കൊല്ലങ്കോട്: തേക്കിൻചിറയിൽ കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. തേക്കിൻചിറ കളത്തിൽ പി.രതീഷ്, വി.സജീഷ് എന്നിവരുടെ നെൽക്കൃഷിയാണു നശിപ്പിച്ചത്. നെൽപാടത്തിലൂടെ നടക്കുകയും ചെടികൾ വലിച്ചു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ഇവരുടെ തെങ്ങ്, വാഴ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. പലകപ്പാണ്ടി വഴി കാടിറങ്ങിയ ആന തോട്ടിലൂടെയാണു തേക്കിൻചിറ ഭാഗത്തേയ്ക്കു വന്നു കൃഷി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി നെൽപാടത്തിലെത്തിയ ആന വ്യാപകമായി നെൽച്ചെടികൾ നശിപ്പിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു വനം വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി. ഇന്നലെയും ആന കാടിറങ്ങാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വനം വകുപ്പ് ജീവനക്കാരുടെ ഇടപെടലിലൂടെ അതു തടയാൻ കഴിഞ്ഞു. കാട്ടാനകൾ കാടിറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യം തുടരുന്നതിനാൽ വനാതിർത്തിയിൽ ആനകൾ ഇറങ്ങുന്നതു തടയാനായി ത്രിതല പഞ്ചായത്തുകൾ വകയിരുത്തിയ ഫണ്ടുകൾ ഉടൻ വനം വകുപ്പിനു കൈമാറണമെന്നു കർഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
also read.. മദീന സന്ദർശിക്കാനെത്തിയ മലയാളി മരിച്ചു
വനാതിർത്തിയിൽ നിർമിക്കുന്ന വൈദ്യുത വേലിയുടെ പണികൾ ഉടൻ ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.രക്ഷാധികാരി കെ.ചിദംബരൻകുട്ടി, ചെയർമാൻ സി.വിജയൻ, സി.പ്രഭാകരൻ, കെ.ശിവാനന്ദൻ, ആർ.മനോഹരൻ, മുരളി, രാമദാസ് പല്ലശ്ശന, കെ.സഹദേവൻ, ദീപൻ ചിറ്റൂർ, ശെൽവൻ കിണാശ്ശേരി, രാധാകൃഷ്ണൻ വടവന്നൂർ, രാമനാഥൻ നെന്മാറ, സുരേഷ് ഓനൂർപള്ളം എന്നിവർ പ്രസംഗിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം