Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പ്രമുഖരെ കവര്‍ന്ന ആകാശ ദുരന്തങ്ങള്‍ ?: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മുതല്‍ നടി സൗന്ദര്യ വരെ; ഇനിയുമുണ്ട് പ്രമുഖര്‍, ആരൊക്കെയെന്നറിയാമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2025, 11:59 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാന അപകടമാണ് അഹമ്മദാബാദില്‍ ഇന്നലെ ഉണ്ടായത്. ഒരാള്‍ ഒഴികെ വിമാനത്തിലുണ്ടായിരുന്നു ക്രൂ അടക്കം എല്ലാവരും മരണത്തിനു കീഴടങ്ങി. രാജ്യം വലിയ ആഘാതത്തിലാണ്. വിമാനം തകരാനുണ്ടായ കാരണങ്ങളും, മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണ്. എന്നാല്‍, വിമാനത്തിലെ പാസഞ്ചേഴ്‌സില്‍ പ്രമുഖരായവര്‍ ഉണ്ടായിരുന്നോ എന്നതായിരുന്നു അടുത്തഘട്ടത്തില്‍ പരിശോധിച്ചത്. ഗുജറാത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി അമിത്ഷായുടെ വിശ്വസ്തനുമായ വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹവും മരണപ്പെട്ടവരിലുണ്ട്.

ഇന്ത്യയില്‍ നടന്നിട്ടുള്ള വിമാനാപകടങ്ങളില്‍ മരണപ്പെട്ട പ്രമുഖര്‍ ആരൊക്കെയാണ് എന്നതായിരുന്നു പിന്നീടുള്ള അന്വേഷണങ്ങള്‍. ഈ അന്വേഷണങ്ങളില്‍ കണ്ടെത്തിയത്, നിരവധി പേരെയാണ്. പുതിയൊരു അപകടം ഉണ്ടാകുന്നതു വരെ അവരെല്ലാം വിസ്മൃതിയിലായിരിക്കും. എന്നാല്‍, വിമാനാപകടം സംഭവിക്കുമ്പോഴേക്കും പഴയ അപകടത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ തിരഞ്ഞ് മാധ്യമങ്ങള്‍ ഇറങ്ങും. നോക്കൂ, പഴയകാല വിമാനാപകടങ്ങളില്‍ ഒരു പിടി പ്രമുഖര്‍ മരണപ്പെട്ടിട്ടുണ്ട്. ഗുജറാത്തിന്റെ രണ്ടാം മുഖ്യമന്ത്രി ബല്‍വന്ദ് റായി മേത്ത, കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ കുമാരമംഗലം, കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ഗാന്ധി, നടി സൗന്ദര്യ, തരുണി സച്ച്ദേവ്,

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡി, തെന്നിന്ത്യന്‍ താരം റാണി ചന്ദ്ര, സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്ത് തുടങ്ങിയവരാണ് വിമാനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍. ഇന്നലെയുണ്ടായ വലിയ അപകടത്തിന്റെ ഞെട്ടലില്‍ മുന്‍കാലങ്ങളില്‍ മരണപ്പെട്ടവരെ ഓര്‍മ്മിക്കുമ്പോള്‍…

  • ബിപിന്‍ റാവത്ത് (2021 ഡിസംബര്‍ 8)

ഇന്ത്യന്‍ സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്ത് 2021 ഡിസംബര്‍ എട്ടിന് ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരണപ്പെട്ടത്. അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെയുള്ളവര്‍ മരണപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ കൂനുരിലെ മലനിരകള്‍ക്ക് മുകളില്‍വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. MI 17-V-5 എന്ന സൈനിക ഹെലിക്കോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍വ്യോമസേനാ വിമാനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് സര്‍വീസ് കോളജിലേക്ക് പോകുമ്പോഴാണ് ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.

ബിപിന്‍ റാവത്തും ഭാര്യയും 12 സൈനികരുമാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്. ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ചികിത്സക്കിടെ മരിച്ചു. 2017-2022 കാലയളവില്‍ 34 വ്യോമസേനാ അപകടങ്ങള്‍ ഉണ്ടായെന്നാണ് പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. 2021-2022 കാലയളവില്‍ ഒമ്പത് അപകടങ്ങളുണ്ടായെന്നും 2021 ഡിസംബര്‍ എട്ടിനുണ്ടായ അപകടത്തിന് കാരണം മനുഷ്യപ്പിശക് ആണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം മൂലം ഹെലികോപ്ടര്‍ മേഘങ്ങള്‍ക്കിടയിലേക്ക് കടന്നതാണ് അപകടത്തിന് കാരണം. പൈലറ്റിന്റെ കാഴ്ച മറഞ്ഞത് മൂലം വഴിതെറ്റി. തുടര്‍ന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ReadAlso:

‘ബാലവേല’യും തുടരും ‘ബാലവേല വിരുദ്ധ ദിനങ്ങളും’ തുടരും ?: ഒരു കുട്ടിക്കും ബാല്യം നഷ്ടപ്പെടരുത്; വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശം; നല്‍കാം കുട്ടികള്‍ക്ക് നല്ലൊരു ഭാവി!

ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ ആണവ കേന്ദ്രങ്ങളോ ?: ലോകമഹായുദ്ധത്തിന്റെ വാതില്‍ തുടറക്കപ്പെടുന്നോ ?; ആശങ്ക സ്ഥിരീകരിച്ച് അമേരിക്കയും; അരലക്ഷം പേരുടെ കുരുതി ഗാസയില്‍ പൂര്‍ത്തിയാക്കി

സന്യാസിമാരുടെ ലിംഗം തൊട്ട് നമസ്‌ക്കരിക്കാം ?: നിര്‍വൃതിക്കായി കഞ്ചാവ് പുകച്ച് സമാധിയിരിക്കാം ?; പക്ഷെ, വേടന്റെ പാട്ട് നിഷിദ്ധം; പഠിക്കാനോ പാടാനോ കൊള്ളില്ല; മത-ജാതി ഭ്രാന്തിന്റെ ഹിമാലയം കയറിയവര്‍ ?; ‘ഭൂമി ഞാന്‍ വാഴുന്നിടം’ അല്ലാതെ അത് ആരുടെയും സ്വകാര്യ സ്വത്തല്ല, എന്ന് വേടനും

പണം തട്ടാന്‍ വ്യാജ ക്യു.ആര്‍ കോഡും രക്ഷപ്പെടാന്‍ ജാതി കാര്‍ഡും ?: പണം തട്ടിയെന്ന് പോലീസ് കണ്ടെത്തിയതോടെ വാദി പ്രതിയായി; ഒ ബൈ ഒസി’യിലെ ജീവനക്കാര്‍ കഥമെനഞ്ഞു തട്ടിയത് ലക്ഷങ്ങള്‍ ?

ചെനാബിലെ അത്ഭുത സ്ത്രീ ?: ഈഫല്‍ ടവറിനും മുകളിലൂടെ ഇന്ത്യയുടെ ലോകോത്തര അടയാളം; ആരാണ് മാധവി ലത ?

  • ബല്‍വന്ദ് റായി മേത്ത (1965 സെപ്തംബര്‍ 19 )

ഗുജറാത്തിന്റെ രണ്ടാം മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ദ് റായി മേത്ത കൊല്ലപ്പെട്ടത് ഒരു വിമാനാപകടത്തിലാണ്. 1965 ലെ ഇന്ത്യ – പാക് യുദ്ധസമയത്ത് സെപ്തംബര്‍ 19 ന് ബല്‍വന്ത് റായ് മേത്തയും സംഘവും ഗുജറാത്തിന്റെ അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി ഒരു സിവിലിയന്‍ ബീച്ച് ക്രാഫ്റ്റ് വിമാനത്തില്‍ സഞ്ചരിക്കവേ രണ്ട് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അദ്ദേഹത്തിന്റെ വിമാനത്തെ പിന്തുടരുകയും, ക്വായിസ് ഹുസൈന്‍ എന്ന പാക് പൈലറ്റ് ബല്‍വന്ത് റായ് സഞ്ചരിച്ച വിമാനത്തെ ചാരവിമാനമെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയും ചെയ്തു. ബല്‍വന്ത് റായ് സഞ്ചരിച്ച വിമാനത്തെ ഇടിച്ചിറക്കാനായി പൈലറ്റ് ശ്രമിച്ചുവെങ്കിലും വിമാനം തകരുകയായിരുന്നു. ബല്‍വന്ത് റായ് മേത്തയുള്‍പ്പെടെ എട്ട് പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. വിമാനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. ഇവരും കൊല്ലപ്പെട്ടു. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ-ഭരണ നേതാവായിരിക്കും ബല്‍വന്ത് റായ് മേത്ത.

സ്വാതന്ത്ര്യ സമര പോരാളി, സാമൂഹ്യ പ്രവര്‍ത്തകന്‍, പഞ്ചായത്തീരാജിന്റെ പിതാവ് എന്ന നിലയിലെല്ലാം ഭാരത ജനത ബല്‍വന്ത് റായ് മേത്തയെ സ്മരിക്കുന്നു. ബര്‍ദ്ദോളി സത്യാഗ്രഹത്തിന്റെ മുന്നണിപോരാളികൂടെയായിരുന്നു അദ്ദേഹം. ഭാരതത്തിലെ നാട്ടുരാജ്യങ്ങളിലെ ജനങ്ങളുടെ സ്വയംഭരണത്തിന് അദ്ദേഹം നല്‍കിയ സംഭാവന മഹത്തരമായി കണക്കാക്കുന്നു. ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിച്ചുവരുന്നു. 2013 വര്‍ഷത്തില്‍ പഞ്ചായത്ത് ദിനം ഏപ്രില്‍ 23-ാം തീയതിയിലേക്ക് മാറ്റിയെങ്കിലും 2014 മുതല്‍ വീണ്ടും ഫെബ്രുവരി 19 ന് തന്നെ പഞ്ചായത്ത് ദിനമായി ആഘോഷിക്കുന്നതിന് തീരുമാനിച്ചു.

  • വിജയ് രൂപാണി ( 2025 ജൂണ്‍ 12 )

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മരിക്കുന്നത് 2025 ജൂണ്‍ 12ന് അഹമ്മദാബാദില്‍ വെച്ചുണ്ടായ വിമാന അപകടത്തിലാണ്. അതായത്, ഇന്നലെ എയര്‍ ഇന്ത്യ വിമാനമായ ബോയിംഗ് 787 കത്തിയമര്‍ന്നാണ്. അദ്ദേഹത്തിന് 68 വയസ്സായിരുന്നു. ശാന്ത സ്വഭാവത്തിനും ശക്തമായ നേതൃത്വത്തിനും പേരുകേട്ടയാളായിരുന്നു വിജയ് രൂപാണി. കോവിഡ് -19 പാന്‍ഡെമിക്കിന് ശേഷമുള്ള ദുഷ്‌കരമായ കാലയളവില്‍ സംസ്ഥാനത്തെ നയിച്ചുകൊണ്ട് 2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. കോളേജ് പഠനകാലത്ത് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ ചേരുകയും നിരവധി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്.

1975ല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് ഭാവ്നഗറില്‍ ഒരു വര്‍ഷം ജയിലില്‍ അടയ്ക്കപ്പെട്ടു. 1987ല്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോര്‍പ്പറേറ്ററായി സ്ഥാനമേറ്റെടുത്തതോടെയാണ് രൂപാണിയുടെ ഔപചാരിക രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു. 2006 മുതല്‍ 2012 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രിയായിരിക്കെ, രൂപാണി ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ പോളിസി 2020 ആരംഭിക്കുകയും ആദിവാസി സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ കൊണ്ടുവരികയും ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി 2021 സെപ്റ്റംബറില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞു, ഇതോടെ ഭൂപേന്ദ്ര പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വഴിയൊരുങ്ങി.

  • സഞ്ജയ് ഗാന്ധി (1980 ജൂണ്‍ 23 )

കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഗാന്ധി മരിക്കുന്നതും വിമാനാപകടത്തിലാണ്.1980 ജൂണ്‍ 23നാണ് ഈ വിമാനാപകടം ഉണ്ടായത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകന്‍ കൂടിയാണ് സഞ്ജയ് ഗാന്ധി. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. ജീവിതത്തിലുടനീളം മൂന്ന് വധശ്രമങ്ങള്‍ നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ഒരു പ്രധാന വ്യക്തിയായിരുന്നു, എന്നാല്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഒരു നേതാവായിട്ടല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു കാര്യകര്‍ത്താവ് ആയിട്ടാണ് കണ്ടത്.

1976 സെപ്റ്റംബറില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകനെ ഒരു അജ്ഞാത അക്രമി ലക്ഷ്യമിട്ടതായി യു.എസ് എംബസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണം ‘ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നു’ എങ്കിലും ഗാന്ധി രക്ഷപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കിടെ ഓഗസ്റ്റ് 30, 31 തീയതികളില്‍ അദ്ദേഹത്തിന് മൂന്ന് തവണ വെടിയേറ്റു. അടിയന്തരാവസ്ഥയ്ക്ക് പിന്നിലെ സ്വേച്ഛാധിപത്യ വ്യക്തിയെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സഞ്ജയ് ഗാന്ധിയുടെ പങ്കിനെക്കുറിച്ച് യു.എസ് കേബിളുകള്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ അമ്മയുടെ അധികാരം വെല്ലുവിളിക്കപ്പെടാതെ നിലനിര്‍ത്താന്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1980 ജൂണ്‍ 23 ന് നടന്ന വിമാനാപകടത്തില്‍ 33 വയസ്സുള്ളപ്പോഴാണ് യുവ എം.പി കൊല്ലപ്പെടുന്നത്.

വിമാനം പറത്തുമ്പോള്‍ കോക്ക്പിറ്റില്‍ ശരിയായ ഷൂസ് ധരിക്കണമെന്ന തന്റെ മൂത്ത സഹോദരന്റെ ഉപദേശം സഞ്ജയ് അവഗണിച്ചുവെന്ന് പറയപര്‌പെടുന്നുണ്ട്. പിറ്റ്‌സ് S-2A അഡ്വാന്‍സ്ഡ് വിമാനം പറത്തുമ്പോള്‍ അദ്ദേഹം കുര്‍ത്ത-പൈജാമ ധരിച്ച് കോലാപുരി ചാപ്പല്‍സ് ധരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. വിമാനം തകര്‍ന്നപ്പോള്‍, അദ്ദേഹം അത് താഴേക്ക് പറത്തുകയും റാക്ക് ചെയ്യാത്ത ചില കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇത് അപകടത്തില്‍ കലാശിച്ചിരിക്കാമെന്നും കരുതപ്പെടുന്നു. സഞ്ജയ്, ഡല്‍ഹി ഫ്‌ളൈയിംഗ് ക്ലബ്ബിന്റെ പൈലറ്റും ഇന്‍സ്ട്രക്ടറുമായ ക്യാപ്റ്റന്‍ സുഭാഷ് സക്സേന എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 1980 ജൂണ്‍ 24 ന് സിഡ്നി മോണിംഗ് ഹെറാള്‍ഡ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം മരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  • സൗന്ദര്യ (2004 ഏപ്രില്‍ 17 )

സിനിമ മേഖലയാകെ നടുക്കിയ മരണമായിരുന്നു നടി സൗന്ദര്യയുടേത്. സൗന്ദര്യ എന്ന പേരില്‍ അറിയപ്പെടുന്ന സൗമ്യ സത്യനാരായണ വിമാനാപകടത്തില്‍ മരിക്കുന്നത് 2004 ഏപ്രില്‍ 17നാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സൗന്ദര്യ ഹൈദരാബാദിലേക്ക് വിമാനം കയറിയത്. ബംഗളൂരുവിനടുത്ത് ജക്കൂരില്‍ വെച്ച് നടി സഞ്ചരിച്ച അഗ്നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജക്കൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ സൗന്ദര്യ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്.

സൗന്ദര്യ അറിയപ്പെടുന്ന ഒരു പ്രശസ്ത തെലുങ്ക് നടിയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ സഹോദരന്‍ അമര്‍നാഥ്, ബി.ജെ.പി പ്രവര്‍ത്തകന്‍ രമേശ് കദം, പൈലറ്റ് ജോയ് ഫിലിപ്‌സ് എന്നിവരുമുണ്ടായിരുന്നു. പറന്നുയര്‍ന്ന് 150 അടി ഉയരത്തില്‍ വിമാനം നിന്നു. ഇടത്തേക്ക് പെട്ടെന്ന് ചരിഞ്ഞ്. മൂക്ക് കുത്തി ഇടിച്ചുവീണു. വിമാനത്തിലുണ്ടായിരുന്ന നാലുപേരും തല്‍ക്ഷണം മരിച്ചു. മരിക്കുമ്പോള്‍ സൗന്ദര്യക്ക് 32 വയസ് പ്രായം. അന്ന് അവര്‍ ഗര്‍ഭിണിയുമായിരുന്നു. അപകടത്തില്‍ മാരകമായ പൊള്ളലേറ്റു. ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞു. ഈ സംഭവം രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കി. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

ആദരസൂചകമായി ബി.ജെ.പി അന്നത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയും ചെയ്തിരുന്നു. അപകടം ഒരു വ്യോമയാന അപകടമായിട്ടാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രാഥമിക അന്വേഷണങ്ങള്‍ പൈലറ്റിന്റെ പിഴവിലേക്ക് വിരല്‍ ചൂണ്ടി. കാരണം വിമാനത്തിന് ആവശ്യമായ കയറ്റ വേഗത കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇത് ഒരു സ്തംഭനത്തിനും അപകടത്തിനും കാരണമായി. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്ന പരാതിയില്‍ വിവാദം കത്തി. അപകടം ആകസ്മികമല്ലെന്നും തെലുങ്ക് നടന്‍ മോഹന്‍ ബാബുവുമായുള്ള സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട ആസൂത്രിത കൊലപാതകമാണെന്നും പരാതിക്കാരനായ ചിറ്റിമല്ലു ആരോപിച്ചു. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഔദ്യോഗിക തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. അവകാശവാദങ്ങളെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിക്കുമോ എന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

  • തരുണി സച്ച്ദേവ് (2012 മെയ് 14)

വെള്ളിനക്ഷത്രമെന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായ തരുണി സച്ച്ദേവ് മരിച്ചതും ഒരു വിമാനാപകടത്തിലാണ്. 2012ല്‍ നേപ്പാളിലെ ജോസോം വിമാനത്താവളത്തിന് സമീപം അഗ്നി എയറിന്റെ ഡോണിയര്‍ 228 വിമാനം തകര്‍ന്നുവീണായിരുന്നു മരണം. അപകടത്തില്‍ അമ്മയും മരിച്ചു. വെള്ളിനക്ഷത്രം എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. പിന്നീട് വിനയന്റെ തന്നെ സത്യം എന്ന ചിത്രത്തില്‍ വേഷമിട്ടു. 2009ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ നായകനായ പാ, തമിഴിലെ വെട്രി സെല്‍വന്‍ എന്നീ ചിത്രങ്ങളിലും തരുണി അഭിനയിച്ചു. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷ വിയോഗം.

തന്റെ പതിനാലാം പിറന്നാളാള്‍ ദിനത്തില്‍ അമ്മയ്‌ക്കൊപ്പം നേപ്പാളിലെ പൊഖാരയില്‍ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം. ജോംസോമിന് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാര മേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു. ഹിമാലയത്തില്‍ ട്രക്കിങ്ങിന് പേരുകേട്ട സ്ഥലമാണ് ജൊംസോം. പൊഖാറയില്‍നിന്ന് 20 മിനിറ്റ് യാത്ര ചെയ്താല്‍ ജോംസോമിലെത്താം.

തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്. അതുകൊണ്ടു തന്നെ ഒട്ടേറെ വിനോദ സഞ്ചാരികള്‍ വ്യോമമാര്‍ഗം ജൊംസോമിലെത്തുന്നു. വ്യോമഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാത്തതിന് നിരന്തരം വിമര്‍ശനം കേള്‍ക്കുന്ന രാജ്യമാണ് നേപ്പാള്‍. യൂറോപ്യന്‍ യൂണിയന്‍ നേപ്പാളി വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകപോലും ചെയ്തിട്ടുണ്ട്.

  • റാണി ചന്ദ്ര (1976 ഒക്ടോബര്‍ 12)

തെന്നിന്ത്യന്‍ താരം റാണി ചന്ദ്ര തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിമാനാപകടത്തില്‍ മരിക്കുന്നത്. 1976 ഒക്ടോബര്‍ 12 നായിരുന്നു ആ വിമാനദുരന്തം ഉണ്ടാകുന്നത്. ഇന്ത്യന്‍ എയര്‍ലൈസ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് മദ്രാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റാണി ചന്ദ്ര മാത്രമല്ല നടിയ്‌ക്കൊപ്പം നര്‍ത്തകിമാരായി കൂടെയുണ്ടായിരുന്ന മൂന്ന് സഹോദിരമാരും അമ്മയുമൊക്കെ മരണപ്പെട്ടു. തൊണ്ണൂറ്റിനാല് പേരുടെ മരണത്തിന് കാരണമായ വിമാനപകടം അക്കാലത്തുണ്ടായതില്‍ വെച്ചേറ്റവും വലിയ ദുരന്തമായിരുന്നു.

ആദ്യം കയറിയ വിമാനത്തിന് എന്തോ തകരാര്‍ സംഭവിച്ചു. ആ ഫ്ളൈറ്റ് ക്യാന്‍സലായി. ശേഷം വേറൊരു ഫ്ളൈറ്റില്‍ കയറ്റി. അത് പറന്ന് അധികം പൊങ്ങുന്നതിന് മുന്‍പ് തന്നെ തീപിടിച്ചു. പെട്ടെന്ന് ലാന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം കൊടുത്തെങ്കിലും അതിനുള്ള ഉയരത്തിലേക്ക് വിമാനം എത്തിയിരുന്നില്ല. ആ ഫ്ളൈറ്റ് മൂക്കുംകുത്തി വീണു. അതിലുണ്ടായിരുന്ന 94 ആളുകളും കത്തിയമര്‍ന്നു. പ്രശസ്തിയിലേക്ക് വളര്‍ന്ന് വന്നൊരു നായികയ്ക്ക് സംഭവിച്ച ദാരുണ മരണമാണ് റാണിയ്ക്ക് ഉണ്ടായത്. വിമാനം പറന്ന് ഉയര്‍ന്ന ഉടനെ ഒരു പക്ഷി അതിന്റെ ചിറകില്‍ വന്നിടിച്ചു. പെട്ടെന്ന് ഒരു സ്പാര്‍ക്കുണ്ടായി. പിന്നാലെ വിമാനം കത്തുകയും താഴേക്ക് വീണ ഉടന്‍ കത്തിയമരുകയുമായിരുന്നു എന്നുമാണ് അപകടം നേരില്‍ കണ്ട ദൃക്സാക്ഷികള്‍ പറയുന്നത്. 7 ജീവനക്കാരും ബാക്കിയുള്ളവര്‍ മുഴുവന്‍ യാത്രക്കാരുമായിരുന്നു.

വളരെ യാദൃശ്ചികമായി സിനിമയിലേക്ക് എത്തിയ റാണിയുടെ കരിയര്‍ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പിതാവിന്റെ പേര് കൂടി ചേര്‍ത്താണ് റാണി ചന്ദ്രയാവുന്നത്. ചെറിയ പ്രായത്തിലെ ഡാന്‍സ് കളിക്കുമായിരുന്നു. പിന്നീട് സെന്റ് തെരേസസ്സ കോളേജില്‍ പഠിക്കുമ്പോഴാണ് റാണി ചന്ദ്ര സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. ശേഷം കേരളത്തില്‍ ആദ്യമായി നടന്ന മിസ് കേരള മത്സരത്തില്‍ വിജയിച്ചത് റാണി ചന്ദ്രയാണ്. അതിനൊപ്പം തന്നെ സഹോദരിമാര്‍ക്കൊപ്പം ചേര്‍ന്ന് ഡാന്‍സ് ട്രൂപ്പും അവര്‍ നടത്തി. മിസ് കേരള പട്ടം കിട്ടിയതോടെ അവരുടെ പേരിനൊപ്പവും മിസ് കേരള എന്ന് ചേര്‍ത്തു. ‘പാവപ്പെട്ടവള്‍’ എന്ന സത്യന്റെ സിനിമയില്‍ ചെറിയൊരു വേഷത്തിലാണ് റാണി ആദ്യമായി അഭിനയിക്കുന്നത്.

പക്ഷേ അഞ്ചു സുന്ദരികള്‍ എന്ന പ്രേം നസീറിന്റെ സിനിമയില്‍ അഭിനയിച്ചതോടെയാണ് അവര്‍ പ്രശസ്തിയിലേക്ക് വളരുന്നത്. പിന്നീട് പ്രശ്സതരായ താരങ്ങള്‍ക്കൊപ്പം നായികയായി അവര്‍ അഭിനയിച്ചു. മലയാളത്തിലെ ആദ്യ സൈക്കോളജിക്കല്‍ ചിത്രമായ സ്വപ്നാടനത്തിലും റാണി ചന്ദ്ര നായികയായി. ഈ സിനിമയിലൂടെ 1976 ല്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അന്നത്തെ സിനിമാ സ്വപ്നങ്ങളെയൊക്കെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. മലയാളത്തിന് പുറമേ തമിഴിലും റാണി അഭിനയിച്ചു. ആ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു. അന്ന് ദുബായില്‍ സിനിമാ താരങ്ങളുടെ പരിപാടി നടക്കുന്നുവെന്ന് പറയുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്. ആളുകള്‍ ജോലിയ്ക്ക് വേണ്ടി അങ്ങോട്ട് പോയി തുടങ്ങുന്നതേയുള്ളു.

എങ്കിലും 1976ല്‍ റാണി ചന്ദ്ര ദുബായിലെ ഒരു പരിപാടിയ്ക്ക് പോയി. പരിപാടി കഴിഞ്ഞ് ബോംബെയിലെത്തിയ ഇവര്‍ അവിടെ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു. ആ സമയത്താണ് ഒരു അപകടമുണ്ടാവുന്നത്. റാണി ചന്ദ്രയ്ക്ക് ആറ് സഹോദരങ്ങളാണ്. ഒരു സഹോദരനും ബാക്കി സഹോദരിമാരുമാണ്. മൂന്ന് സഹോദരിമാര്‍ നടിയുടെ കൂടെ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ റാണി ചന്ദ്രയടക്കം നാല് സഹോദരിമാരും അമ്മയും ഇവരുടെ വാദ്യമേളക്കാരും മറ്റ് ഡാന്‍സുകാരുമൊക്കെ ഒരുമിച്ചാണ് ചെന്നൈയിലേക്ക് പോരുന്നത്. മരണസമയത്ത് ഭദ്രകാളി എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു റാണി ചന്ദ്ര. അത് പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

കുറച്ച് ഭാഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് ചെയ്തെങ്കിലും അതത്ര ശരിയായില്ല. ഇതോടെ റാണിയുടെ പഴയ സിനിമകളില്‍ നിന്നുള്ള രംഗങ്ങളൊക്കെ മുറിച്ചെടുത്ത് സിനിമ പൂര്‍ത്തിയാക്കി. ഈ ചിത്രം ഹിറ്റായി. സാമ്പത്തിക ലാഭവുമുണ്ടാക്കി. മലയാളത്തിലെ ഏതോ ഒരു സിനിമയുടെ റീമേക്ക് ആയിരുന്നു ഭദ്രകാളി എന്ന പടം. വലിയൊരു കുടുംബത്തില്‍ നിന്നുള്ള ആളായത് കൊണ്ട് കുടുംബത്തെ സംരക്ഷിക്കണമെന്നുള്ളത് കൊണ്ടും സാമ്പത്തികം മാത്രം മുന്‍നിര്‍ത്തിയുമാണ് ആദ്യം റാണി സിനിമയിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ സിനിമകളില്‍ അവര്‍ അഭിനയിച്ചിരുന്നു. അവരെ അകാലത്തില്‍ നഷ്ടപ്പെട്ടതോടെ മലയാള സിനിമയ്ക്കാണ് വലിയ നഷ്ടമുണ്ടായത്.

CONTENT HIGH LIGHTS; Sky tragedies that have claimed the lives of prominent people?: From former Gujarat Chief Minister Vijay Rupani to actress Soundarya; there are still prominent people, do you know who they are?

Tags: THARUNI SSACHDEVANWESHANAM NEWSMAJOR PLAIN CRASH IN INDIAAIR INDIA BOING 747 CRASHAHAMMEDABAD PLAIN CHRASHBALVAND RAI METHABIPIN RAWATHVIJAY ROOPANIMOHAN KUMARA MANGALAMSANJAY GANDHIACTRESS SAUNDHARYA

Latest News

എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; ആര്യാടന്‍ ഷൗക്കത്ത് | Aryadan Shoukath

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

വ്യാജലഹരി കേസ്; ഷീല സണ്ണിയെ കുടുക്കിയ കേസിൽ മുഖ്യആസൂത്രക പിടിയില്‍ | Fake drug case

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അഹമ്മദാബാദ് ദുരന്തത്തിൽ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകം; മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.