രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചിലർ തലവേദനയോടു കൂടിയാണ് എഴുന്നേൽക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തലവേദന അനുഭവപ്പെടുന്നത് അന്നത്തെ ദിവസത്തെ തന്നെ മോശമായി ബാധിക്കും. എന്തൊക്കെയാണ് തല വേദനയുടെ കാരണങ്ങൾ എന്ന് നോക്കാം.
സ്ലീപ് അപ്നിയ
കൂർക്കംവലിയുള്ള ഭൂരിഭാഗം പേരിലും കാണപ്പെടുന്ന അവസ്ഥയാണ് Sleep Apnea. ഈ രോഗികളിൽ ഉറക്കത്തിൽ ശ്വാസനാളം താൽക്കാലികമായി അടഞ്ഞുപോകുന്നു. സെക്കന്റുകൾക്കകം രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് തലച്ചോററിയുന്നു. ഉണരാനായി തലച്ചോറിൽ നിന്നും നിർദ്ദേശം വരുന്നു. രോഗി ഞെട്ടിയുണരുന്നു.
താൽക്കാലികമായ ശ്വാസതടസ്സത്തിനെ Apnea എന്നു വിളിക്കുന്നു. ഇത് ഉറക്കത്തിൽ നൂറുകണക്കിനു തവണ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. സുഖനിദ്ര ലഭിക്കാത്തതു മൂലം ദിവസം മുഴുവൻ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടുമെന്നു മാത്രമല്ല മിക്ക രാവിലെകളിലും തലവേദനയോടെയാകും എഴുന്നേൽക്കുക.
ഉറക്കക്കുറവ്
ഉറക്കക്കുറവ് നേരിടുന്നവർക്കും രാവിലെകളിൽ തലവേദന അനുഭവപ്പെടാറുണ്ട്. ഇത്തരക്കാർ രാത്രികളിൽ ഉറങ്ങാൻ ബുദ്ധിമുട്ടുന്നവരാണ്. മതിയായ ഉറക്കം ലഭിക്കാത്തതുകൊണ്ടു തന്നെ ദിവസം തുടങ്ങുന്നതു മുതൽ തലവേദനയും ക്ഷീണവും അനുഭവപ്പെടും.
ഉറക്കക്കുറവ് മാത്രമല്ല ഒരളവ് വിട്ട് കൂടുതൽ ഉറങ്ങുന്നതും ആരോഗ്യത്തിന് അത്ര നന്നല്ല. തൽഫലമായി മിക്കവരിലും അമിതമായി ഉറങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസം തലവേദന കാണപ്പെടാറുണ്ട്.
മൈഗ്രേയ്ൻ
മൈഗ്രേയ്ൻ മൂലം കഠിനമായ തലവേദന അനുഭവിക്കുന്നവർ ഏറെയാണ്. പലരിലും രാവിലെകളിലുള്ള തലവേദനയ്ക്കു പിന്നിൽ മൈഗ്രേയ്നും കാരണമാകാറുണ്ട്.
മൈഗ്രേയ്ൻ മൂലം ബുദ്ധിമുട്ട് നേരിടുന്നവരിൽ രാത്രി മതിയായ ഉറക്കം ലഭിക്കാത്തതും സ്ഥിതി വീണ്ടും വഷളാക്കാറുണ്ട്. നിരന്തരമായി ഉറക്കം കുറയുന്നത് മൈഗ്രേയ്ൻ വീണ്ടും കൂട്ടുകയും ചെയ്യും.
പൊസിഷൻ
കിടക്കുന്ന പൊസിഷനും രീതിയുമൊക്കെ ഉറക്കത്തിൽ വളരെ പ്രധാനമാണ്. കിടക്കയും തലയിണയുമൊക്കെ ശരീരത്തിന് സമ്മർദം നൽകാത്തവ ആവാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഉറക്കം മതിയായി ലഭിക്കാതെ ഇരിക്കുകയും രാവിലെ തലവേദന അനുഭവപ്പെടുകയും ചെയ്യും.
ഹാങ്ങോവർ
തലേദിവസം അമിതമായി മദ്യപിക്കുന്നതും അടുത്ത ദിവസം രാവിലെ തലവേദനയോടെ എഴുന്നേൽക്കാൻ ഇടയാക്കാറുണ്ട്. മദ്യപാനം അമിതക്ഷീണത്തോടെ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതിവീഴാൻ ഇടയാക്കാം. പക്ഷേ സുഖകരമായ ഉറക്കം ലഭിക്കുകയുമില്ല. മൂത്രത്തിലൂടെയും വിയർപ്പിലൂടെയും പതിവിൽക്കൂടുതൽ ജലാംശം നഷ്ടപ്പെടുന്നത് നിർജലീകരണമുണ്ടാക്കും. അതും തലവേദനയ്ക്ക് കാരണമാകാം.
രാത്രികളിൽ പല്ലുകടിക്കുന്നത്
രാത്രികളിൽ പല്ലുകടിക്കുന്ന സ്വഭാവം ചിലരിലുണ്ട്. പലരും തങ്ങൾ ഇപ്രകാരം ചെയ്യുന്നുണ്ടെന്ന് അറിയുന്നതുപോലുമില്ല. നിരന്തരമായി ഇത് തുടരുന്നത് പല്ലിനും ആ ഭാഗത്തെ മസിലുകൾക്കുമൊക്കെ കേടുവരാൻ ഇടയാക്കും.
ഉറക്കത്തെയും ഇതു ബാധിക്കാം. ഇതും തൊട്ടടുത്ത ദിവസം തലവേദനയോടെ എഴുന്നേൽക്കുന്നതിന് കാരണമാകാറുണ്ട്. ദന്തരോഗവിദഗ്ധനെ കണ്ട് പരിഹാരം കണ്ടെത്തലാണ് പ്രധാനം.
തുടർച്ചയായി രാവിലെകളിൽ തലവേദന അനുഭവപ്പെടുന്നുവെങ്കിൽ നിർബന്ധമായും വിദഗ്ധ പരിശോധന തേടേണ്ടതാണ്.
read more രാവിലെ എഴുന്നെറ്റുടനെ പുകവലിക്കാറുണ്ടോ?
read more കൊളസ്‌ട്രോൾ മാറും, വണ്ണവും കുറയ്ക്കാം: ഉച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം ഇത് കഴിച്ചു നോക്കു
read more നിങ്ങളുടെ ശരീര ഭാരം എത്രയാണ്? ക്യാൻസർ വരാൻ സാധ്യത ഏതൊക്കെ ശരീര ഭാരത്തിനാണ്?
read more എവിടെ ചെന്നിരുന്നാലും കൊതുക് നിങ്ങളെ മാത്രം കടിക്കുന്നുണ്ടോ? കാരണമിതാണ്
read more Gas വയറിൽ ഗ്യാസ് വരാറുണ്ടോ? വയറിലെ ഗ്യാസ് ഒഴിവാക്കാൻ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി