കോട്ടയം: ബസേലിയസ് കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ചു പൂർവ വിദ്യാർഥി സംഘടന ‘വി ബസേലിയൻ’ നിർമിച്ചു നൽകുന്ന ഡിജിറ്റൽ എജ്യുക്കേഷനൽ തിയറ്ററിന്റെ കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്നു 9ന് നിർവഹിക്കും.
60 വർഷം പൂർത്തിയാക്കുന്ന ബസേലിയസ് കോളജിനു പൂർവവിദ്യാർഥികളുടെ ഗുരുദക്ഷിണയാണ് തിയറ്റർ. ആധുനിക സൗകര്യങ്ങളോടെയുള്ള ഡിജിറ്റൽ തിയറ്റർ പഠനത്തിനൊപ്പം വിനോദത്തിനും ഉപയോഗിക്കാവുന്ന രീതിയിൽ 25 ലക്ഷം രൂപ മുടക്കി കോളജിനകത്താണു നിർമിച്ചിരിക്കുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.ബിജു തോമസും തിയറ്റർ പ്രോജക്ട് കോ–ഓർഡിനേറ്റർ ടി.യു.ജോണും പറഞ്ഞു.
also read.. തേക്കിൻചിറയിൽ കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു
ഇതിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് 4.30 നു നടക്കുന്ന വി ബസേലിയൻ സംഗമത്തിൽ കേരള സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം