×

ക്രിസ്റ്റൽ പാലസിനെതിരെ ജയിച്ചുകയറി ചെൽസി

google news
fg
 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ ജയിച്ചുകയറി ചെൽസി. കോനർ ഗല്ലഗറുടെ ഇരട്ട ഗോളിന്റെ മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു നീലപ്പടയുടെ ജയം. കളിയുടെ മുക്കാൽ ഭാഗവും പന്ത് ചെൽസിയുടെ വരുതിയിലായിരുന്നെങ്കിലും ഷോട്ടുകളിൽ ക്രിസ്റ്റൽ പാലസ് ഒപ്പത്തിനൊപ്പം നിന്നു.

      30ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസാണ് ആദ്യ ഗോളടിച്ചത്. ചെൽസി പ്രതിരോധത്തിൽനിന്ന് തട്ടിയെടുത്ത പന്ത് ജെഫേഴ്സൺ ലെർമ തകർപ്പൻ ബുള്ളറ്റ് ഷോട്ടിലൂടെ വലക്കകത്താക്കുകയായിരുന്നു. 45ാം മിനിറ്റ് വരെ ഒരു ഷോട്ട് പോലും എതിർ വലക്ക് നേരെ പായിക്കാനാവാതിരുന്ന ചെൽസി രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനകം സമനില പിടിച്ചു. വലതു വിങ്ങിൽനിന്ന് മലോ ഗുസ്തോ നൽകിയ ബൗൺസിങ് ക്രോസ് കൊനോർ ഗല്ലഗർ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.

       മത്സരം സമനിലയിൽ അവസാനിക്കു​മെന്ന് കരുതിയിരിക്കെ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഒരിക്കൽ കൂടി ഗല്ലഗർ എതിർവല കുലുക്കി. പാൽമർ നൽകിയ പാസ് എതിർ ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മൂന്നാം ഗോളിനും വഴിയൊരുക്കിയത് പാൽമർ തന്നെയായിരുന്നു. സ്വന്തം ഹാഫിൽനിന്ന് പന്തുമായി മുന്നേറിയ പാൽമർ ബോക്സിന് തൊട്ടടുത്തുനിന്ന് പന്ത് എൻസോ ഫെർണാണ്ടസിന് കൈമാറുകയും താരം മനോഹരമായി ​ഫിനിഷ് ചെയ്യുകയുമായിരുന്നു. ജയത്തോടെ ചെൽസി 34 പോയന്റുമായി പത്താം സ്ഥാനത്തേക്ക് കയറി. 24 പോയന്റുള്ള ക്രിസ്റ്റൽ പാലസ് 15ാം സ്ഥാനത്താണ്.

Read also: രവീന്ദ്ര ജദേജയുടെ പിതാവിന്റെ ആരോപണങ്ങളിൽ വിശദീകരണം തേടിയ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച് റിവാബ ജദേജ

 കേരളത്തിനായുള്ള കളി അവസാനിപ്പിച്ച് രോഹന്‍ പ്രേം

ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് പഞ്ചാബ് എഫ്സി (3-1); കൊച്ചിയിൽ സീസണിലെ ആദ്യ തോൽവി

ഐ.പി.എൽ അല്ല, രഞ്ജി ട്രോഫിയാണ് പ്രധാനം; മുന്നറിയിപ്പുമായി ബി.സി.സി.ഐ

 ഇംഗ്ലണ്ടിനെതിരായ 3-ാം ടെസ്റ്റില്‍ രാഹുല്‍ കളിക്കില്ലെന്ന് റിപ്പോർട്ട്

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags