റായ്പൂര്‍: ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ് ചെയ്ത മൂന്നു നഴ്സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂര്‍ നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാരെ ആണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ഫെബ്രുവരി 5നാണ് വീഡിയോ ചിത്രീകരിച്ചത്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് റീല്‍സ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി.
റായ്പൂരിലെ ദൗ കല്യാൺ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററിലെ നഴ്സുമാരെയാണ് പുറത്താക്കിയത്. ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും നിരോധനമുണ്ട്. നഴ്സുമാര്‍ ഡാന്‍സ് ചെയ്യുന്നത് അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു.റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത സീനിയർ നഴ്സിനോടും ഇവർ മോശമായി പെരുമാറിയെന്നാണ് വിവരം. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ പരാതി ലഭിക്കുകയും ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഹേമന്ത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
Read more ….
- ശോഭന തന്നെ വിളിച്ച് കാര്യം പറഞ്ഞു; നടിയുമായുള്ള ബന്ധം വെളിപ്പെടുത്തി ശശി തരൂർ
- ഹിജാബ് ഉള്‍പ്പെടെ ഒരു പെണ്‍കുട്ടി എന്താണ് ധരിക്കണമെന്നത് അവളുടെ താത്പര്യമാണ്; രാഹുൽ ഗാന്ധി
- സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; ഉത്തർപ്രദേശിൽ ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെച്ചു
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- ടിപി വധത്തിൽ വിധി മൂന്നരയ്ക്ക്; വിയോജിപ്പിനുള്ള അവകാശത്തിനെതിരെയുള്ള കടന്നാക്രമണം;പ്രതികൾ നടത്തിയത് ജനാധിപത്യത്തിനും നിയവാഴ്ചക്കെതിരെയുമുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി