അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അപടകട കാരണങ്ങളും, അതിനവിടയിലെ രക്ഷാപ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടക്കുകയാണ്. വിമാന യാത്രകള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വിദേശങ്ങളിലേക്കും, തിരിച്ചും ഫറന്നെത്താന്‍ മണിക്കൂറുകള്‍ മാത്രം മതിയെന്നതാണ് വിമാന യാത്രയെ ജനകീയമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാന യാത്രകള്‍ നടത്താന്‍ തയ്യാറെടക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചലി മുന്‍കരുതുലുകള്‍ ഉണ്ട്. വിമാനത്തിനുള്ളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ എന്ന നിലയില്‍ നമ്മള്‍ എത്രത്തോളം തയ്യാറാവേണ്ടതുണ്ടെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്തെല്ലാമാണ്.
- ഫ്‌ളൈറ്റ് സേഫ്റ്റി പ്രോട്ടോകോള്‍സ്
രാജ്യം ഒന്നാകെ അഹമ്മദാബാദ് വിമാനപകടത്തിന്റെ ഞെട്ടലിലാണ്. 242 പേരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തീഗോളമായി മാറി. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. 242 പേരില്‍ 241 പേര്‍ക്കും ജീവന്‍ നഷ്ടമായിരിക്കുകയാണ്. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും 7 പോര്‍ച്ചുഗീസുകാരും 1 കനേഡിയനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആ ഒരാള്‍ മാത്രം അതിശയകരമായി എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് എല്ലാവരുടെയും ചോദ്യം. വിമാനത്തിനുള്ളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ എന്ന നിലയില്‍ നമ്മള്‍ എത്രത്തോളം തയ്യാറാവേണ്ടതുണ്ടെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്തെല്ലാമെന്ന് നോക്കാം.
- സീറ്റ് ബെല്‍റ്റ്
യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തപ്പോഴാണ് വിമാനം ആകാശച്ചുഴിയില്‍ പെടുമ്പോഴുണ്ടാകുന്ന മിക്ക പരിക്കുകളും സംഭവിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍, സീറ്റ് ബെല്‍റ്റ് എപ്പോഴും ധരിക്കാന്‍ ശ്രമിക്കുക.
- ക്രൂ നിര്‍ദ്ദേശങ്ങള്‍
ക്രൂ അംഗങ്ങള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നില്ല. പക്ഷേ വിമാനത്തിലെ ജീവനക്കാര്‍ക്ക് ഇത്തരം അപകടങ്ങല്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്.
- ക്യാബിനിലൂടെ നടക്കുന്നത്
അനാവശ്യമായി വിമാനത്തിന് ഉള്ളിലൂടെ നടക്കുന്നത് ഒഴിവാക്കുക. ഇത്തരം നീക്കങ്ങള്‍ പല അപകടങ്ങളില്‍ നിന്നും രക്ഷിച്ചേക്കാം.
- അറിയിപ്പുകള്‍
അടിയന്തര ലാന്‍ഡിംഗ് ആവശ്യമാണെങ്കില്‍, ക്യാപ്റ്റനും ക്രൂവും നിര്‍ദ്ദേശങ്ങള്‍ നല്‍കും. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിച്ച ശേഷം നിര്‍ദ്ദേശങ്ങള്‍ ഉടനടി പാലിക്കുക.
- ബ്രേസ് പൊസിഷന്‍
ഒരു വിമാനത്തിന് കരയിലോ വെള്ളത്തിലോ അടിയന്തര ലാന്‍ഡിംഗ് ആവശ്യമായി വരുമ്പോള്‍ ബ്രേസ് പൊസിഷന്‍ സ്വീകരിക്കാന്‍ സാധാരണയായി നിര്‍ദ്ദേശിക്കാറുണ്ട്. ലാന്‍ഡിംങിനിടയിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ രീതി നിങ്ങളെ സഹായിക്കുന്നു. പാദങ്ങള്‍ തറയില്‍ ഉറപ്പിച്ച് മുന്നോട്ട് കുനിഞ്ഞ് നിങ്ങളുടെ തല മുന്നിലുള്ള സീറ്റിന് നേരെ വയ്ക്കുക. മുന്നില്‍ സീറ്റില്ലെങ്കില്‍, നിങ്ങളുടെ കൈകള്‍ കാല്‍മുട്ടുകളില്‍ അമര്‍ത്തി തല താഴ്ത്തി വയ്ക്കാം. അല്ലെങ്കില്‍ കൈകള്‍ കഴുത്തിന് പിന്നില്‍ പിടിക്കുക.
- ഓക്‌സിജന്‍ മാസ്‌ക്
ക്യാബിനിലെ മര്‍ദ്ദം കുറഞ്ഞാല്‍, ഓക്‌സിജന്‍ മാസ്‌കുകള്‍ ഓരോ സീറ്റുകളിലെയും മുകളിലത്തെ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് താഴേക്ക് വീഴും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ മാസ്‌ക് സുരക്ഷിതമായി ഉപയോഗിക്കുക.
- എമര്‍ജന്‍സി എക്‌സിറ്റ്
ടേക്ക് ഓഫിന് മുമ്പ്, ഏറ്റവും അടുത്തുള്ള എമര്‍ജന്‍സി എക്‌സിറ്റുകള്‍ ഏതാണെന്ന് മനസിലാക്കി വയ്ക്കുക. എമര്‍ജന്‍സി ലാന്‍ഡിംഗ് സംഭവിക്കുകയാണെങ്കില്‍, ക്രൂ നിര്‍ദ്ദേശിച്ചാല്‍ മാത്രം ഈ എക്‌സിറ്റുകള്‍ ഉപയോഗിക്കുക. അത്തരമൊരു നിര്‍ദ്ദേശമുണ്ടായാല്‍ ക്രൂ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, എല്ലാ ബാഗേജുകളും ഉപേക്ഷിച്ച ശേഷം പുറത്തേക്കിറങ്ങുക.
എന്നാല്‍, വിവിധ തരം വിമാനങ്ങളാണ് ഇന്ന് ആകാശങ്ങളെ കീഴടക്കിയിരിക്കുന്നത്. നിരവധി കമ്പനികളുമുണ്ട്. വലിപ്പച്ചെറുപ്പം യാത്രാവിമാനങ്ങളെ വ്യകത്യസ്തമാക്കുന്നു. വിമാനങ്ങളുടെ വ്യത്യസ്തതയ്ക്കനുസരിച്ച് ഇത്തരം സേഫ്റ്റി മെഷേഴ്‌സിനും മാറ്റം വരും. വലിപ്പമുള്ളവയക്ക് അതിന്റേതായ സേഫ്റ്റിയുണ്ടാകും. വലിപ്പ കുറവുള്ള വിമാനങ്ങള്‍ക്ക് അതനുസരിച്ചും. വിവിധ തരം വിമാനങ്ങളാണ് ഇന്നുള്ളത്. എന്നാല്‍, ഇത്രയധികം യാത്രക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ഒരു വിമാനത്തിന്റെ വില എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു വിമാനത്തിന്റെ വില അതിന്റെ വലിപ്പം, ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് വളരെയധികം വ്യത്യാസപ്പെടുന്നു.
- ഗ്ലൈഡറുകള്‍
സെയില്‍പ്ലെയിനുകള്‍ എന്നും അറിയപ്പെടുന്ന ഗ്ലൈഡറുകള്‍ ഏറ്റവും വിലകുറഞ്ഞ വിമാനങ്ങളില്‍ ഒന്നാണ്. അവയുടെ വില ഏകദേശം ആയിരം ഡോളര്‍ മുതല്‍ പതിനായിരം ഡോളര്‍ വരെയാണ്. ഉപയോഗിച്ച ഗ്ലൈഡറുകള്‍ അതിലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. മത്സര ഗ്ലൈഡറുകള്‍ക്ക് ലക്ഷക്കണക്കിന് ഡോളര്‍ വിലവരും.
- ജനറല്‍ ഏവിയേഷന്‍ വിമാനങ്ങള്‍
ജനറല്‍ ഏവിയേഷന്‍ വിമാനങ്ങള്‍ക്ക് സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങള്‍ മുതല്‍ ചെറിയ മള്‍ട്ടി എഞ്ചിന്‍ മോഡലുകള്‍ വരെയുള്ള വ്യത്യസ്ത തരം ഓപ്ഷനുകളുണ്ട്. അവയില്‍ അള്‍ട്രാ പ്ലെയിനുകള്‍ക്ക് 30 ലക്ഷം മുതല്‍ 60 ലക്ഷം വരെ വിലയാകാറുണ്ട്. സിംഗിള്‍ എഞ്ചിന്‍ പ്ലെയ്‌നിന് 2 കോടി മുതല്‍ 5 കോടി, രണ്ട് എഞ്ചിന്‍ ഉള്ള വിമാനങ്ങള്‍ക്ക് 6 കോടി മുതല്‍ 15 കോടി ചെറിയ സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ക്ക് 25 കോടി മുതല്‍ 50 കോടി വരെ എന്നിങ്ങനെയാണ് വില വരുന്നത്.
- ജംബോ വിമാനം
ജംബോ ജെറ്റ് ദീര്‍ഘദൂര യാത്രയ്ക്കുള്ള വൈഡ് ബോഡി വിമാനം ആണ്. അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനികള്‍ ഉപയോഗിക്കുന്ന ഇവയ്ക്ക് 300 മുതല്‍ 600 യാത്രക്കാരെ വരെ വഹിക്കാനാകും. മോഡലിനെ ആശ്രയിച്ചാണ് വില വരുന്നത്. ബോയിങ് 747-8 ഇന്റര്‍കോണ്ടിനെന്റലിന് ഏകദേശം ?3,000 കോടി വരെ വില വരും. ഏറ്റവും വലിയ പാസഞ്ചര്‍ വിമാനമായ എയര്‍ബസ് അ380ന് ഏകദേശം ?4,000 കോടി രൂപയും ബോയിങ് 777-9ന് ഏകദേശം ?3,200 കോടി രൂപയുമാണ് വില.
CONTENT HIGH LIGHTS; Are you going to board a plane? Then you should know this: What are the safety protocols?; Can an accident happen at any time?; How many types of planes are there?