പണ്ടത്തെപ്പോലെയൊന്നുമല്ല, കല്യാണത്തേനോ, മറുവീടുകാണാനോ, കുഞ്ഞിന് നൂലുകെട്ടിനോ ഒക്കെ ടൂറിസ്റ്റ് ബസ് ബുക്ക്‌ചെയ്യാന്‍ പോയാല്‍ “റൂട്ടേത്, കാടാണോ, മലയാണോ” എന്നൊക്കെ ചോദിച്ചാണ് ട്രിപ്പിന് സമ്മതിക്കുന്നത്. എന്നാല്‍, പൈസയ്ക്ക് ഒട്ടും കുറവുമുണ്ടാകില്ല. വിലക്കയറ്റം കൊണ്ട് നട്ടം കറങ്ങുന്ന പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഒരു ചെറിയതോതിലുള്ള കല്യാണം നടത്തണമെങ്കില്‍ കിടക്കാടം വില്‍ക്കേണ്ട അവസ്ഥയാണ്. അതിനിടയിലാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ചടങ്ങുകള്‍ക്ക് ബസ് വാടകയ്ക്കു
കൊടുക്കുന്നതിനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരിക്കുന്നത്. ഇത് സാധാരണക്കാരെ ഉദ്ദേശിച്ചാണ്. സാധാരണക്കാരെ തന്നെ ഉദ്ദേശിച്ചാണ്. സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചാണ്. കല്യാണത്തിനൊക്കെ കെ.എസ്.ആര്‍.ടി.സി ബസില്‍ ആരെങ്കിലും പോകുമോ എന്ന് നെറ്റി ചുളിക്കുന്നവരുടെ മുമ്പിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ അത്യാധുനിക എ.സി വോള്‍വോ ബസില്‍ തന്നെ പോകാനുള്ള അവസരമാണ് വന്നിരിക്കുന്നത്. സ്വന്തം മക്കളെ കെട്ടിച്ചയക്കുമ്പോള്‍, അതിനു സാക്ഷിയാകാന്‍ വരുന്ന ബന്ധുമിത്രാദികളെ
പോലെയാണ് കെ.എസ്.ആര്‍.ടി.സിയും നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. ഇനി മുതല്‍ കല്യാണത്തിനുള്‍പ്പെടെയുള്ള പൊതു ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കൂടിയാണ് നിരക്കുകളില്‍ കുറവു വരുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ജനകീയത വര്‍ദ്ധിപ്പിക്കുന്നതിനു കൂടി ഇത് ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. സാധാരണക്കാര്‍ക്ക് താങ്ങുന്ന നിരക്കില്‍ ആയിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസ്. ഇതിലൂടെ, കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിക്കുന്നത്. സ്പെയര്‍ ബസുകളെ കൂടുതല്‍
ഉപയോഗപ്പെടുത്തി ചാര്‍ട്ടേഡ് സര്‍വീസുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നിരക്കുകള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. A, B, C, D എന്നീ നാല് സ്ലാബുകളായി തിരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. എല്ലാ യൂണിറ്റുകളിലെയും സ്പെയര്‍ ബസുകള്‍ ഇതിനായി വിനിയോഗിക്കും. ബദലി (എം.പാനല്‍) വിഭാഗം ഡ്രൈവര്‍മാരെ വിന്യസിച്ചാകും സര്‍വീസ് ക്രമീകരിക്കുക.
കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിനാണ് ചാര്‍ട്ടേഡ് സര്‍വീസുകളുടെ ചുമതല. ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെട്ടു തിരികെ ഡിപ്പോയിലെത്തുന്ന സമയം കണക്കാക്കി ഓരോ സ്ലാബിലെയും തുക നിശ്ചയിക്കുക. ഓരോ ഡിപ്പോയിലെയും ബജറ്റ് ടൂറിസം യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് സര്‍വീസിന്റെ ഏകോപന ചുമതല നല്‍കിയിരിക്കുന്നത്.
200 കിലോമീറ്ററോ 4 മണിക്കൂറോ പൂര്‍ത്തിയയാല്‍
A സ്ലാബ് (40 കിലോമീറ്ററും നാല് മണിക്കൂറും)
B സ്ലാബ് (100 കിലോമീറ്ററും 8 മണിക്കൂറും)
C സ്ലാബ് (150 കിലോമീറ്ററും 12 മണിക്കൂറും)
D സ്ലാബ് (200 കിലോമീറ്ററും 16 മണിക്കൂറും)
എല്ലാ നിരക്കുകള്‍ക്കും 5 ശതമാനം ജി.എസ്.ടി ബാധകമാണ്.
CONTENT HIGH LIGHTS; From weddings to child-making, did you call?: Will travel through forests, meadows, ravines and ditches; Prices for booking from mini buses to Volvo have been drastically reduced; This is Kerala’s own KSRTC (Special Story)