കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ച് രക്ഷിതാക്കൾ പലപ്പോഴും ആശങ്കാകുലരായിരിക്കും. ശാരീരികവും മാനസികവുമായ വളർച്ചയുടെ ഘട്ടത്തിൽ കുട്ടികളുടെ ആരോഗ്യശീലങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു. കുട്ടികളുടെ ഭക്ഷണത്തിൽ വാൾനട്ട് ചേർക്കുന്നത് നിരവധി ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
പോഷകങ്ങൾ: കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകഗുണങ്ങൾ നിറഞ്ഞതാണ് വാൾനട്ട്. ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, ഫൈബർ എന്നിവയുൾപ്പെടെ നിരവധി പോഷക ഗുണങ്ങൾ നിറഞ്ഞതാണ് വാൾനട്ട്. ഇവ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ വളരെ പ്രധാനപ്പെട്ടതാണ്.
മസ്തിഷ്കത്തിന്റെ ആരോഗ്യം: കോശങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡ് വളരെയധികം ഗുണം ചെയ്യുന്നു. ഇവ മസ്തിഷ്ക ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ബുദ്ധിശക്തി മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം: ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്ന മികച്ച ഭക്ഷണമാണ് വാൾനട്ട്. എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളും ഇതിൽ അടങ്ങിയിരിക്കുന്നു.കുട്ടികളുടെ ഡയറ്റിൽ വാൾനട്ട് ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു. കുട്ടികൾക്ക് മികച്ച രോഗപ്രതിരോധ ശേഷി ഉണ്ടാകുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും വാൾനട്ട് സഹായിക്കുന്നു.
Read More…..
- വയസ്സ് 30 കഴിഞ്ഞോ? എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യണം
- ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാൻ , അറിഞ്ഞിരിക്കാം ഇവയെല്ലാം
- കക്ഷത്തിലെ കറുപ്പ് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവോ? ഇതാ ചില പൊടികൈകൾ
- ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ ഉറപ്പായും കഴിച്ചിരിക്കണം
- ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാൻ വീട്ടിൽ തന്നെയുണ്ട് പ്രതിവിധി: ഇവ ശീലമാക്കൂ
വാൾനട്ടിൽ മികച്ച അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും അമിതഭാരം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗം, ചില കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.