മധുരം എപ്പോഴും എല്ലാവരുടെയും മനസ്സ് ശാന്തമാക്കുവാനും അതുപോലെ സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിൽ വളരെയധികം പ്രാധാന്യം ചോക്ലേറ്റിന് ഉണ്ട്.
മനസ്സുമടുപ്പിക്കുന്ന ദിവസങ്ങളിലും ചോക്ലേറ്റ് ഇഷ്ടമുള്ളവർക്കും വളരെ ഇഷ്ട്ടപെടുന്ന ഒന്നാണ് വെഗൻ ഹോട്ട് ചോക്കലേറ്റ്.വളരെ എളുപ്പത്തിൽ തന്നെ നമ്മുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്.
ചേരുവകൾ
.സോയ പാൽ-1 ലിറ്റർ
.കൊക്കോ പൗഡർ-1/4 കപ്പ്
.ഉപ്പ്-1 നുള്ള്
.പഞ്ചസാര-1/4 കപ്പ്
.വാനില എക്സ്ട്രാക്റ്റ്-1 ടേബിൾസ്പൂൺ
.ചോക്ലേറ്റ് ബാർ-60 ഗ്രാം(അരിഞ്ഞത്)
Read more ….
- Beetroot and celery juice | ബീറ്റ്റൂട്ട് ആൻഡ് സെലറി ജ്യൂസ്
- Fresh Figs Strawberry Banana Smoothie | ഫ്രഷ് ഫിഗ്സ് സ്ട്രോബെറി ബനാന സ്മൂത്തി
- thaalicha moru | താളിച്ച മോര്
- Nutty Chocolate Banana Smoothie | നട്ടി ചോക്കലേറ്റ് ബനാന സ്മൂത്തി റെസിപ്പി
- Kumbil Appam | വായിൽ അലിഞ്ഞുപോകും കുമ്പിൾ അപ്പം
തയ്യാറാക്കുന്നവിധം
ഒരു സോസ്പാനിൽ കൊക്കോ പൗഡർ, പഞ്ചസാര, ഉപ്പ്, വാനില, 1/2 കപ്പ് സോയ മിൽക്ക് എന്നിവ ഒരു ബ്ലെൻഡറിൽ ചേർത്ത് ചേരുവകൾ നന്നായി അടിച്ചെടുക്കുക. ഇനി ബാക്കിയുള്ള സോയ മിൽക്ക് ഒഴിക്കുക.
തീ ഓണാക്കി പതുക്കെ തിളപ്പിക്കുക, തീ ഓഫ് ചെയ്യുക, ഡയറി ഫ്രീ ചോക്ലേറ്റ് ഒഴിച്ച് ഇളക്കുക.ചൂടുള്ള ചോക്ലേറ്റ് കപ്പുകളിലേക്ക് ഒഴിക്കുക.അതിനുശേഷം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്