ഇടുക്കി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.
also read.. കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെ
ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിലും സന്ദര്‍ശനനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഡാം സന്ദര്‍ശനത്തിന് എത്തുന്നവര്‍ പൂര്‍ണമായി ഹരിതചട്ടം പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ അനാവശ്യമായി വലിച്ചെറിയെരുത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും.
അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിക്കും. സിസി ടിവി നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്ടറുകളുടെയും സഹായത്തോടെയുമാകും അണക്കെട്ടിലേക്ക് പ്രവേശനം അനുവദിക്കുക. സന്ദര്‍ശന കാലയളവില്‍ അണക്കെട്ടിന്റെ പരിസരത്ത് താല്‍ക്കാലിക ശുചിമുറികളും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം