം -200 മില്ലി ലിറ്റർ
യീസ്റ്റ് – 7 ഗ്രാം
മൈദ – 600 ഗ്രാം (4 3/4 കപ്പ്)
ഉപ്പ് – 1.5 ടീസ്പൂൺ
പഞ്ചസാര –1 ടേബിൾസ്പൂൺ (30 ഗ്രാം)
മുട്ട – 2
ബട്ടർ – 150 ഗ്രാം
എള്ള് –ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കപ്പിൽ പാൽ, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക, ഇത് അഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക.
ഒരു വലിയ പാത്രത്തിൽ മുട്ട, ബട്ടർ, വെള്ളം എന്നിവ യോജിപ്പിച്ചു അതിലേക്ക് ഉപ്പിട്ട മൈദ ചേർത്തു കൊടുക്കുക. ഇതിലേക്ക് യീസ്റ്റ് കുതിർത്തതും ചേർത്ത് ഒരു തടി തവി കൊണ്ട് ഇളക്കി യോജിപ്പിക്കുക.
വൃത്തിയുള്ള ഒരു ടേബിൾ ടോപ്പിലേക്ക് മാറ്റി നന്നായി സോഫ്റ്റ് ആകുന്നതുവരെ കൈ കൊണ്ട് കുഴയ്ക്കുക.
ഏകദേശം അഞ്ചു മിനിറ്റ് കുഴയ്ക്കണം. നല്ലതുപോലെ സോഫ്റ്റ് ആകുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി വൃത്തിയുള്ള തുണിയോ പ്ലാസ്റ്റിക് റാപ്പോ ഉപയോഗിച്ച് മൂടി വയ്ക്കുക.
മാവു നല്ലതുപോലെ പൊങ്ങി ഇരട്ടി ആകുന്നതു വരെ ഇങ്ങനെ വയ്ക്കണം.
അര മണിക്കൂറിനു ശേഷം മാവ് വീണ്ടും 5 മിനിറ്റ് നന്നായി കുഴയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി ഒരു ബേക്കിങ് ട്രേയിലോ അല്ലെങ്കിൽ ബട്ടർ പേപ്പർ ട്രേയിൽ നിരത്തുക.
ഇത് വീണ്ടും ഒരു മണിക്കൂർ പൊങ്ങാൻ വേണ്ടി ഒരു തുണി കൊണ്ട് മൂടി വയ്ക്കുക.
ഒരു മുട്ട നന്നായി അടിച്ചു വയ്ക്കുക. ഇത് ഓരോ ഉരുളകളുടെയും മുകളിൽ ബ്രഷ് ചെയ്തു കൊടുക്കുക.
ബൺ ഉണ്ടാക്കുമ്പോൾ നല്ല ഗോൾഡൻ കളർ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തു കൊടുക്കുന്നത്.
പ്രീഹീറ്റ് ചെയ്ത അവ്നിൽ 200 C , ബേക്ക് ചെയ്യുക. ബൺ അവ്നിൽ നിന്നും എടുത്ത ശേഷം 10 മിനിറ്റ് കോട്ടൺ ടൗവ്വൽ ഉപയോഗിച്ച് കവർ ചെയ്യണം.
ചൂടാറിയ ശേഷം പിന്നീട് ഒരു സിപ് ലോക്ക് കവറിലോ വായു കയറാത്ത പാത്രത്തിലോ ഇട്ടു 2 ദിവസം വരെ ഉപയോഗിക്കാം.
Read also: കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി
അരിയും പച്ചരിയും വേണ്ട: തയാറാക്കാം പൂവ് പോലത്തെ ഇഡ്ഡലി
പുട്ട് കല്ലു പോലെയാകില്ല, ഡ്രൈ ആകില്ല : ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ ടിപ്പ് പരീക്ഷിച്ചു നോക്കു
ചപ്പാത്തി കട്ടയുള്ളതായി തോന്നില്ല:ഉണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കു
Snack ചായ തിളയ്ക്കുന്ന നേരം കൊണ്ട് പലഹാരം റെഡി ഇത് പരീക്ഷിച്ചു നോക്കു