ഉത്തരേന്ത്യൻ രുചിയിൽ ഒരു ഹരിയാലി ചിക്കൻ ടിക്ക ഇനി വീട്ടിലും തയ്യാറാക്കാം.പുതിനയിലയും മല്ലിയിലയും കുറച്ച് മസാലപൊടികൈകളും ചേർത്ത് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ചിക്കൻ ടിക്ക തയ്യാറാക്കാം.ഇനി അടുക്കളയിൽ ഉത്തരേന്ത്യൻ രുചികളും നിറയും.
ചേരുവകൾ
.ചിക്കൻ ബ്രെസ്റ്റുകൾ -2 (സമചതുരയായി മുറിക്കുക)
.മുളക് പൊടി -1 ടീസ്പൂൺ
.മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
.ഗരം മസാല പൊടി -2 ടീസ്പൂൺ
.അംചൂർ -1 ടീസ്പൂൺ (ഉണങ്ങിയ മാമ്പഴപ്പൊടി)
.ജീരകപ്പൊടി -1 ടീസ്പൂൺ
.തൈര് -1/4 കപ്പ്
.ഉപ്പ് -ആവശ്യത്തിന്
.മല്ലി -1 കപ്പ് (അരച്ചത്)
.പുതിന ഇല -1 കപ്പ് (അരച്ചത്)
.പച്ചമുളക് -1 (അരച്ചത്)
Read more :
- Ragi puttu | രാവിലെ റാഗി പുട്ട് ആയാലോ
- രാവിലെ ഉന്മേഷം കൂട്ടാൻ പഴംദോശ
- അഫ്ഗാനിസ്ഥാൻ ചിക്കൻ വളരെ എളുപ്പത്തിൽ
- ഈ ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കു
- ടി.വി.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി| Music
തയ്യാറാക്കുന്നവിധം
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം അവ 1 ഇഞ്ച് ക്യൂബുകളായി മുറിച്ച് മാറ്റിവയ്ക്കുക.ഒരു മിക്സി ജാറിൽ മല്ലിയില, പുതിനയില, പച്ചമുളക് എന്നിവ യോജിപ്പിച്ച് വളരെ കുറച്ച് വെള്ളം ചേർത്ത് മിനുസമാർന്ന പേസ്റ്റ് ആക്കിമാറ്റുക.പച്ച മസാല ഒരു മിക്സിംഗ് പാത്രത്തിലേക്ക് മാറ്റി തൈരും ബാക്കിയുള്ള മസാലകളും ചേർക്കുക.
മുളക് പൊടി,മഞ്ഞൾപ്പൊടി,ഗരം മസാലപ്പൊടി,ആംചൂർ പൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി ഈ ഹരിയാലി മസാലയിലേക്ക് ചിക്കൻ കഷണങ്ങൾ ചേർക്കുക.ഏകദേശം 1 മണിക്കൂർ മാറ്റി വയ്ക്കുക.ഒരു ഗ്രിൽ പാൻ ചൂടാക്കുക അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക, മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ വയ്ക്കുക, നന്നായി കരിഞ്ഞുപോകുന്നതുവരെ ഇരുവശത്തും തുല്യമായി ഗ്രിൽ ചെയ്യുക. ചിക്കൻ പാകം ചെയ്യാൻ ഏകദേശം 10 മിനിറ്റ് എടുക്കും.അരിഞ്ഞ ഉള്ളിയും ചെറുനാരങ്ങയും ചേർത്ത് ചൂടോടെ നമ്മുക് വിളമ്പാം.