ആവശ്യമായ ചേരുവകൾ
1. ചോളപ്പൊടി – 1 കപ്പ് (250 ഗ്രാം)
2. പാല്‍പ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും
3. ചുവന്നുള്ളി (വലുത്)– 2 എണ്ണം കനം കുറച്ച് അരിഞ്ഞത്
4. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
5. ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ചെറിയ കഷണം
6. കടുക് – 1 ടീസ്പൂണ്‍
7. വറ്റൽമുളക് – 2 എണ്ണം മുറിച്ചത്
8. വെള്ളം – 1 കപ്പ്
9. ഉപ്പും വെളിച്ചെണ്ണയും – ആവശ്യത്തിന്
10. കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിച്ച് വറ്റൽമുളകുമിട്ടു മൂത്തു കഴിയുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ടു നന്നായി വഴറ്റുക. വഴന്നു വരുമ്പോൾ തീ കുറച്ചു വച്ച ശേഷം ചോളപ്പൊടി ചേർക്കണം.
തീ കൂട്ടിവച്ച് 2–3 മിനിറ്റ് നേരം പൊടി വറുത്തെടുക്കുക.
വീണ്ടും തീ കുറച്ചുവച്ച് ഒരു കപ്പ് വെള്ളം ഒഴിച്ചിളക്കി നിരത്തിയ ശേഷം അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കണം. പിന്നെ മൂടി തുറന്ന് ഇളക്കി കട്ട നന്നായി ഉടച്ചെടുത്തശേഷം പാൽപൊടിയിട്ടു നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വാങ്ങി ഉപയോഗിക്കാം.
പൊടി എടുക്കുന്ന അതേ കപ്പില്‍ത്തന്നെ വെള്ളവും അളന്നെടുക്കണം. കൂടുതലായാൽ കുഴഞ്ഞു പോകുമെന്നോർക്കുക.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക