കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കോട്ടയം പൊൻകുന്നത്ത് പുത്തൻപീടിക വീട്ടിൽ പി.ടി ഉസ്മാൻ ആണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കുകയും മറ്റൊരു കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയയ്‌ക്കുകയും ചെയ്ത ഇയാൾക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.
read more ഗുണ്ടയുടെ കുത്തേറ്റ് എസ്ഐമാര്‍ക്ക് പരിക്ക്; ആക്രമണം കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ
കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി. ഉസ്മാൻ പ്രായാപൂർത്തിയാകാത്ത ആൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകൾ അയച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു.
ഇതോടെയാണ് പീഡന വിവരം കുട്ടി പുറത്തുപറയുന്നത്. തുടർന്ന് ചൈൽഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു. പൊൻകുന്നം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം