കൊച്ചി : മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്കസിൽ തൊഴിലാളികൾ നേരിടേണ്ടിവന്നത് പുറത്തുപറയാൻ പോലും മടിക്കുന്ന തരത്തിലുള്ള മനുഷ്യത്വരഹിതമായ ചില പീഡനങ്ങൾ ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സത്യങ്ങൾ മനസ്സിലാക്കുന്നത്. ടാർജറ്റ് തികയ്ക്കാൻ സാധിക്കാത്ത ജീവനക്കാർക്ക് നേരിടേണ്ടി വരുന്നത് വളരെ ക്രൂരമായ അവസ്ഥകളാണ് ബെൽറ്റ് കഴുത്തിൽ കെട്ടി നായയെപ്പോലെ നടന്ന പാത്രത്തിൽ വെള്ളം കുടിപ്പിക്കുക ചീഞ്ഞ പഴങ്ങൾ നിലത്തു നിന്നും നക്കിയെടുപ്പിക്കുക തുടങ്ങിയ കേട്ട് കേൾവി പോലും ഇല്ലാത്ത പീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്
ഇവയ്ക്കെല്ലാം പുറമേ വീടുകളിൽ ഉൽപ്പന്നങ്ങളുമായി എത്തി വിൽപ്പന നടത്തുന്ന മാർക്കറ്റിംഗ് ജീവനക്കാർക്കെതിരെയും സ്ഥാപന ഉടമയുടെ ക്രൂരത തുടരുന്നുണ്ട് പാത്രത്തിനുള്ളിൽ ഒരു നാണയപ്പെട്ടിട്ടുണ്ടാവും കഴുത്തിൽ ബെൽറ്റ് ഇട്ട് നായയെ പോലെ നടന്നു പാത്രത്തിലെ നാണയത്തുട്ടു നക്കിയെടുക്കുകയാണ് ചെയ്യേണ്ടത് മുറിക്കുള്ളിലെ 4 മൂലകളിലും നായ മൂത്രമൊഴിക്കുന്നത് പോലെ ചെയ്യുകയും വേണം ഇത് അഭിനയമാണ് പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തിൽ പിടിച്ചുനിൽക്കുക ഒരാൾ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക വായിൽ ഉപ്പിടുക തറയിൽ നാണയം എടുപ്പിക്കുക തുടങ്ങിയവയൊക്കെയാണ് ചെയ്യുന്നത് അത്രയും അതിക്രൂരമായ പീഡനങ്ങൾക്കാണ് ഈ തൊഴിലാളികൾ ഇരയായി മാറിയത്
ടാർജറ്റ് തികയ്ക്കാൻ കഴിഞ്ഞില്ല എന്നതിന്റെ പേരിലാണ് ജീവനക്കാർക്ക് ഇത്തരം പീഡനം നേരിടേണ്ടിവന്നത് എന്നതും ശ്രദ്ധ നേടുന്നുണ്ട് 6000 മുതൽ 8000 രൂപ വരെയാണ് ഇവർക്ക് ശമ്പളമായി നൽകുന്നത് എങ്കിൽ പ്രമോഷനുകളും വലിയ ശമ്പളവും ഇല്ല അവർക്ക് ഇതൊക്കെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്