×

തൊഴുത്തിൽ നിന്ന് അഴിഞ്ഞുപോയി; പശുവിനെ പിടിക്കുന്നതിനിടയില്‍ ഓലിയിൽ വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

google news
house wife

ഇടുക്കി: തൊഴത്തിൽ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം ഓലിയില്‍ (ചെറിയ കിണർ) വീട്ടമ്മ മരിച്ചു. ഇടുക്കി കരുണപുരം വയലാര്‍ നഗർ സ്വദേശി ഉഷയാണ് മരിച്ചത്.

also read.. ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളെപ്പറ്റി വ്യാപക പരാതി: സഞ്ചാരികളെ രക്ഷിക്കാന്‍ നിബന്ധനകളുമായി പൊലീസ്

ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. കറക്കുന്നതിനായി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെയാണ്  പശു കുതറിയോടിയത്.  പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കിണറിലേക്ക് ഉഷ വീഴുകയായിരുന്നു.

ഉഷയുടെ ദേഹത്തേക്കാണ് പശു വീണത്. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ചെറിയ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്.

ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചു വരുത്തി ജെസിബി ഉപയോഗിച്ച് പശുവിനെ മാറ്റിയ ശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം