ഇറാന്റെ ആണവ നിരായുധീകരണമാണോ അതോ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഇസ്ലാം വിരുദ്ധതയാണോ പശ്ചിമേഷ്യലില്‍ നടക്കുന്ന യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണം. ഇസ്ലാം വിരുദ്ധതയില്‍ ഊന്നിയ ഇറാന്റെ ആണവ നിരീയുധീകരണം എന്നേ മനസ്സിലാക്കാന്‍ കഴിയൂ. കാരണം, ഇസ്രയേല്‍ ആണവായുധം കൈവശം വെച്ചിരിക്കുന്ന രാജ്യമാണ്. അതും ഇറാന്‍ സ്വായത്തമാക്കുന്നതിനും കാലങ്ങള്‍ക്കു മുമ്പേ തന്നെ. എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവമായതോടെ ഇസ്രായേലിനല്ല, മറിച്ചട് അമേരിക്കയ്ക്കാണ് കൂടുതല്‍ ആധി. ഇറാന്‍ തങ്ങള്‍ക്കൊപ്പം എത്തുന്നു എന്നതാണ് അമേരിക്കയെ വിറളി പിടിപ്പിച്ചിരിക്കുന്നത്.
ഇസ്ലാമിനിടയിലെ ഷിയാ-സുന്നി വിഭാഗങ്ങളെ ഫലപ്രദമായി ഇതിനിടയില്‍ വലിച്ചിട്ടു കൊണ്ടാണ് അമേരിക്ക ഇറാനെതിരേ ശക്തമായ താക്കീത് നല്‍കി മുന്നോട്ടു പോകുന്നത്. സമാധാനത്തിനും, ഊര്‍ജ്ജ ഉത്പ്പാദനത്തിനു വേണ്ടിയാണ് യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്ന് വ്യാഖ്യാനിച്ചാണ് ഇസ്രയേല്‍ അണുവായുധം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, അതേ ആവശ്യത്തിനാണ് ഇറാനും നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടും, അമേരിക്ക അതിനെ അംഗീകരിച്ചില്ല. അമുവായുധ രാജ്യമായ ഇറാന്റെ ഇടപെടലുകളെ ഭക്കുന്ന അമേരിക്കയ്ക്ക് ഇറാനെ തങ്ങളുടെ വരുതിയില്‍ കൊണ്ടു വരേണ്ടത് അവശ്യഘടകമായി വന്നതു കൊണ്ടാണ് ഇപ്പോള്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ആക്രമണം ശക്തമാക്കുന്നത്.
ഇറാന്‍ പരമോന്നത നേതാവിനെ തങ്ങളുടെ ദയകൊണ്ടാണ് കൊലപ്പെടുത്താത്തതെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറയുമ്പോള്‍ അദ്ദേഹം പോയിന്റ് ബ്ലാങ്കില്‍ നില്‍ക്കുന്നു എന്നുതന്നെ വിശ്വസിക്കേണ്ടി വരും. അതായത്, ട്രംപിന്റെ വാക്കിനപ്പുറം ഇറാന്‍ പരമോന്നത നേതാവിന്റെ ജീവന്‍ ഇല്ല എന്നാണ് അര്‍ത്ഥം. ഈ സാഹചര്യത്തില്‍ ഇറാന്‍ കീഴടങ്ങിയില്ലെങ്കില്‍ അമേരിക്ക എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. അമേരിക്കയ്ക്ക് ഇറാന്‍ ഒരു എതിരാളിയേ അല്ല. പടയക്ക് ഇറങ്ങിയാല്‍ അമേരിക്കക്ക് നിമിഷങ്ങള്‍ മതി ഇറാനെ ചുട്ടു ചാമ്പലാക്കാന്‍ എന്നതാണ് വാസ്തവം. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയ്ക്ക്് സൈനിക താവളങ്ങളുണ്ട്.
ഏത് ഉത്തരവും നടപ്പാക്കാന്‍ തയ്യാറായി അനേകായിരം പട്ടാളക്കാരാണ് ഇവിടങ്ങളില്‍ ഊഴവും കാത്തിരിക്കുന്നത്. മാത്രവുമല്ല അറബ് രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത് ഇറാനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങളും അമേരിക്കയുടെ ഒപ്പം ചേരും എന്ന കാര്യത്തിലും സംശയവുമില്ല. വിയറ്റ്‌നാമിലെ പ്രമുഖ തുറമുഖമായ ഡാനാങ്ങില്‍ അമേരിക്കയുടെ വമ്പന്‍ പടക്കപ്പലായ യു.എസ്.എസ് നിമിറ്റ്‌സ എത്തിയിട്ടുണ്ട്. ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കപ്പല്‍ എത്തിയിരിക്കുന്നത്. നേരത്തേ ഇന്തോ-പസഫിക്ക് മേഖലയിലാണ് കപ്പല്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അമേരിക്കന്‍ പ്രതിരോധ സേന ഏത് ആക്രമണവും നേരിടാന്‍ സജ്ജമാണെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഇസ്രായേലിനു വേണ്ടി അമേരിക്ക ഇടപെട്ടാല്‍ മേഖലയിലെ അവരുടെ താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ബ്രിട്ടനും ഫ്രാന്‍സിനും ഇതേ മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കയെ ഏതെങ്കിലും തരത്തില്‍ ആക്രമിച്ചാല്‍ ഇറാനില്‍ അമേരിക്കയുടെ സായുധ ശക്തി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയില്‍ പതിക്കുമെന്ന് ട്രംപ് ഇറാന് മറുപടി നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, തുര്‍ക്കി, ഇറാഖ്, സൈപ്രസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലാണ് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ ഉള്ളത്. ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ ഏകദേശം 50,000 അമേരിക്കന്‍ സൈനികരുണ്ട്. കൂടാതെ നിരവധി പോര്‍വിമാനങ്ങളും കപ്പലുകളും ഇവിടെ അമേരിക്കന്‍ സൈന്യത്തിന്റെ കൂടെയുണ്ട്.
എഫ്-22, എഫ്-35 യുദ്ധ വിമാനങ്ങളും ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സംവിധാനമുള്ള വിമാനങ്ങളും അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് നിയോഗിച്ചിരിക്കുകയാണ്. ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് നിര്‍മ്മിച്ചത്. 11,000 അമേരിക്കന്‍ സൈനികരും വന്‍ പ്രഹരശേഷിയുള്ള നൂറോളം വിമാനങ്ങളും ഇവിടെയുണ്ട്. ഇറാഖിലെ ഐന്‍ അല്‍-അസദ് വ്യോമതാവളമാണ് മറ്റൊന്ന്. ഇറാഖിലെ രണ്ടാമത്തെ വലിയ യുഎസ് സൈനിക വ്യോമതാവളമായിരുന്നു ഇത്. 2500 ഓളം അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. അമേരിക്കയിലെ നിരവധി പടക്കപ്പലുകളും ഇവിടെ എത്തിയിട്ടുണ്ട്.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തീര്‍ക്കാന്‍ വെടിനിര്‍ത്തലല്ല താന്‍ പരിഹാരമാര്‍ഗമായി നിര്‍ദേശിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശദീകരിച്ചിട്ടുണ്ട്. പൂര്‍ണമായും സംഘര്‍ഷം അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ജനങ്ങളെ സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് തെഹ്റാനില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചതെന്നും ട്രംപ് പറഞ്ഞു. അതിനപ്പുറം തന്റെ ആഹ്വാനത്തിന് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും യു.എസ് പ്രസഡിന്റ് വ്യക്തമാക്കി. ഇറാന്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന ട്രംപിന്റെ
അന്ത്യശാസനത്തിന് പിന്നാലെ സുപ്രധാന അധികാരങ്ങളെല്ലാം സൈന്യത്തിന് ഖമേനി കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ സൈന്യത്തിനും റവല്യൂഷനറി ഗാര്‍ഡിനുമായി സുപ്രധാന ചുമതലകള്‍ നല്‍കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ ടെഹ്റാനിലെ ഭൂഗര്‍ഭ ബങ്കറില്‍ ഖമേനി ഒളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ വിധി എവുതുന്നത് അണേരിക്കയാണോ എന്നതാണ് ഇനി അറിയേണ്ടത്. ഇസ്രയേലിനെ മുന്നില്‍ നിര്‍ത്തി അമേരിക്ക നടത്തുന്ന ആയുധയുദ്ധം അവസാനിക്കില്ലെന്നുറപ്പാണ്. ഇസ്ലാം രാഷ്ട്രീയങ്ങളെല്ലാം അടിമ രാജ്യങ്ങളായി മാറുമെന്നതില്‍ തര്‍ക്കവും വേണ്ട. അതിനാണ് അമേരിക്ക ശ്രമിക്കുന്നതും.
CONTENT HIGH LIGHTS; Iran’s fate or Israel’s destruction?: Is the war brewing in Trump’s third eye?; Is the goal nuclear disarmament or anti-Islamism?